‘താടി’ക്കാര് ശ്രദ്ധിക്കുക ; വേനൽക്കാലത്ത് വേണം സ്പെഷൽ സംരക്ഷണം
വേനൽക്കാലം താടിക്കാർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ചൂട് കാരണമുണ്ടാകുന്ന വിയർപ്പും പൊടിയും താടിയിൽ അടിഞ്ഞുകൂടാനും ഇതുമൂലം താടിയുടെ ആരോഗ്യം നശിക്കാനും പരുക്കനാവാനും അസ്വസ്ഥത അനുഭവപ്പെടാനും ഇടയാകുന്നു. എന്നാൽ ശ്രദ്ധയും പരിചരണവും കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും താടിയുടെ ആരോഗ്യം

വേനൽക്കാലത്ത് താടിക്കാർ നേരിടുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ചൂട് കാരണമുണ്ടാകുന്ന വിയർപ്പു കാരണം പൊടിയും താടിയിൽ അടിഞ്ഞുകൂടും. ഇതു താടി പരുക്കനാവാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകുന്നു. എന്നാൽ ശ്രദ്ധയും പരിചരണവും കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും താടിയുടെ ആരോഗ്യം സംരക്ഷിക്കാനുമാകും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.
∙ ട്രിമ്മിംഗ് മുടക്കണ്ട
പതിവായി അഗ്രം ട്രിം ചെയ്യുന്നത് താടി സംരക്ഷണം എളുപ്പമാക്കുന്നു. വേനൽക്കാലത്തു ട്രെൻഡി, ക്ളീൻ ലുക്ക് ലഭിക്കാനും ഇത് സഹായിക്കും.
∙ എണ്ണ പുരട്ടൽ പതിവാക്കാം
താടി രോമങ്ങളുടെ പരുപരുപ്പ് ഒഴിവാക്കാൻ എസെൻഷ്യൽ ഓയിലുകൾ ഉപയോഗിച്ചുള്ള മസാജിങ് നല്ലതാണ്. താടിക്ക് സുഗന്ധം ലഭിക്കാനും ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടു തവണ താടി സ്ക്രബ്ബ് ചെയ്യാം. താടിരോമങ്ങളിൽ ഉണ്ടാകാന്‍ ഇടയുള്ള ബാക്ടീരിയകളെ ഇങ്ങനെ അകറ്റി നിർത്താം.
∙ മോയിസ്ച്യൂറൈസിങ്
താടി ആരോഗ്യത്തോടെ വളരാനും നിലനിർത്താനും കൃത്യമായ ഇടവേളകളിലുള്ള മോയിസ്ച്യൂറൈസിങ് അത്യാവശ്യമാണ്. താടിയുടെ പരുപരുപ്പ് ഒഴിവാക്കി കുരുക്കുകൾ ഇല്ലാതെ സൂക്ഷിക്കാൻ മോയിസ്ച്യൂറൈസ് ചെയ്യുന്നതു സഹായിക്കും.
∙ ഭക്ഷണം, വെള്ളം
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാനും ആവശ്യമായ അളവിൽ ശുദ്ധ ജലം കുടിക്കാനും കുടിക്കാനും ശ്രദ്ധിക്കണം. താടിയുടെ വളർച്ചാ വേഗം വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും ഇതു സഹായകരമാണ്.
English Summary : Beard Grooming Tips For Summer