ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ഇതിലും മികച്ച സമയം വേറെയില്ല
കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന്റെ വരവ്. വൈറസിന്റെ വ്യാപനവും ലോക്ഡൗണുമൊക്കെയായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയാണ് പലരും ഇന്ന് ജോലി
കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന്റെ വരവ്. വൈറസിന്റെ വ്യാപനവും ലോക്ഡൗണുമൊക്കെയായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയാണ് പലരും ഇന്ന് ജോലി
കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന്റെ വരവ്. വൈറസിന്റെ വ്യാപനവും ലോക്ഡൗണുമൊക്കെയായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയാണ് പലരും ഇന്ന് ജോലി
കോവിഡ് മഹാമാരി നമ്മുടെയെല്ലാം ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിന്റെ വരവ്. വൈറസിന്റെ വ്യാപനവും ലോക്ഡൗണുമൊക്കെയായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയാണ് പലരും ഇന്ന് ജോലി തുടരുന്നത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയെ സംബന്ധിടത്തോളം ഒരു സുവര്‍ണ്ണ അവസരമാണ് വര്‍ക്ക് ഫ്രം ഹോം തുറന്നിടുന്നത്.
വിദഗ്ധരും അനുഭവസമ്പന്നരുമായ ഡോക്ടര്‍മാര്‍ ചെയ്യുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. കഷണ്ടി, മുടികൊഴിച്ചില്‍ തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് തങ്ങളുടെ സ്വാഭാവിക ഹെയര്‍ലൈന്‍ തിരികെ നല്‍കാന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് സാധിക്കും. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ശിരോചർമം പഴയതു പോലെയാകാൻ ചിലപ്പോള്‍ ഒരാഴ്ച സമയം വേണ്ടി വന്നേക്കാം. ഇത് ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ ദൈനംദിനജീവിതത്തില്‍ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിക്കാം. ട്രാന്‍സ്പ്ലാന്റിന് ശേഷമുള്ള തങ്ങളുടെ ലുക്കിനെ സംബന്ധിച്ച് ആശങ്കയുള്ളവര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്.
ഇക്കാലയളവില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നതിനാല്‍ പുതിയ ലുക്കിനെ കുറിച്ചുള്ള ആശങ്ക വേണ്ട. ശസ്ത്രക്രിയക്ക് ശേഷമുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളും വീട്ടിലാണെങ്കില്‍ വളരെയെളുപ്പം പിന്തുടരാന്‍ സാധിക്കും. ഓഫിസിലെ ജോലി ചെയ്തുകൊണ്ട് തന്നെ മുടി സാധാരണ നിലയിലാക്കാനുള്ള സാവകാശം ലഭിക്കും.
∙ എന്താണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ്
ലോകമെമ്പാടും 67 ശതമാനം സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ മുടി കൊഴിച്ചിലിനെ കുറിച്ച് പരാതിപ്പെടുന്നവരാണ്. മുടി കൊഴിച്ചിലും കഷണ്ടിയുമെല്ലാം ഒരാളുടെ ആത്മവിശ്വാസത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഈ പ്രശ്‌നത്തെ നേരിടാന്‍ പലരും പല വഴികള്‍ പരീക്ഷിക്കാറുണ്ടെങ്കിലും അതില്‍ ഏറ്റവും വിശ്വാസയോഗ്യമായ പരിഹാരമാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍.
∙ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് മൂന്ന് തരം
ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റ് (എഫ്‌യുടി), ഫോളിക്കുലര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍(എഫ്‌യുഇ), ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍ (ഡിഎച്ച്ഐ) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഹെയർട്രാൻസ്പ്ലാന്റ് രീതികളാണ് നിലവിലുള്ളത്.
എഫ്‌യുടിയില്‍ തലയുടെ പിന്‍ഭാഗത്ത് നിന്ന് ശിരോചര്‍മത്തിന്റെ നേര്‍ത്ത പാളി ശസ്ത്രക്രിയയിലൂടെ എടുത്ത് അവയില്‍നിന്ന് ഹെയര്‍ ഫോളിക്കിളുകള്‍ ഓരോ യൂണിറ്റായി വേര്‍തിരിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഡോണര്‍ ഏരിയ തുന്നി ചേര്‍ത്ത് വയ്ക്കും. എഫ്‌യുഇയില്‍ ഡോണര്‍ ഏരിയയില്‍ നിന്ന് വട്ടത്തിലൊരു മുറിവുണ്ടാക്കി ഹെയര്‍ ഫോളിക്കിളുകള്‍ നീക്കം ചെയ്ത ശേഷം എഫ്‌യുടി സങ്കേതത്തിലെ പോലെ ആവശ്യമുള്ള ഇടത്തില്‍ നട്ടു പിടിപ്പിക്കും.
