പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും മാനസിക ക്ലേശത്തിനും ടെന്‍ഷനുമെല്ലാം കാരണമാകുന്ന ഒന്നാണ് മുടികൊഴിച്ചില്‍. വ്യക്തിത്വത്തിലും രൂപഭംഗിയിലുമൊക്കെ സ്ഥാനമുള്ള മുടി ഇല്ലാതാകുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയാറുണ്ട്. എന്നാല്‍ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ

പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും മാനസിക ക്ലേശത്തിനും ടെന്‍ഷനുമെല്ലാം കാരണമാകുന്ന ഒന്നാണ് മുടികൊഴിച്ചില്‍. വ്യക്തിത്വത്തിലും രൂപഭംഗിയിലുമൊക്കെ സ്ഥാനമുള്ള മുടി ഇല്ലാതാകുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയാറുണ്ട്. എന്നാല്‍ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും മാനസിക ക്ലേശത്തിനും ടെന്‍ഷനുമെല്ലാം കാരണമാകുന്ന ഒന്നാണ് മുടികൊഴിച്ചില്‍. വ്യക്തിത്വത്തിലും രൂപഭംഗിയിലുമൊക്കെ സ്ഥാനമുള്ള മുടി ഇല്ലാതാകുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയാറുണ്ട്. എന്നാല്‍ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും മാനസിക ക്ലേശത്തിനും ടെന്‍ഷനുമെല്ലാം കാരണമാകുന്ന ഒന്നാണ് മുടികൊഴിച്ചില്‍. വ്യക്തിത്വത്തിലും രൂപഭംഗിയിലുമൊക്കെ സ്ഥാനമുള്ള മുടി ഇല്ലാതാകുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസത്തെ തന്നെ കെടുത്തി കളയാറുണ്ട്. എന്നാല്‍ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടിയാല്‍ നിയന്ത്രിക്കാവുന്നതാണ് ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് എന്നറിയപ്പെടുന്ന സ്ത്രീകളിലെ മുടി കൊഴിച്ചില്‍. 

തലയില്‍ അവിടിവിടെയായി രോമങ്ങളില്ലാത്ത സ്പോട്ടുകള്‍ പ്രത്യക്ഷമാകുക, വളരുന്നതിലും കൂടുതല്‍ മുടിയിഴകള്‍ ഓരോ ദിവസവും പൊഴിയുക, പിന്നിലേക്ക് കെട്ടിയിടുന്ന പോണിടെയ്ല്‍ നേര്‍ത്ത് വരുക എന്നിവ സ്ത്രീകളിലെ ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസിന്റെ  വ്യക്തമായ ലക്ഷണങ്ങളാണ്.  തൊഴിൽ  സമ്മർദം, ആരോഗ്യ പ്രശ്നങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, പ്രായം, ജനിതകപരമായ കാരണങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഈ മുടി കൊഴിച്ചില്‍ ഉണ്ടാകാം. 

ADVERTISEMENT

ശരിയായ ചികിത്സ ലഭിക്കണമെങ്കില്‍ ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസിനെ പറ്റി കൃത്യമായ  ധാരണ ആദ്യം ഉണ്ടാകേണ്ടതുണ്ട്. രാജ്യാന്തര അംഗീകാരം ലഭിച്ച ഹെയര്‍ റിസ്റ്ററേഷന്‍ ക്ലിനിക്കായ ഡിഎച്ച്ഐ ഇന്ത്യ സ്ത്രീകളുടെ മുടികൊഴിച്ചില്‍ സംബന്ധിച്ച് നിരന്തരം ചോദിക്കപ്പെടുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഇവിടെ. തങ്ങളുടെ മുടി കൊഴിച്ചിലിന്‍റെ സ്ഥിതിയെ പറ്റി നേരത്തെ തിരിച്ചറിയാനും അതിന്‍റെ പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും ഈ ചോദ്യോത്തരങ്ങള്‍ സ്ത്രീകളെ സഹായിക്കും. 

∙  എന്താണ് ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് ?

പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത അനിയന്ത്രിതമായ മുടി കൊഴിച്ചിലിനെ അലോപേഷ്യ എന്ന് വിളിക്കും. പാരമ്പര്യമായ കാരണങ്ങളാലോ പുറമേ നിന്നുള്ള മറ്റു കാരണങ്ങളാലോ ഇതു സംഭവിക്കാം. ശരാശരി ഒരു മനുഷ്യന്‍റെ തലയില്‍ നിന്ന് പ്രതിദിനം 100 മുടികളെങ്കിലും കൊഴിയുമെന്നാണ് കണക്ക്. ഓരോ മുടി പൊഴിയുമ്പോഴും ആ സ്ഥാനത്ത് പുതിയൊരു മുടി കിളിര്‍ത്ത് വരും. ഇത് സ്വാഭാവികവും തുടര്‍ച്ചയായി നടക്കുന്നതുമായ പ്രക്രിയയാണ്. എന്നാല്‍ ഇത് തടസ്സപ്പെടുമ്പോൾ  കൂടുതല്‍ മുടി പൊഴിയുകയും കുറച്ച് മുടി വളരുകയും ചെയ്യും. ഇതാണ് അലോപേഷ്യ അഥവാ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. 

പാരമ്പര്യമായ കഷണ്ടി മൂലവും പ്രായാധിക്യം കൊണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. ഗര്‍ഭാവസ്ഥ, ചില മരുന്നുകള്‍, പോഷണങ്ങളുടെ അഭാവം, അമിതമായി മഴ നനയുന്നത്, അതി തീവ്രമായ കാറ്റേല്‍ക്കുന്നത് തുടങ്ങിയ ഹ്രസ്വകാല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. എന്നാലും ഭൂരിപക്ഷം കേസുകളിലും മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണം പ്രായാധിക്യമാണ്. 

ADVERTISEMENT

മുടി കൊഴിച്ചിലിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കാണാന്‍ മറക്കരുത്. മുടി കൊഴിച്ചിലിന്‍റെ കാരണങ്ങള്‍ കണ്ടെത്തി ഡോക്ടര്‍ അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കും. ചികിത്സയ്ക്കായി ഡിഎച്ച്ഐ ഇന്ത്യ ക്ലിനിക്കിനെയും ബന്ധപ്പെടാവുന്നതാണ്. 

മുടി കൊഴിച്ചില്‍ ആരിലൊക്കെയാണ് കൂടുതല്‍ കാണപ്പെടുന്നത് ?

ആരിലും, ഏത് പ്രായത്തില്‍പ്പെട്ടവരിലും മുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ 40 വയസ്സിന് മുകളിലുള്ളവരിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആര്‍ത്തവവിരാമം സംഭവിച്ചവരിലും കീമോതെറാപ്പിക്ക് വിധേയരായവരിലും കടുത്ത രോഗങ്ങള്‍ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും ശിരോചര്‍മ്മത്തില്‍ കട്ടി കൂടിയ സൗന്ദര്യ സംരക്ഷണ  ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലുമെല്ലാം മുടികൊഴിച്ചില്‍ കൂടുതലായി  കാണപ്പെടുന്നു.

സ്ത്രീകളില്‍ മുടികൊഴിച്ചില്‍ സാധാരണമാണോ ?

ADVERTISEMENT

പുരുഷന്മാരിലെ പോലെ തന്നെ സ്ത്രീകളിലും മുടി കൊഴിച്ചില്‍ സാധാരണ സംഗതിയാണ്. ലോകത്തിലെ മൂന്നിലൊന്ന് സ്ത്രീകളെ ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് ബാധിക്കുന്നു. സാധാരണമായ സംഗതിയായതിനാല്‍ മുടി കൊഴിച്ചിലിനുള്ള പരിഹാരങ്ങളും സാധാരണമാണ്. 

ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം ?

നിങ്ങളുടെ മുടി കൊഴിച്ചിലിന്‍റെ തല്‍സ്ഥിതി അറിയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്കോ ചർമരോഗ വിദഗ്ധനെയോ സന്ദര്‍ശിക്കുക എന്നതാണ്. മുടി കൊഴിച്ചില്‍ പ്രശ്നങ്ങളെ വിലയിരുത്തി അതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ഇവിടുത്തെ വിദഗ്ധര്‍ നിങ്ങളെ സഹായിക്കും. മറ്റ് രീതിയിലുള്ള മുടി കൊഴിച്ചിലും ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് ആണെന്ന തോന്നലുണ്ടാക്കാം. രോഗം കൃത്യമായി വിലരുത്തേണ്ടത് ശരിയായ ചികിത്സയ്ക്കും അത്യാവശ്യമാണ്. 

ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസിനെ പൂർവസ്ഥിതിയിലാക്കാനാവുമോ?

