ഏതെങ്കിലും തരത്തിലുള്ള മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് രോഗനിർണയം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ ചികിത്സാ നിര്‍ദ്ദേശങ്ങൾ അറിയാനും സാധിക്കുന്നതാണ്. വെറുതേ മുടി പുനഃസ്ഥാപിക്കുക മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ഡിഎച്ച്ഐ ചെയ്യുന്നത്....

ഏതെങ്കിലും തരത്തിലുള്ള മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് രോഗനിർണയം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ ചികിത്സാ നിര്‍ദ്ദേശങ്ങൾ അറിയാനും സാധിക്കുന്നതാണ്. വെറുതേ മുടി പുനഃസ്ഥാപിക്കുക മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ഡിഎച്ച്ഐ ചെയ്യുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതെങ്കിലും തരത്തിലുള്ള മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് രോഗനിർണയം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ ചികിത്സാ നിര്‍ദ്ദേശങ്ങൾ അറിയാനും സാധിക്കുന്നതാണ്. വെറുതേ മുടി പുനഃസ്ഥാപിക്കുക മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ഡിഎച്ച്ഐ ചെയ്യുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍’ എന്നു പറയാറുണ്ട്. ജോലിക്കാര്യത്തിലാണെങ്കിലും കല്യാണക്കാര്യത്തിലാണെങ്കിലും ഒരാളില്‍ ആദ്യം ഉണ്ടാക്കിയെടുക്കുന്ന മതിപ്പ് വളരെ പ്രധാനമാണ്. പ്രഥമ ദൃഷ്ടിയില്‍ തന്നെ ഒരാളെ കുറിച്ച് മതിപ്പ് ഉളവാക്കുന്നതില്‍ പുറമേയുള്ള ആകാരഭംഗിക്ക് പങ്കുണ്ട്. സ്മാര്‍ട്ട് ലുക്കിന് നല്ല മുടിയോളം സഹായിക്കുന്ന വേറെയൊന്നുമില്ലെന്ന് പറയാം. പല കാരണങ്ങള്‍ കൊണ്ട് മുടി നഷ്ടമായവര്‍ അതോർത്ത് നിരാശപ്പെടേണ്ട കാര്യമില്ല. അത്യാധുനിക രീതിയിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് സ്വാഭാവിക ലുക്ക് തിരിച്ച് പിടിക്കാൻ നമുക്ക് സാധിക്കും.

എന്നാല്‍ ജീവിതം തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന അതിസൂക്ഷ്മമായ ഈ ശസ്ത്രക്രിയ എവിടെ ചെയ്യുന്നു എന്നതില്‍ അത്യന്തം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഏറ്റവും സ്വാഭാവികമായ മികച്ച ലുക്കിന് വളരെ പ്രഫഷണലായി പ്രവര്‍ത്തിക്കുന്നതും ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങളില്‍ തന്നെ പോകണം. ഹെയർ ട്രാൻസ്പ്ലാന്റ് വ്യവസായത്തിലെ വിശ്വാസ്യതയുടെ പര്യായമാണ് 1970 മുതല്‍ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡിഎച്ച്ഐ മെഡിക്കല്‍ ഗ്രൂപ്പ് എന്ന ആഗോള സ്ഥാപനം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ പ്രക്രിയയെ വേദനരഹിതവും സുരക്ഷിതവും പാടുകള്‍ അവശേഷിപ്പിക്കാത്തതുമാക്കിയ ഡയറക്ട് ഹെയര്‍ ഇംപ്ലാന്‍റേഷന്‍(ഡിഎച്ച്ഐ) എന്ന വിപ്ലവകരമായ സാങ്കേതിക രീതി നടപ്പാക്കിയവരാണ് ഈ രാജ്യാന്തര ബ്രാന്‍ഡ്.

