അകാലനരയ്ക്ക് പല കാരണങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് പരിഹാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ചികിത്സ വേണ്ടി വരാം. എന്നാല്‍ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചില അകാലനരയെ അകറ്റാനാകും. അതിനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ. ∙ ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ADVERTISEMENT

അകാലനരയ്ക്ക് പല കാരണങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് പരിഹാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ചികിത്സ വേണ്ടി വരാം. എന്നാല്‍ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചില അകാലനരയെ അകറ്റാനാകും. അതിനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

ADVERTISEMENT

∙ ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക

∙ പച്ചനെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

∙ കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായകമായ വർണ്ണ വസ്തു കറിവേപ്പിലയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ രണ്ടും പതിവായി ചെയ്താൽ മുടിയുടെ സ്വാഭാവിക നിറം തിരിച്ചു വരും.

∙ മുടി ഷാംപൂ ചെയ്യുമ്പോൾ ബേബി ഷാംപുവോ വീര്യം കുറഞ്ഞ ഹെർബൽ ഷാംപുവോ  ഉപയോഗിക്കാാൻ ശ്രദ്ധിക്കുക.

∙ ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേച്ചാൽ അകാല നര മാറുമെന്ന് മാത്രമല്ല മുടി നല്ല കരുത്തോടെ വളരുകയും ചെയ്യും.

∙ നാരങ്ങാ നീര് വെള്ളത്തിൽ കലർത്തി ആ വെള്ളം കൊണ്ട് മുടി കഴുകിയാൽ അകാല നര മാറും.

∙ ഫോളിക് ആസിഡ് കൂടുതൽ അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ നെല്ലിക്കാനീര് ബദാം ഓയിൽ നാരങ്ങാ നീര് ഇവ ഉപയോഗിച്ച് മസാജ് ചെയ്താൽ അകാല നര മാറുന്നതാണ്.

∙ തേയില വെള്ളം പ്രകൃതി ദത്തമായ ഒരു കളറിങ്ങ് ഏജൻറാണ്. തേയിലവെള്ളമുപയോഗിച്ച് മുടി കഴുകുന്നതും, ഗ്രീൻ ടീ കുടിക്കുന്നതും അകാല നരയെ പ്രതിരോധിക്കാനുള്ള ഉത്തമ പോംവഴിയാണ്.

∙ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക. അകാല നര മാറി മുടിക്ക് നിറം വെയ്ക്കും. 

English Summary : Home Remedies for Gray Hair