മുടിയില്ലെന്ന് കരുതി ഇന്ന് ആരും വിഷമിച്ചിരിക്കുന്നില്ല. നൂതന രീതിയിലുളള മികച്ച ഹെയർ ട്രാൻസ് പ്ലാന്റേഷൻ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഹെയർ ട്രാൻസ് പ്ലാന്റേഷൻ കഴിയുമ്പോൾ തൊട്ടടുത്തിരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ മുടി സ്വാഭാവികമാണെന്ന് തോന്നുന്നിടത്താണ് ആ ചികിത്സയുടെ വിജയം. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഏറെ

മുടിയില്ലെന്ന് കരുതി ഇന്ന് ആരും വിഷമിച്ചിരിക്കുന്നില്ല. നൂതന രീതിയിലുളള മികച്ച ഹെയർ ട്രാൻസ് പ്ലാന്റേഷൻ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഹെയർ ട്രാൻസ് പ്ലാന്റേഷൻ കഴിയുമ്പോൾ തൊട്ടടുത്തിരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ മുടി സ്വാഭാവികമാണെന്ന് തോന്നുന്നിടത്താണ് ആ ചികിത്സയുടെ വിജയം. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിയില്ലെന്ന് കരുതി ഇന്ന് ആരും വിഷമിച്ചിരിക്കുന്നില്ല. നൂതന രീതിയിലുളള മികച്ച ഹെയർ ട്രാൻസ് പ്ലാന്റേഷൻ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഹെയർ ട്രാൻസ് പ്ലാന്റേഷൻ കഴിയുമ്പോൾ തൊട്ടടുത്തിരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ മുടി സ്വാഭാവികമാണെന്ന് തോന്നുന്നിടത്താണ് ആ ചികിത്സയുടെ വിജയം. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിയില്ലെന്ന് കരുതി  ഇന്ന് ആരും വിഷമിച്ചിരിക്കുന്നില്ല. നൂതന രീതിയിലുളള മികച്ച ഹെയർ ട്രാൻസ് പ്ലാന്റേഷൻ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഹെയർ ട്രാൻസ് പ്ലാന്റേഷൻ കഴിയുമ്പോൾ തൊട്ടടുത്തിരിക്കുന്ന വ്യക്തിക്ക് നിങ്ങളുടെ മുടി സ്വാഭാവികമാണെന്ന് തോന്നുന്നിടത്താണ് ആ ചികിത്സയുടെ വിജയം. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഏറെ സങ്കീർണ്ണവും വേദന രഹിതവുമായ ചികിത്സ രീതിയാണ്. ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുമ്പോൾ  ഇംപ്ലാന്റർ പെൻ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെ  കുറിച്ച് കൂടി  മനസ്സിലാക്കണം.

 ഇംപ്ലാന്റർ പെൻ ഉപയോഗിച്ച്  ഗ്രാഫ്റ്റുകൾ ശരിയായ ആംഗുലേഷനിൽ മുടി വയ്ക്കാനാകും.  ഇംപ്ലാന്റേഷൻ പെൻ മാർഗത്തിലൂടെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുമ്പോൾ നാലാമത്തെ ദിവസം മുതൽ മുടി കഴുകാനും, സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തനുമാകും. പാടുകളുണ്ടാകുമെന്ന ആശങ്ക വേണ്ട.  ഇംപ്ലാന്റിങ്ങ് സമയത്ത് ബ്ലീഡിങ്ങ് കുറവായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നതിന്  സമയം കുറവ് മതിയാകുമെന്നതും ഇത്തരം ട്രാൻസ്പ്ലാന്റ രീതി കൊണ്ടുളള ഗുണങ്ങളാണ്. പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ്  ചെയ്യുന്ന  വ്യക്തിയാരാണോ അവരുടെ  മുടി ഉപയോഗിച്ച് തന്നെയാണ് വയ്ച്ചു പിടിപ്പിക്കുന്നതും. ഇത്തരത്തിൽ ഹെയർ ട്രാൻസ് പ്ലാന്റേഷൻ ചെയ്യുമ്പോൾ നാല്  കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ADVERTISEMENT