ADVERTISEMENT

ലോകത്തിലെ 45 രാജ്യങ്ങളിലായി 75ലേറെ ക്ലിനിക്കുകളാണ് ഡിഎച്ച്ഐ ഗ്രൂപ്പിനുള്ളത്. ഇന്ത്യയില്‍ 16 അംഗീകൃത ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷനു പുറമേ ബിയേര്‍ഡ് കണ്‍സ്ട്രക്ഷന്‍, ഐബ്രോ കറക്ഷന്‍, മൈക്രോ പിഗ്മന്‍റേഷന്‍, മറ്റ് ഹെയര്‍ റിസ്റ്റോറേഷന്‍ ട്രീറ്റ്മെന്‍റുകള്‍ തുടങ്ങിയവയും ഡിഎച്ച്ഐയിൽ ലഭ്യമാണ്.

ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് വിജയകരമാകുന്നത് സ്വാഭാവികമായ ലുക്ക് അതില്‍ നിന്ന് ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരത്തില്‍ സ്വാഭാവികവും പ്രകൃതിദത്തവുമായ ഫലം ലഭിക്കണമെങ്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ മൂന്ന് വശങ്ങള്‍ സുപ്രധാനമാണ്. അവയാണ് ഹെയര്‍ട്രാന്‍സ്പ്ലാന്‍റിന്‍റെ ആംഗിൾ, ഡെപ്ത് ആൻഡ് ഡയറക്‌ഷൻ.

മുഖത്തിന്‍റെ ആകൃതിക്ക് ഏറ്റവും ഇണങ്ങിയ ഹെയര്‍ ലൈന്‍ ഡിസൈൻ ആണ് വേണ്ടത്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മൈക്കലാഞ്ചലോ രൂപപ്പെടുത്തിയതെന്നു വിശ്വസിക്കുന്ന ഡിസൈനിങ് സാങ്കേതിക വിദ്യയാണ് ഹെയര്‍ലൈന്‍ രൂപരേഖ തയ്യാറാക്കാനായി ഡിഎച്ച്ഐയിലെ സര്‍ജന്‍മാര്‍ ഉപയോഗിക്കുന്നത്. ഇതനുസരിച്ച് മുഖം മൂന്ന് തുല്യ ഭാഗങ്ങളായി തിരിക്കും. എന്നിട്ട് മൂക്കിന്‍റെ അഗ്രം മുതല്‍ ഗ്ലാബെല്ല (നെറ്റിയില്‍ പുരികങ്ങള്‍ക്ക് ഇടയിലുള്ള ഭാഗം) വരെയുള്ള ദൂരം അളന്നെടുക്കും. ഇതേ ദൂരം തന്നെയാകണം ഗ്ലാബെല്ലയ്ക്കും ഹെയര്‍ലൈന്‍ ആരംഭിക്കുന്ന സ്ഥലത്തിനും ഇടയിൽ  വേണ്ടത്. പുരുഷന്മാര്‍ക്ക് ഈ ഭാഗത്ത് ‘M’ ആകൃതിയിലുള്ള ഹെയര്‍ലൈന്‍ പുനഃസൃഷ്ടിക്കുന്നു. സ്ത്രീകള്‍ക്കാണെങ്കില്‍ ഇവിടെ വൃത്താകൃതിയാണ് വേണ്ടത്.