ഏറ്റവും അത്യാധുനിക സങ്കേതമായ ഡിഎച്ച്‌ഐയില്‍ ഡോണര്‍ ഭാഗത്ത് നിന്ന് നീക്കം ചെയ്യുന്ന ഹെയര്‍ ഫോളിക്കിളുകള്‍ അതിസൂക്ഷ്മവും അത്യാധുനികവുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് നട്ടു പിടിപ്പിക്കുന്നു. ഫോളിക്കിളുകളുടെ ആഴം, ആംഗിള്‍, ദിശ എന്നിവ സംബന്ധിച്ച് സര്‍ജന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണമുള്ളതിനാല്‍ സ്വാഭാവികമായ ഫലം ഇതില്‍ ലഭിക്കും. വേഗത്തില്‍ മുറിവുണങ്ങുമെന്നതും തുന്നലുകളോ പാടോ വേദനയോ ഒന്നുമില്ലെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്.
ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ചർമരോഗ വിദഗ്ധരായ സര്‍ജന്മാരാണ് സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തുന്നത്. കൃത്യവും സൂക്ഷ്മവുമായ ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് തലയുടെ പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ എടുക്കുന്ന ഹെയര്‍ ഫോളിക്കിളുകളാണ് കഷണ്ടിയുള്ള ഭാഗത്ത് വച്ച് പിടിപ്പിക്കുന്നത്.
സര്‍ജറിയില്‍ നട്ട് പിടിപ്പിക്കുന്ന ഹെയര്‍ ഫോളിക്കിളുകളുടെ എണ്ണം, ഇതിനായി ഉപയോഗിക്കുന്ന ശസ്ത്രക്രിയ സങ്കേതങ്ങള്‍, മുടി കൊഴിച്ചിലിന്റെ അവസ്ഥ തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ചെലവ്. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഡിഎച്ച്‌ഐയില്‍ സൗജന്യമായ കണ്‍സല്‍ട്ടേഷന്‍ ബുക്ക് ചെയ്ത് തങ്ങളുടെ ശിരോചര്‍മ്മത്തിന്റെ സ്ഥിതി പരിശോധിക്കാവുന്നതാണ്. ശസ്ത്രക്രിയയുടെ ചെലവിനെ സംബന്ധിച്ച് ഒരു ഏകദേശ ധാരണയുണ്ടാക്കാന്‍ ഇത് സഹായിക്കും.
∙ ശസ്ത്രക്രിയാനന്തരം എല്ലാം ഭേദമാക്കാന്‍ എടുക്കുന്ന സമയം
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത ശേഷം രോഗികള്‍ക്ക് അവരുടെ ശിരോചർമത്തില്‍ ഉടനെ മാറ്റങ്ങള്‍ ദൃശ്യമാകും. എന്നാല്‍ 100 ശതമാനം ഫലം കാണുന്നതിന് ഏതാനും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ശേഷം എല്ലാം ഭേദമാകാന്‍ ആവശ്യമായ കാലയളവിന്റെ വിവിധ ഘട്ടങ്ങള്‍ ഇനി പറയുന്നവയാണ്
- ശസ്ത്രക്രിയക്ക് തൊട്ട് പിന്നാലെയുള്ള സമയം
ശസ്ത്രക്രിയക്ക് തൊട്ട് പിന്നാലെ പുതിയ ഹെയര്‍ലൈന്‍ കൃത്യമായും വ്യക്തമായും കാണാന്‍ സാധിക്കും. എന്നാല്‍ നിലവിലെ മുടി വളര്‍ച്ചയുടെ സ്വാഭാവികതയോ ഭംഗിയോ അപ്പോള്‍ ഉടനെ തോന്നിയെന്ന് വരില്ല. കാരണം നട്ടു പിടിപ്പിച്ച ഫോളിക്കിളുകള്‍ക്ക് ചുറ്റും രക്തം കട്ട പിടിച്ച് നില്‍ക്കും. ശസ്ത്രക്രിയക്ക് ശേഷം ആദ്യ വാരവും ചെറിയ നീര്‍ക്കെട്ട് പോലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാകാം. എന്നാല്‍ ഇത് ശസ്ത്രക്രിയയുടെ പാട് പോലും അവശേഷിപ്പിക്കാത്ത വിധത്തില്‍ പെട്ടെന്ന് ഉണങ്ങുന്നതാണ്.
