ചെമ്പരത്തി കൊണ്ടുള്ള ഹെയർ മാസ്ക്കുകൾ കേശസംരക്ഷണത്തിന് അത്യുത്തമമാണ്. ചെമ്പരത്തി പൂവ്, ഇല എന്നിവയും ഏതാനും പ്രകൃതിദത്ത കൂട്ടുകളും ചേർത്ത് വളരെ എളുപ്പം ഹെയർ മാസ്ക്കുകള്‍ തയ്യാറാക്കാനാവും. മുടി കൊഴിച്ചിൽ, താരൻ എന്നിവ അകറ്റി മൃദുലവും കരുത്തുറ്റതുമായ തലമുടി സ്വന്തമാക്കാൻ ഇവയുടെ ഉപയോഗം സഹായിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്പരത്തി കൊണ്ടുള്ള ഹെയർ മാസ്ക്കുകൾ കേശസംരക്ഷണത്തിന് അത്യുത്തമമാണ്. ചെമ്പരത്തിയുടെ പൂവ്, ഇല എന്നിവയും ഏതാനും പ്രകൃതിദത്ത കൂട്ടുകളും ചേർത്ത് വളരെ എളുപ്പം ഹെയർ മാസ്ക്കുകള്‍ തയ്യാറാക്കാനാവും. മുടി കൊഴിച്ചിൽ, താരൻ എന്നിവ അകറ്റി മൃദുലവും കരുത്തുറ്റതുമായ തലമുടി സ്വന്തമാക്കാൻ ഇവയുടെ ഉപയോഗം സഹായിക്കുന്നു. ചെമ്പരത്തി ഹെയർ മാസ്ക്കുകൾ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

∙ ചെമ്പരത്തി- തൈര്

ADVERTISEMENT

ഒരു ചെമ്പരത്തി പൂവ്, മൂന്നോ നാലോ ചെമ്പരത്തി ഇല, നാല് ടേബിൾ സ്പൂൺ തൈര് എന്നിവയാണ് ഈ ഹെയർ മാസ്ക് തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ. 

ചെമ്പരത്തി ഇലകളും പൂവും അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക. തലമുടിയിലും വേരുകളിലും ഈ മിശ്രിതം തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

ADVERTISEMENT

മുടിയിഴകൾക്ക് മൃദുത്വവും കരുത്തും ലഭിക്കാൻ ഈ ഹെയർ മാസ്ക് സഹായിക്കുന്നു.

∙ ചെമ്പരത്തി- മൈലാഞ്ചി 

ADVERTISEMENT

ഒരു കൈനിറയെ ചെമ്പരത്തി പൂക്കളും ഇലകളും എടുക്കുക. അത്രയും അളവിൽ തന്നെ മൈലാഞ്ചി ഇലകളും വേണം. മൂന്നും നല്ലതുപോലെ അരയ്ക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ കൂട്ടിലേക്ക് അരമുറി ചെറുനാരങ്ങ നീരും ചേർക്കണം. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുടിയിഴകളിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാം.

മികച്ചൊരു കണ്ടീഷനർ ആണീ ഹെയർ മാസ്ക്. താരനെ ചെറുക്കുകയും ചെയ്യുന്നു.

∙ ചെമ്പരത്തി - നെല്ലിക്ക

15–20  ചെമ്പരത്തിയില അരച്ചതിലേക്ക് മൂന്നു ടേബിൾ സ്പൂൺ നെല്ലിക്ക പൊടിച്ചതു ചേർത്തു  മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ഈ കൂട്ടിലേക്ക്‌ കുറച്ചു വെള്ളം കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലമുടിയിലും വേരുകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

തലമുടിയുടെ വളർച്ചയും കരുത്തും വർധിപ്പിക്കാൻ ഈ ഹെയർ മാസ്ക് സഹായിക്കുന്നു.

English Summary : Hibiscus hair mask for hair care