ശരീരദുർഗന്ധം അകറ്റാം, 5 പൊടിക്കൈകൾ
എത്ര നന്നായി വസ്ത്രം ധരിച്ചാലും ഭംഗിയിൽ അണിഞ്ഞൊരുങ്ങിയാലും ശരീരദുർഗന്ധമെന്ന വില്ലൻ ചിലരെ കുഴപ്പത്തിലാക്കും. ശരീരത്തിലൂടെ ഒലിച്ചിറങ്ങുകയും വസ്ത്രത്തിൽ പാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന വിയർപ്പ് ആർക്കും താൽപര്യമുള്ള കാര്യമല്ല. ശരീരത്തിൻറെ സ്വാഭാവികമായ ശീതീകരണ പ്രക്രിയയാണ് വിയർപ്പ്. ശാരീരികമായ

എത്ര നന്നായി വസ്ത്രം ധരിച്ചാലും ഭംഗിയിൽ അണിഞ്ഞൊരുങ്ങിയാലും ശരീരദുർഗന്ധമെന്ന വില്ലൻ ചിലരെ കുഴപ്പത്തിലാക്കും. ശരീരത്തിലൂടെ ഒലിച്ചിറങ്ങുകയും വസ്ത്രത്തിൽ പാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന വിയർപ്പ് ആർക്കും താൽപര്യമുള്ള കാര്യമല്ല.
ശരീരത്തിൻറെ സ്വാഭാവികമായ ശീതീകരണ പ്രക്രിയയാണ് വിയർപ്പ്. ശാരീരികമായ അദ്ധ്വാനങ്ങളിൽ ഏർപ്പെടുമ്പോൾ, ടെൻഷൻ, ആകാംക്ഷ എന്നിവ ഉണ്ടാകുമ്പോൾ ആളുകൾ വിയർക്കാറുണ്ട്. തീർത്തും നമ്മുടെ പരിധിയിലല്ലാത്ത പ്രക്രിയ ആണിത്. എങ്കിലും വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റിനിർത്താൻ ചില പൊടിക്കൈകൾ നമുക്ക് പരീക്ഷിക്കാം.
? എന്താണ് ശരീര ദുർഗന്ധത്തിന് കാരണം
ശരീരത്തിലെ വിയർപ്പ്, ബാക്ടീരിയകളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ശരീര ദുർഗന്ധം ഉണ്ടാകുന്നത്. അമിതവണ്ണം, പ്രമേഹം, ചില പ്രത്യേക ശാരീരിക അവസ്ഥകൾ എന്നിവ ഉള്ളവരിൽ ശരീരദുർഗന്ധത്തിന് സാധ്യത കൂടുതലാണ്.
? എങ്ങനെ ഒഴിവാക്കാം
∙ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് കുളിക്കുക. ബാക്ടീരിയ മൂലമുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ ഇതു സഹായിക്കും.
∙ ആന്റി പെർസ്‌പിരന്റ് സ്പ്രേ
ഇത്തരം സ്പ്രേകളിൽ അടങ്ങിയിരിക്കുന്ന അലുമിനിയം ക്ലോറൈഡ് വിയർപ്പിനൊപ്പം ചേർന്ന് ഒരു മാസ്ക് പോലെ വിയർപ്പ് ഗ്രന്ഥികളെ മൂടുകയും, വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
∙ അനുയോജ്യമായ വസ്ത്രം
കമ്പിളി, കോട്ടൺ, സിൽക്ക് മുതലായ തുണികൾ ശരീരത്തിലെ വിയർപ്പ് ആവിയായി പോവാൻ അനുയോജ്യമാണ്. ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുക. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കേണ്ടതും അനിവാര്യമാണ്.
∙ കക്ഷം വൃത്തിയായി സൂക്ഷിക്കുക
ശരീരത്തിൽ രോമം കൂടുതലുള്ളത് വിയർപ്പിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. കക്ഷത്തിലുള്ള രോമം ശരീരദുർഗന്ധത്തിന് ഒരു പ്രധാന കാരണമാണ്. ഇവിടം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
∙ ഷൂ, സോക്സ് എന്നിവ ധരിക്കുമ്പോൾ
ഒരേ സോക്സ് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ധരിക്കുന്നതു ദുർഗന്ധത്തിന് കാരണമാകും. പാദങ്ങളിലെ വിയർപ്പ് അടിഞ്ഞുകൂടുന്നതു കൊണ്ടാണിത്. അതിനാൽ കഴുകാതെ ഒരു തവണയിൽ കൂടുതൽ സോക്സ് ധരിക്കുന്ന ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം. അതുപോലെ കൃത്യമായ ഇടവേളകളിൽ ഷൂ വൃത്തിയായി കഴുകേണ്ടതും അനിവാര്യമാണ്.
English Summary : How to Prevent Body Odour: 5 Tips That Will Help you