- രണ്ടാഴ്ചയ്ക്ക് ശേഷം
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം നട്ടു പിടിപ്പിച്ച മുടിയിഴകള്‍ പൊഴിയുന്നതായി ശ്രദ്ധയില്‍പ്പെടും. പഴയ മുടി പൊഴിഞ്ഞ് പുതിയ മുടി കിളിര്‍ത്ത് വരുന്നതിന്റെ ഭാഗമാണ് ഇത്. ഓരോ മുടിയും ഏകദേശം ഒരു സെന്റിമീറ്റര്‍ വച്ച് ഓരോ മാസവും വളരുന്നതാണ്. അന്തിമ രൂപം കാണാന്‍ നാലോ അഞ്ചോ മാസം എടുത്തെന്ന് വരാം. ഇത് തികച്ചും സ്വാഭാവികമാണ്.
– ദീര്‍ഘകാല ഫലം
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണമായ ഫലം കണ്ടു തുടങ്ങുന്നതാണ്. സ്വാഭാവികമായി മുടി വെട്ടുന്നതും സ്റ്റൈല്‍ ചെയ്യുന്നതും പോലെ ഈ മുടികളെയും പരിചരിക്കാവുന്നതാണ്.
ഡിഎച്ച്‌ഐ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ശേഷമുള്ള റിക്കവറി പ്രക്രിയയില്‍ ചില മരുന്നുകളും പരിചരണത്തിനുള്ള മാർഗ നിര്‍ദ്ദേശങ്ങളുമുണ്ട്. മികച്ച ഫലത്തിനായി രോഗികള്‍ ഇത് പിന്തുടരണം. റിക്കവറി കാലയളവില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാനും വ്യായാമം ചെയ്യാതെ വീടിനുള്ളില്‍ തന്നെ ഇരിക്കാനും ശ്രദ്ധിക്കണം. ജോലിയെ ബാധിക്കാതെ വീട്ടിലിരിക്കാന്‍ വര്‍ക്ക് ഫ്രം ഹോം സഹായിക്കുമെന്നതിനാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് 100 ശതമാനം ഫലം ലഭിക്കാന്‍ ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്.
∙ വര്‍ക്ക് ഫ്രം ഹോം കാലയളവില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നവരുണ്ടോ
അവധിക്കാലത്തിന് സമാനമായ അന്വേഷണങ്ങളും ബുക്കിങ്ങുമാണ് വര്‍ക്ക് ഫ്രം ഹോം കാലയളവില്‍ ഡിഎച്ച്‌ഐ ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. മാസങ്ങളായി പദ്ധതിയിട്ടിരുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ലഭിച്ച ഏറ്റവും മികച്ച അവസരമായാണ് പലരും വര്‍ക്ക് ഫ്രം ഹോം കാലയളവിനെ എടുത്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ദൈനംദിന പരിപാടികളെ ബാധിക്കാതെ മുറിവുണക്കാനും പൂര്‍ണ്ണ മുക്തി നേടാനും ഇത് വഴി അവര്‍ക്ക് സാധിക്കുന്നു.
എഫ്‌യുഇ പോലുള്ള ഡിഎച്ച്‌ഐ സങ്കേതങ്ങള്‍ പിറ്റേന്ന് തന്നെ ദൈനംദിന പരിപാടികളിലേക്ക് മടങ്ങാന്‍ സഹായിക്കുന്നു. തല കുറച്ച് ആഴ്ചകളിലേക്ക് മൂടരുത്, തല പൊക്കി വച്ച് ഉറങ്ങണം, മരുന്ന് കഴിക്കണം എന്നിങ്ങനെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് മാത്രം. വര്‍ക്ക് ഫ്രം ഹോം സമയത്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത് പൂര്‍ണ്ണ നേടിയശേഷം പുതിയതും നാച്യുറലുമായ ലുക്കിൽ ഓഫിസിലെത്തി സഹപ്രവര്‍ത്തകരെ ഞെട്ടിച്ചവര്‍ നിരവധി.
∙ നിങ്ങള്‍ സ്വപ്‌നം കണ്ട മുടിയഴകിന് ഡിഎച്ച്‌ഐ ഇന്ത്യ
1970 മുതല്‍ മുടി കൊഴിച്ചിലിനും കഷണ്ടിക്കും കൃത്യമായ പരിചരണം നല്‍കി വരുന്ന സ്ഥാപനമാണ് ഡിഎച്ച്‌ഐ ഇന്ത്യ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദിവസത്തില്‍ നിരവധി തവണ താപനില പരിശോധന, കൈ കഴുകല്‍, മാസ്‌ക്, ഗ്ലൗവ്, ക്ലിനിക്കിന്റെ അണുനാശനം പോലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഡിഎച്ച്‌ഐ സ്വീകരിച്ചിട്ടുണ്ട്. വൃത്തിയും ശുചിത്വവും പാലിക്കാനായി എല്ലാ ക്ലിനിക്കുകളും അള്‍ട്രാ വയലറ്റ് അണുനശീകരണത്തിനും വിധേയമാക്കി. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും രോഗികളുടെയും സുരക്ഷ ഇതിലൂടെ ഉറപ്പ് വരുത്തുന്നു.