മുടി വയ്ക്കുന്ന ആളിൽ നല്ല ഡോണർ ക്വാളിറ്റി കണ്ടെത്തുക എന്നത് ഈ ഘട്ടത്തിൽ പ്രധാനമാണ്.   എടുക്കാവുന്ന ഏരിയകളിൽ ഗുണമേന്മയുളള മുടി കണ്ടെത്തുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത്തരത്തിൽ മുടിയെടുക്കുമ്പോൾ ശരിയായ വിലയിരുത്തലുകൾ ആവശ്യമാണ്. ഇതിന് ശേഷം മാത്രമാണ്  നമ്മൾ മുടി ട്രാൻസ് പ്ലാന്റേഷനെ കുറിച്ചു ചിന്തിക്കുവാൻ പോലും പാടുളളു. മുടി എടുക്കുന്ന ഭാഗത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നീട് അത്  ഏറെ ബുദ്ധിമുട്ടുകൾക്ക്  വഴി വെയ്ക്കും.  മുടിയുടെ ക്വാളിറ്റി,ടെൻസിറ്റി, എത്രത്തോളം ഏരിയ എന്നിവയൊക്കെ കണക്കാക്കപ്പെടേണ്ട ഘടകങ്ങളാണ്.  പ്രധാനമായും പുറകുവശത്ത് കഴുത്തിന് മുകളിൽ ഉളള  മുടിയാണ് എക്സ്ട്രാറ്റ് ചെയ്യുന്നത്. അവിടെയുളള മുടിയുടെ ഗുണമേന്മ ശ്രദ്ധിക്കണം. പ്രായമായവരിലും, ബിപി,ഡയബറ്റിക്  തുടങ്ങിയ രോഗമുളളവരുടെയൊക്കെ മുടി  മോശമാകാൻ സാധ്യതയുണ്ട്. 

ശരിയായ രീതിയിലുളള എക്സ്ട്രാക്ഷൻ ഹെയർ ട്രാൻസ് പ്ലാന്റേഷനിൽ മറ്റൊരു പ്രധാന ഘടകമാണ്. നല്ല രീതിയിൽ എക്സ്ട്രാക്ട് ചെയ്യണം. മറ്റുളള പ്രശ്നങ്ങളൊന്നുമില്ലാതെ എക്സ്ട്രാക്ഷൻ സൂക്ഷ്മതയോടെ നടക്കേണ്ടതുമുണ്ട്. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ എക്സ്ട്രാക്ഷൻ നടക്കുമ്പോൾ മുടി മുറിഞ്ഞു പോകാനുളള സാധ്യതകൾ ഏറെയാണ്.

ADVERTISEMENT

ഹെയർ ട്രാൻസ്പ്ലാന്റിൽ എക്‌സ്ട്രാക്ഷനും, ഇംപ്ലാന്റേഷനുമായി എട്ടോ പത്തോ മണിക്കൂർ ആവശ്യമായി വരും. എത്രത്തോളം മുടി ഇംപ്ലാന്റ് ചെയ്യണമെന്നതിന് അനുസരിച്ച് സമയം വ്യത്യാസപ്പെടാം. ഹെയർ ട്രാൻസ്പ്ലാന്റേഷനിൽ ശരിയായ രീതിയിലുളള ലോഡിങ്ങും ആവശ്യമാണ്. പരിചയസമ്പന്നരായ ഡോക്ടറുടെ നേതൃത്വത്തിൽ ഹെയർ ട്രാൻസ്പ്ലാന്റേഷനിൽ പരിശീലനം ലഭിച്ച നേഴ്സുമാരാണ്  ഹെയർ ഇംപ്ലാന്ററിൽ ലോഡ് ചെയ്യുന്നത്.അത് കൃത്യതയോടും വ്യക്തതയോടും ട്രാൻസ് സെക്ഷൻ ഇല്ലാതെയും ചെയ്യുന്നത് നേഴ്‌സുമാരുടെ കഴിവാണ്.

ഇതിനു ശേഷമാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ പ്രോസസ് നടക്കുന്നത്. ഇംപ്ലാന്റർ പെനിൽ  മുടി വയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ല. ആങ്കിളും ഡിസൈനുകളും അറിഞ്ഞ് തന്നെ ഹെയർ ട്രാൻസാക്ഷൻ നടത്തണം. എവിടെയാണോ ഹെയർ പ്ലാന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടെ നല്ല രീതിയിൽ ഡിസ്ട്രിബ്യൂഷൻ ചെയ്യുകയെന്നതും പ്രധാനമാണ്.  മുടിയുടെ ഡിസ്റ്റൻസ്,ഡെൻസിറ്റി അതുപോലെ തന്നെ ആങ്കിൾ എന്നിവ പ്രധാനമാണ്. ഇതു കൂടാതെ  ഏസ്തറ്റിക് രീതിയിൽ പ്ലാന്റ് ചെയ്യുകയെന്നതും അനിവാര്യമാണ്.  കൂടാതെ കൃത്രിമത്വം തോന്നാതിരിക്കുയും വേണം.  ഹെയർ ട്രാൻസ് പ്ലാന്റേഷൻ ചെയ്തവർക്ക് സാധാരണ വ്യക്തിയെ പോലെ തന്നെ മൂന്നോ നാലോ ദിവസത്തിനുളളിൽ ജീവിതത്തിലേക്ക് മടങ്ങി വരാം

ADVERTISEMENT

For more details visit http://www.hairplantsindia.com