ഇല്ല. ഫീമെയ്ല്‍ പാറ്റേൺ  ഹെയര്‍ ലോസിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ പറ്റില്ല. എന്നാല്‍ മുടി കൊഴിച്ചില്‍ തടയുകയോ, കുറയ്ക്കുകയോ വിവിധ തരം ഡിഎച്ച്ഐ സങ്കേതങ്ങളിലൂടെ മുടി വീണ്ടും വളര്‍ത്തുകയോ ചെയ്യാവുന്നതാണ്. ഡിഎച്ച്ഐയിലെ ഡോക്ടര്‍മാര്‍ നിങ്ങളുടെ ശിരോചര്‍മ്മം പരിശോധിച്ച് നിങ്ങള്‍ക്ക് അനുയോജ്യമായ മികച്ച ഹെയര്‍ ലോസ് ട്രീറ്റ്മെന്‍റ് ശുപാര്‍ശ ചെയ്യുന്നതാണ്. ഇത് ഉടനടിയുള്ള ഫലങ്ങള്‍ ഉളവാക്കില്ലെങ്കിലും അന്തിമ ഫലം തൃപ്തികരവും വിശ്വാസയോഗ്യവുമായിരിക്കും. 

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സുരക്ഷിതമാണോ?

നിങ്ങളുടെ മുടി തിരികെ ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ്. എല്ലാ ശസ്ത്രക്രിയയും പോലെ തന്നെ ഇതിനും അതിന്‍റെതായ അപകടസാധ്യത ഉണ്ടാകും. എന്നാല്‍ അത്യാധുനിക ഡിഎച്ച്ഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലും ഇപ്പോള്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് തികച്ചും സുരക്ഷിതമായി മാറി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നും പേറ്റന്‍റ് നേടിയ ഉപകരണങ്ങള്‍ ഉപയോഗിച്ചും ഡിഎച്ച്ഐയിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ പൂര്‍ണ്ണമായും നിര്‍വഹിക്കുക. ഇതിനാല്‍ തന്നെ വിശ്വാസയോഗ്യമായ ഫലവും സ്വാഭാവിക ലുക്കും ഉറപ്പ്. ഫീമെയ്ല്‍ പാറ്റേൺ  ഹെയര്‍ ലോസ് ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ  നിങ്ങള്‍ക്കും ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് തിരഞ്ഞെടുക്കാം. 

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ഫലങ്ങള്‍ എങ്ങനെ വിലയിരുത്താം 

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ ഫലം അളക്കാന്‍ കംപ്യൂട്ടര്‍വത്കൃത അലോപേഷ്യ പരിശോധന നടത്താം. നട്ടു വളര്‍ത്തിയ ഹെയര്‍ ഫോളിക്കിളുകളുടെ കൃത്യമായ വിവരം ഇതിലൂടെ ലഭിക്കും. ഇതുവച്ച് മുടിയുടെ അതിജീവന നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം വിലയിരുത്താം. 

വേരിഫിക്കേഷന്‍ സംവിധാനമില്ലാത്ത ക്ലിനിക്കുകളില്‍ വച്ച് പിടിപ്പിക്കുന്ന രണ്ടിലൊന്ന് ഹെയര്‍ ഫോളിക്കിളുകള്‍ മാത്രമേ അതിജീവിക്കാറുള്ളൂ എന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതായത് 50 ശതമാനം അതിജീവനനിരക്ക്. എന്നാല്‍ കംപ്യൂട്ടര്‍വത്കൃത അലോപേസിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് തന്നെ ട്രാന്‍സ്പ്ലാന്‍റ് ഫലം വിലയിരുത്താന്‍ സാധിക്കുന്ന ഡിഎച്ച്ഐ ക്ലിനിക്കില്‍ 97 ശതമാനമാണ് ഹെയര്‍ ഫോളിക്കിളുകളുടെ അതിജീവന നിരക്ക്. 

നട്ടു പിടിപ്പിച്ച മുടി ഒരു മാസത്തിനുള്ളില്‍ കൊഴിഞ്ഞു പോകുന്നതും തികച്ചും സ്വാഭാവികമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ഫലം കണക്കാക്കരുത്. കാരണം പൊഴിഞ്ഞ ഇടത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം പുതിയ മുടി വളരാന്‍ തുടങ്ങും. ട്രാന്‍സ്പ്ലാന്‍റിന് ആറു മാസങ്ങള്‍ക്ക് ശേഷം നട്ടു പിടിപ്പിച്ച മുടി നിങ്ങളുടെ സ്വാഭാവിക മുടിയായി തോന്നാന്‍ തുടങ്ങും. 

സ്ത്രീകളുടെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് നടത്തുന്ന ഡോക്ടര്‍മാരെ എങ്ങനെ തിരഞ്ഞെടുക്കാം ?