തലയുടെ ഒരു ഭാഗത്തുനിന്ന് ശേഖരിക്കുന്ന ഹെയര്‍ ഫോളിക്കിളുകള്‍ ഒരു നിശ്ചിത ആഴത്തില്‍ ചർമ കോശങ്ങള്‍ക്ക് നാശം വരുത്താതെ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. മറ്റ് ഹെയര്‍ ഫോളിക്കിളുകള്‍ക്കും ക്ഷതമേല്‍ക്കാതെ നോക്കണം. ഇവിടെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ഫലത്തില്‍ ഫോളിക്കിളുകളുടെ ഡെൻസിറ്റി മുഖ്യ വിഷയമാകുന്നത്. മുന്നിലെ നിരകളില്‍ ഓരോ ഫോളിക്കിളുകൾ എന്ന നിലയിൽനിന്ന് പിന്നിലേക്ക് നീങ്ങുമ്പോള്‍ ഒരു ഫോളിക്കിൾ വീതം കൂടുതൽ എന്ന നിലയിലും മുടിയുടെ ഡെൻസിറ്റി വർധിച്ചു വരണം. മുന്നില്‍ ഒരു ചതുരശ്ര സെന്‍റിമീറ്ററില്‍ 60ല്‍ കുറയാത്ത മുടികളും പിന്നിലേക്ക് നീങ്ങും തോറും ഒരു ചതുരശ്ര സെന്‍റിമീറ്ററില്‍ 80-90 മുടികളും എന്നതാണ് ലക്ഷ്യമിടേണ്ടത്. അത്യന്തം ശ്രദ്ധയും കൈവഴക്കവും വേണ്ട ഈ ലക്ഷ്യം കൈവരിക്കാന്‍ ഡിഎച്ച്ഐയിലെ ഏറ്റവും മികച്ച മാസ്റ്റര്‍ സര്‍ജന്മാര്‍ക്ക് മാത്രമേ സാധിക്കൂ. മറ്റ് പല സര്‍ജന്മാര്‍ക്കും ചതുരശ്ര സെന്‍റിമീറ്ററില്‍ 30-40 മുടികള്‍ മാത്രമേ നട്ടുപിടിപ്പിക്കാന്‍ സാധിക്കാറുള്ളൂ. ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധമുള്ള സ്വാഭാവിക ഹെയര്‍ലൈന്‍ സൃഷ്ടിക്കുന്നതില്‍ ഡിഎച്ച്ഐ  ഗ്രൂപ്പ് വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് കൊണ്ട് കൈവരിച്ച സാങ്കേതിക തികവ് മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.

ADVERTISEMENT

ഡിഎച്ച്ഐയുടെ ഡയറക്ട് ഇംപ്ലാന്‍റേഷന്‍ സാങ്കേതിക വിദ്യയും പേറ്റന്‍റ് നേടിയ അത്യാധുനിക ഉപകരണങ്ങളും മൂലം സര്‍ജന്മാര്‍ക്ക് അവര്‍ നട്ടുപിടിപ്പിക്കുന്ന മുടിയിഴകളുടെ ഡയറക്‌ഷനും ആംഗിളും ഡെൻസിറ്റിയും പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇതിന്‍റെ ഫലമായി ഗാരന്‍റിയുള്ളതും സ്വാഭാവിക ലുക്കുള്ളതുമായ മുടി ഹെയർട്രാന്‍സ്പ്ലാന്റിലൂടെ ലഭിക്കുന്നു. ഉയർന്ന യോഗ്യതകളും വൈദഗ്ധ്യവുമുള്ള ഡോകടര്‍മാർ ഒറ്റ തവണ ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിഎച്ച്ഐയിലെ എല്ലാ നടപടികളും പൂർത്തിയാക്കുന്നത്. മറ്റു ക്ലിനിക്കുകളില്‍ മെഡിക്കല്‍ യോഗ്യതകളില്ലാത്ത ടെക്നീഷ്യന്മാര്‍ ഇത്തരം നടപടിക്രമങ്ങള്‍ ചെയ്യുമ്പോള്‍ ഡിഎച്ച്ഐയില്‍ വിദഗ്ധരായ സര്‍ജന്മാർക്ക് മാത്രമേ രോഗികളെ ചികിത്സിക്കാൻ അനുവാദമുള്ളൂ. ലണ്ടന്‍ ഹെയര്‍ റിസ്റ്റോറേഷന്‍ അക്കാദമിയില്‍ സമഗ്ര പരിശീലനം ലഭിച്ച ഡിഎച്ച്ഐയിലെ സര്‍ജന്മാരുടെ കഴിവും ശേഷികളും നിരന്തരം മൂല്യനിർണയം നടത്തി സര്‍ട്ടിഫൈ ചെയ്യുന്നു. ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ്ങിന്റെ കലയിലും ശാസ്ത്രത്തിലും അള്‍ട്രാ സൂപ്പര്‍ സ്പെഷലൈസേഷന്‍ സിദ്ധിച്ച വിദഗ്ധരാണ് ഇവര്‍.

