താടിയുടെ പരിചരണം അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ക്ഷമയും സമയവും വേണം. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടി ക്കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് കഴുകിയും ചീകി ഒതുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താടിയുടെ പരിചരണം അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ക്ഷമയും സമയവും വേണം. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടി  കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് കഴുകിയും ചീകി ഒതുക്കി കെട്ടുകൾ വീഴാതെയുമൊക്കെ വൃത്തിയായി സൂക്ഷിക്കാം. എന്നാൽ ധാരാളം യാത്ര ചെയ്യുന്നവരും കട്ടത്താടി ഉള്ളവരും മാസത്തിൽ ഒരിക്കലെങ്കിലും സ്പാ ചെയ്യുന്നത് നല്ലതാണ്. ഇതിനായി ഒരു സ്റ്റൈലിസ്റ്റിന്റെ സഹായം തേടാം. 

∙ സ്പാ ട്രീറ്റ്മെന്റ്

ADVERTISEMENT

5 ഘട്ടങ്ങളാണ് സ്പാ ട്രീറ്റ്മെന്റിന് ഉള്ളത്. അനുയോജ്യമായ ക്രീം താടിയില്‍ തേച്ചു പിടിപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം. ക്രീമുകൾ, ഷാംപൂ, ഓയിലുകൾ എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. താടിയുടെ സ്വഭാവം അനുസരിച്ച് വേണം ഇതു തിരഞ്ഞെടുക്കാൻ. താരൻ അകറ്റാനുളളത്, വളർച്ചയെ ത്വരിതപ്പെടുത്തുന്നത്, ഇഴകൾക്ക് തിളക്കം, മിനുസം, വേരിന് ബലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള ക്രീമുകളുണ്ട്. 

താടിക്ക് ആവി കൊടുക്കുകയാണ് രണ്ടാം ഘട്ടം. ചുളിഞ്ഞു കിടക്കുന്ന ചർമം കൂടുതൽ വികസിക്കാന്‍ ഇതു സഹായിക്കും. വേരുകൾ തുറക്കും. ഇങ്ങനെ 15 മിനിറ്റോളം ആവി കൊടുക്കണം. 

ADVERTISEMENT

ഇതിനുശേഷം നന്നായി മസാജ് ചെയ്യണം. വട്ടത്തിൽ കറക്കിയാണ് മസാജ് ചെയ്യേണ്ടത്. താടിയിഴകഴിലും വേരുകളിലുമൊക്കെ നന്നായി ക്രീം പിടിക്കണം. 10 മിനിറ്റോളം മസാജ് ചെയ്യുക.

സാധാരണ വെള്ളത്തിൽ താടി നന്നായി കഴുകണം. ക്രീമിന്റെ അംശമൊന്നും താടിയിൽ അവശേഷിക്കരുത്. സമയമെടുത്ത് പതുക്കെ വേണം കഴുകാൻ. 

ADVERTISEMENT

വെള്ളം നന്നായി ഒപ്പിയെടുത്തശേഷം താടിയിഴകള്‍ക്കിടിയിൽ വിരലോടിക്കുക. അപ്പോൾ ഒന്നിച്ചിരിക്കുന്ന താടികൾ വേർപ്പെടും. താടി നല്ല മിനുസത്തിൽ ആയിരിക്കും എന്നതിനാൽ തന്നെ ടവ്വൽ കൊണ്ട് ഉണക്കാന്‍ ശ്രമിച്ചാൽ പൊട്ടിപോകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഡ്രയർ ഉപയോഗിച്ച് ഉണക്കിയെടുക്കുക.