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അനുഭവസമ്പത്തും  പശ്ചാത്തലവും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായ ശസ്ത്രക്രിയക്കും സംതൃപ്തകരമായ ഫലത്തിനും ലൈസന്‍സ് നേടിയതും നല്ല പരിശീലനം ലഭിച്ചതുമായ ഡോക്ടര്‍മാരെ തന്നെ സമീപിക്കണം. ഡിഎച്ച്ഐ ഇന്ത്യയില്‍ എല്ലാ ശസ്ത്രക്രിയകളും നിര്‍വഹിക്കുന്നത് എംസിഐ രജിസ്ട്രേഷന്‍ ലഭിച്ചവരും ഉന്നത പരിശീലനം ലഭിച്ചവരുമായ സര്‍ജന്മാരാണ്. 

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന് വലിയ ചെലവ് വരുമോ?

ഹെയര്‍ റിസ്റ്ററേഷന്‍ ശസ്ത്രക്രിയ ചെയ്യും മുന്‍പ് സ്ത്രീകള്‍ അതിന് വരുന്ന ചെലവിനെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടാറുണ്ട്. ഒരു കാര്യം ചെയ്യും മുന്‍പ് ചെലവ് എത്രയെന്ന് അന്വേഷിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ചെലവിനേക്കാള്‍ ഇവിടെ പ്രധാനം ഇത് മൂലം ഉണ്ടാകുന്ന മാറ്റത്തിനാണ്. ഏത് തരം ശസ്ത്രക്രിയയാണ് ചെയ്യേണ്ടത്, അതിന് തിരഞ്ഞെടുക്കുന്ന ക്ലിനിക്ക്, ഡോക്ടറുടെ അനുഭവ സമ്പത്ത് തുടങ്ങിയ പല കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ ചെലവ് നിര്‍ണ്ണയിക്കപ്പെടുന്നത്. 

ചിലപ്പോള്‍ ചെലവ് കുറഞ്ഞതെന്ന കാരണത്താല്‍ ചിലര്‍ ഗുണനിലവാരമില്ലാത്ത ക്ലിനിക്കുകള്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനായി തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇവിടുത്തെ നിലവാരം കുറഞ്ഞ സംവിധാനവും യോഗ്യതയില്ലാത്ത ടെക്നീഷ്യന്മാരും വില കുറഞ്ഞ ഉപകരണങ്ങളും തൃപ്തികരമായ ഫലം  നല്‍കില്ല. ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ സേവനങ്ങളും ഇവരില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. ചുരുക്കി പറഞ്ഞാല്‍ വിലയും തുച്ഛം, ഗുണവും തുച്ഛം എന്നുള്ള അവസ്ഥയാകും. നേരെ മറിച്ച് പ്രഫഷണലായ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ദശകങ്ങളായി ചെയ്തു വരുന്ന ഡിഎച്ച്ഐ ക്ലിനിക്കില്‍ ഫലത്തിന്‍റെ കാര്യത്തില്‍ യാതൊരു  സംശയമൊന്നും വേണ്ട. പരിശീലനം നേടിയവരും യോഗ്യരുമായ സര്‍ജന്മാര്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേറ്റന്‍റ് നേടിയ ഉപകരണങ്ങള്‍ കൊണ്ട് ചെയ്യുന്ന ശസ്ത്രക്രിയ പാടുകളൊന്നും അവശേഷിപ്പിക്കാതെ 100 ശതമാനം ഫലം നല്‍കുമെന്നുറപ്പ്. 

ഇന്ത്യയിലെ ഏറ്റവും മികച്ച ഫീമെയ്ല്‍ പാറ്റേണ്‍ ഹെയര്‍ ലോസ് രോഗനിര്‍ണ്ണയം 

രോഗികള്‍ക്ക് ലോകോത്തര ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നല്‍കുന്ന അനുഭവ സമ്പന്നരും സര്‍ട്ടിഫൈഡുമായ ഡോക്ടര്‍മാരുടെ സംഘമാണ് ഡിഎച്ച്ഐ ഇന്ത്യയിലുള്ളത്. പ്രശ്നം ശരിയായ വിലയിരുത്തിയ ശേഷമാണ് ഇവിടെ ചികിത്സ നിര്‍ണ്ണയിക്കപ്പെടുന്നത്. 100 ശതമാനം പ്രകൃതി ദത്തമായ മനുഷ്യ മുടി ഉന്നത നിലവാരമുള്ള പേറ്റന്‍റ് ചെയ്യപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ശിരോചര്‍മ്മത്തില്‍ നട്ടുപിടിപ്പിക്കപ്പെടുന്നത്. സ്വാഭാവികമായ ലുക്ക് ഇതിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നു. 

ഡിഎച്ച്ഐയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കൺസൽട്ടേഷൻ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