കഷണ്ടി എന്ന വിളി ലൈംഗികാധിക്ഷേപം
പുരുഷന്മാരെ കഷണ്ടി എന്നു വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംബ്ലോയ്മെന്റ് ട്രിബ്യൂണൽ. തൊഴിലിടത്തിൽ ഒരു വ്യക്തിയെ അയാളുടെ കഷണ്ടിയുമായി ബന്ധിപ്പിക്കുന്നത് വിവേചനപരമാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ടോണി ഫിൻ എന്ന ഇലക്ട്രിഷൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ്

പുരുഷന്മാരെ കഷണ്ടി എന്നു വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംബ്ലോയ്മെന്റ് ട്രിബ്യൂണൽ. തൊഴിലിടത്തിൽ ഒരു വ്യക്തിയെ അയാളുടെ കഷണ്ടിയുമായി ബന്ധിപ്പിക്കുന്നത് വിവേചനപരമാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ടോണി ഫിൻ എന്ന ഇലക്ട്രിഷനാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചത്.
വെസ്റ്റ് യോർക്‌ഷയറിലുള്ള ബ്രിട്ടീഷ് ബങ് കമ്പനിയിലാണ് ഫിന്‍ 24 വർഷം ജോലി ചെയ്തത്. എന്നാൽ 2021 മേയിൽ കമ്പനി ഇയാളെ പുറത്താക്കി. ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിച്ച ഫിൻ താന്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നതായും പരാതിപ്പെട്ടു. ഫാക്റി സൂപ്പർവൈസറായ ജെയ്മി കിങ് ആണ് കഷണ്ടി മുൻനിർത്തി അപഹസിച്ചത്. 2019 ജൂലൈയിൽ ആയിരുന്നു ഇത്. ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ ലൈംഗിക ചുവയുള്ള വാക്കിനൊപ്പം കഷണ്ടിയും ചേർത്തു അധിക്ഷേപിക്കുകയായിരുന്നു. ഇത് വലിയ മാനസികപ്രയാസമാണ് ഉണ്ടാക്കിയതെന്ന് ഫിൻ ട്രിബ്യൂണലിനെ അറിയിച്ചു.
ഒരു വ്യക്തിയുടെ ശാരീരികാവസ്ഥയെ അധിക്ഷേപിച്ച് സംസാരിക്കുന്നത് അയാളിൽ കടുത്ത സമ്മര്‍ദം സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ജൊന്നാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണല്‍ വ്യക്തമാക്കി. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന ലൈംഗികാധിക്ഷേപത്തോടു താരതമ്യപ്പെടുത്തിയായിരുന്നു ട്രിബ്യൂണലിന്റെ നിരീക്ഷണം.