കരിക്കിൻ വെള്ളം, അരിപ്പൊടി, തേൻ; യാമിയുടെ സൗന്ദര്യ രഹസ്യങ്ങൾ ഇതാ
ഫ്രഷ് ആന്‍ഡ് കൂൾ, അതാണു ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സൗന്ദര്യത്തിന് നൽകാവുന്ന വിശേഷണം. തന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ശ്രദ്ധിക്കപ്പെടാനും ആവശ്യമായ രീതിയിലാണു താരസുന്ദരിയുടെ ചർമ സംരക്ഷണം. പരമാവധി നാച്യുറൽ രീതികൾ ഇതിനായി പിന്തുടരുക എന്നതും യാമിയുടെ തീരുമാനമാണ്. താരസുന്ദരിയുടെ സൗന്ദര്യ

ഫ്രഷ് ആന്‍ഡ് കൂൾ, അതാണു ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സൗന്ദര്യത്തിന് നൽകാവുന്ന വിശേഷണം. തന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ശ്രദ്ധിക്കപ്പെടാനും ആവശ്യമായ രീതിയിലാണു താരസുന്ദരിയുടെ ചർമ സംരക്ഷണം.
പരമാവധി നാച്യുറൽ രീതികൾ ഇതിനായി പിന്തുടരുക എന്നതും യാമിയുടെ തീരുമാനമാണ്. താരസുന്ദരിയുടെ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ അറിയാം.
∙ കരിക്കിൻ വെള്ളം
ടോണറായി പ്രവർത്തിക്കാനുള്ള കരിക്കിൻ വെള്ളത്തിന്റെ ഗുണം യാമി പ്രയോജനപ്പെടുത്തുന്നുണ്ട്. ഫേഷ്യലിനുശേഷവും മുഖത്തിന് ഉന്മേഷം ആവശ്യണ്ടെന്ന് തോന്നുന്നുമ്പോഴും യാമി സാധാരണ വെള്ളത്തിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കും.
∙ അരിപ്പൊടി പാക്
അരിപ്പൊടിയും യോഗർട്ടും മിക്സ് ചെയ്ത് മുഖത്തിടുന്നത് താരത്തിന്റെ പ്രിയപ്പെട്ട സൗന്ദര്യ സംരക്ഷണ മാർഗമാണ്.
∙ തേൻ ഫെയ്സ് പാക്
തേൻ, റോസ് വാട്ടർ, ഗ്ലിസറിൻ, ചെറുനാരങ്ങ നീര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഫെയ്സ് പാക് ആണ് മറ്റൊരു പ്രധാനപ്പെട്ട രീതി. ചർമത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഈ ഫെയ്സ്പാക് ഫലപ്രദമാണ്.
∙ കൺപീലികൾ
നീളമുള്ള കൺപീലികൾ തന്റെ മുഖം ആകർഷകമാക്കുന്നു എന്നാണു യാമി വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ കൺപീലികളുടെ പരിചരണത്തിൽ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാസ്റ്റർ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ, അലൊവേര ജെൽ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് കൺപീലികളിൽ ഉപയോഗിക്കുന്നത്.
∙ ചുണ്ടുകൾക്ക് നെയ്യ്
സാധ്യമാകുമ്പോഴെല്ലാം ലിപ് ബാമിന് പകരം യാമി ചുണ്ടുകളിൽ നെയ്യ് ഉപയോഗിക്കും. പരമാവധി രാസവസ്തുക്കൾ ഒഴിവാക്കി സൗന്ദര്യ സംരക്ഷണം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്.
English Summary : Yami Gautam beauty tips