രോഗികളുടെ സുരക്ഷയ്ക്കും ചികിത്സയുടെ ഗുണനിലവാരത്തിനും ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന സ്ഥാപനമാണ് ഡിഎച്ച്ഐ. യുകെയിലെ സിക്യുസിയുടെയും ഇന്ത്യയിലെ ഐഎസ്ഒയുടെയും അക്രഡിറ്റേഷന്‍ നേടിയ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങളാണ് ഡിഎച്ച്ഐ പിന്തുടരുന്നത്. ഒരോ ഡിഎച്ച്ഐ ക്ലിനിക്കുകളിലും എല്ലാ ചികിത്സയിലും ഈ മാനദണ്ഡങ്ങള്‍ പിന്തുടരുന്നു. ഇന്ത്യയിലെ ഡിഎച്ച്ഐ ക്ലിനിക്കുകള്‍ നടത്തിയ ആയിരക്കണക്കണക്കിന് ട്രാന്‍സ്പ്ലാന്‍റേഷന്റെ ഉപഭോക്താക്കളിൽ സിനിമ താരങ്ങളും കായിക താരങ്ങളും രാഷ്ട്രീയക്കാരും ബിസിനസ് പ്രമുഖരും ഉള്‍പ്പെടുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് ഡിഎച്ച്ഐ സൂക്ഷിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്തു നല്‍കുമെന്ന് അവകാശപ്പെടുന്ന പല ക്ലിനിക്കുകളും ചികിത്സാ മാനദണ്ഡങ്ങളിലും രോഗികളുടെ സുരക്ഷയിലും ഗുരുതരമായ അലംഭാവവും വിട്ടുവീഴ്ചകളും വരുത്താറുണ്ട്. ശരിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ മോശമായ ഫലങ്ങളും അസ്വാഭാവിക ലുക്കുമാണ് നല്‍കുക. തലയില്‍ പാടുകള്‍ അവശേഷിപ്പിക്കാനും മുടികള്‍ സ്ഥാനം തെറ്റി വളരാനും രോഗികള്‍ക്ക് മറ്റ് സങ്കീര്‍ണ്ണതകളുണ്ടാകാനും  ഇതു കാരണമാകും.

മുടി കൊഴിച്ചില്‍ നിയന്ത്രണം, മുടി കൊഴിച്ചിലിന്‍റെ കാരണം നിർണയിക്കല്‍ പോലുള്ള മേഖലകളിലേക്കും ഡിഎച്ച്ഐയുടെ സേവനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. അള്‍ട്രാ ലാര്‍ജ് ഹെയര്‍ ഇംപ്ലാന്‍റ് സെക്‌ഷനുകള്‍, സങ്കീര്‍ണ്ണമായ ആഫ്രോ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ്, പൊള്ളലേറ്റവരില്‍ മുടി പുനഃസൃഷ്ടിക്കല്‍ പോലുള്ള നടപടികളുമായി തങ്ങളുടെ ആഗോള നിലവാരം നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഡിഎച്ച്ഐ.

ADVERTISEMENT

ഏതെങ്കിലും തരത്തിലുള്ള മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് രോഗനിർണയം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ ശാസ്ത്രീയ ചികിത്സാ നിര്‍ദ്ദേശങ്ങൾ അറിയാനും സാധിക്കുന്നതാണ്. വെറുതേ മുടി പുനഃസ്ഥാപിക്കുക മാത്രമല്ല, പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ഡിഎച്ച്ഐ ചെയ്യുന്നത്.

ഡിഎച്ച്ഐയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കൺസൽട്ടേഷൻ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ

 കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.dhiindia.com