രോഗികള്‍ക്ക് നല്‍കുന്ന മികച്ച ഫലവും വൃത്തിയും ഡിഎച്ച്‌ഐയെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കായി മാറ്റുന്നു.
∙ ഡിഎച്ച്‌ഐ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് തിരഞ്ഞെടുക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്നത്
100 ശതമാനം സുരക്ഷ: ഓരോ ഡിഎച്ച്‌ഐ ശസ്ത്രക്രിയയും ഓരോ ഘട്ടത്തിലും കര്‍ശനമായ സുരക്ഷാ പ്രോട്ടോകോളുകള്‍ പിന്തുടരുന്നു. 100 ശതമാനം ഫലം തരാന്‍ ഇത് ഡിഎച്ച്‌ഐ സര്‍ജന്മാരെ സഹായിക്കുന്നു
ഫോളിക്കിളുകളുടെ അതിജീവന നിരക്ക് 90 ശതമാനത്തിന് മുകളില്‍: വച്ച് പിടിപ്പിച്ച ഹെയര്‍ ഗ്രാഫ്റ്റുകള്‍ക്ക് ഡിഎച്ച്‌ഐ 90 ശതമാനത്തിന് മുകളില്‍ അതിജീവന നിരക്ക് ഉറപ്പ് നല്‍കുന്നു. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വ്യവസായത്തിലെ തന്നെ ശരാശരി നിരക്കിനും മുകളിലാണ് ഇത്.
പ്രകൃതിദത്തവും സ്വാഭാവികവുമായ ഫലം: സൂക്ഷ്മവും പേറ്റന്റ് ചെയ്യപ്പെട്ടതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയില്‍ ഫോളിക്കിളുകളുടെ ആഴം, ആംഗിള്‍, ദിശ എന്നിവയെ സംബന്ധിച്ചെല്ലാം സര്‍ജന്മാര്‍ക്ക് പൂർണ നിയന്ത്രണം ഉണ്ടാകും. പ്രകൃതിദത്തവും സ്വാഭാവികവുമായ ഫലം ലഭിക്കാന്‍ ഇത് സഹായിക്കും.
വേദനയില്ലാത്ത ശസ്ത്രക്രിയ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നതും ഒരു മില്ലിമീറ്ററിന് താഴെ വ്യാസമുള്ളതുമായ അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഹെയര്‍ ഫോളിക്കിളുകള്‍ ശേഖരിക്കുകയും വച്ചു പിടിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഈ ശസ്ത്രക്രിയ പൂര്‍ണ്ണമായും വേദനരഹിതമാണ്.
സര്‍ട്ടിഫൈ ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍: പരിശീലനം സിദ്ധിച്ചവരും എല്‍എച്ച്ആര്‍ടിഎ സര്‍ട്ടിഫിക്കേഷന്‍ നേടിയവരുമായ വിദഗ്ധ ഡോക്ടര്‍മാരാണ് തുടക്കം മുതല്‍ ഒടുക്കം വരെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നത്.
നീണ്ടു നില്‍ക്കുന്ന ഫലം: ജീവിതകാലം മുഴുവന്‍ തുടരുന്ന വളര്‍ച്ച മുടികള്‍ക്ക് ഉറപ്പാക്കുന്നതിന് ആരോഗ്യമുള്ള ഹെയര്‍ ഫോളിക്കിളുകള്‍ മാത്രമാണ് തിരഞ്ഞ് പിടിച്ച് ശേഖരിച്ച് നട്ടു പിടിപ്പിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം കുറച്ച് കാലം കൂടി തുടരാന്‍ തന്നെയാണ് സാധ്യത എന്നതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തി ഇന്ന് തന്നെ ഹെയര്‍ ട്രാന്‍സ്പ്ലാന്റിനായി ഡിഎച്ച്‌ഐ ഇന്ത്യയെ സമീപിക്കാം. ലോകോത്തര സേവനങ്ങളുമായി ഇവിടുത്തെ ഡോക്ടര്‍മാര്‍ നിങ്ങളെ കാത്തിരിക്കുന്നു.
ഡിഎച്ച്ഐയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കൺസൽട്ടേഷൻ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