വീട്ടിൽ ഫ്രൂട്ട്സ് ഉണ്ടോ? തയാറാക്കം സൂപ്പർ ഫെയ്സ് മാസ്ക്; ചർമം തിളങ്ങും
പപ്പായയിലുള്ള എൻസൈമുകൾക്ക് ചർമത്തിന് തിളക്കം നൽകാൻ സാധിക്കും. രണ്ടോ, മൂന്നോ കഷ്ണം പപ്പായ എടുത്ത് അതിലേക്ക് ഒരു സ്പൂൺ റോസ്‌വാട്ടര്‍ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക....

പഴങ്ങൾ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്സ് മാസ്ക്കുകൾ പരിചയപ്പെടാം.
നേന്ത്രപ്പഴ ഫെയ്സ് മാസ്ക്: ചർമം മോയിസ്ച്യൂറൈസ് ചെയ്യാൻ ഈ ഫെയ്സ് മാസ്ക്കിന് സാധിക്കും. ഒരു പഴവും ഒരു സ്പൂൺ തേനുമാണ് ആവശ്യമുള്ള വസ്തുക്കൾ. ഇത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കണം. മുഖത്തു പുരട്ടി 15 മിനിറ്റിന്ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം.
ആപ്പിൾ ഫെയ്സ് മാസ്ക്: ചർമത്തിലെ രക്തയോട്ടവും കൊളീജൻ ഉത്പാദനവും വർധിപ്പിക്കാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കുന്നു. ഒരു ആപ്പിൾ എടുത്ത് കഷ്ണങ്ങളാക്കി അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന്ശേഷം കഴുകി കളയാം.
പപ്പായ ഫെയ്സ് മാസ്ക്: പപ്പായയിലുള്ള എൻസൈമുകൾക്ക് ചർമത്തിന് തിളക്കം നൽകാൻ സാധിക്കും. രണ്ടോ, മൂന്നോ കഷ്ണം പപ്പായ എടുത്ത് അതിലേക്ക് ഒരു സ്പൂൺ റോസ്‌വാട്ടര്‍ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം.
തണ്ണിമത്തൻ ഫെയ്സ് മാസ്ക്: ചർമത്തിന് മിനുസവും ആർദ്രതയതും ലഭിക്കാൻ ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. രണ്ട് കഷ്ണം തണ്ണിമത്തൻ, ഒരു സ്പൂൺ തൈര്, രണ്ട് തുള്ളി നാരങ്ങാനീര് എന്നിവയാണ് ആവശ്യമുള്ളത്. ഇതു നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
English Summary : Fruit face masks for glowing skin