ഹിനയുടെ പവർഫുൾ ടിപ്സ്; സൗന്ദര്യ സംരക്ഷണം സിംപിൾ
പുറത്തു പോകാനായി ഒരുങ്ങുമ്പോൾ സംശയമാണ്; എങ്ങനെ മേക്കപ് ചെയ്യണം, ഏതെല്ലാം ഉത്പന്നങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെ നീളുന്നു അവ. അത്തരം സംശയമുള്ളവര്‍ക്കായി തന്റെ ബ്യൂട്ടി ടിപ്സ് പങ്കുവയ്ക്കുകയാണ് നടി ഹിന ഖാൻ. പ്രിയതാരത്തിന്റെ സ്‌കിന്‍ കെയർ, മേക്കപ്പ് റുട്ടീൻ ഇതാ. ∙ മുഖം തിളങ്ങാൻ ടോണർ മേക്കപ്പ്

പുറത്തു പോകാനായി ഒരുങ്ങുമ്പോൾ സംശയമാണ്; എങ്ങനെ മേക്കപ് ചെയ്യണം, ഏതെല്ലാം ഉത്പന്നങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെ നീളുന്നു അവ. അത്തരം സംശയമുള്ളവര്‍ക്കായി തന്റെ ബ്യൂട്ടി ടിപ്സ് പങ്കുവയ്ക്കുകയാണ് നടി ഹിന ഖാൻ. പ്രിയതാരത്തിന്റെ സ്‌കിന്‍ കെയർ, മേക്കപ്പ് റുട്ടീൻ ഇതാ.
∙ മുഖം തിളങ്ങാൻ ടോണർ
മേക്കപ്പ് മണിക്കൂറുകളോളം നിലനിൽക്കണമെങ്കിൽ അതിനായി ആദ്യം ചര്‍മത്തെ തയാറാക്കണം. ചർമസംരക്ഷണം ടോണറിൽ നിന്നു തുടങ്ങാം. സ്‌കിന്‍ കെയർ റുട്ടീനില്‍ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ് ടോണർ. ചർമത്തെ ഹൈഡ്രേറ്റ് ചെയ്യാനും തിളക്കാം വർധിപ്പിക്കാനും ഇതു സഹായിക്കും. ടോണർ ഉപയോഗിച്ചു മൂന്ന് സെക്കന്റുകൾക്കു ശേഷം അടുത്ത ഘട്ടത്തിലേക്കു പോകാം.
∙ ചർമം മൃദുവാക്കാൻ മോയ്സ്ച്യുറൈസർ
കാലാവസ്ഥ ഏതെങ്കിലും ആകട്ടെ, മോയ്സ്ച്യുറൈസർ നിർബന്ധം. മോയ്സ്ച്യുറൈസറിനൊപ്പം സൺസ്ക്രീനും പ്രധാനം. കരുവാളിപ്പിൽനിന്നു ചർമത്തെ സംരക്ഷിക്കാന്‍ സൺസ്ക്രീനിനു പകരക്കാരനില്ല. അല്‍പം പണം ചെലവിട്ടാലും നല്ലതു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ഏതും ഉത്പന്നവും അമിതമായി ഉപയോഗിക്കരുത്.
∙ സീറം തരും തിളക്കം
മേക്കപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാകണമെങ്കിൽ സെറം കൂടി വേണം. രണ്ടു തുള്ളി സെറം പുരട്ടി മുഖം മസാജ് ചെയ്യുക. ചർമം തിളങ്ങാനും കറുത്ത പാടുകൾ മാറാനും സീറം സഹായിക്കും.
∙ ഫൗണ്ടേഷൻ
നാച്ചുൽ ലുക്കിനു ഒരൽപ്പം ഫൗണ്ടേഷൻ മതിയാകും. വിരലോ സ്പോഞ്ചോ ഉപയോഗിച്ചു മുഖത്ത് നന്നായി തേയ്ച്ചു പിടിപ്പിക്കുക. പൗഡർ ഉപയോഗിച്ചു സെറ്റ് ചെയ്യാം.
∙ തുടുത്ത കവിളിന് ബ്ലഷ്
കവിളിലും മൂക്കിൻ തുമ്പിലും ബ്ലഷ് ഉപയോഗിക്കാം. മുഖം കൂടുതൽ ഭംഗിയുള്ളതാക്കാനും സ്വാഭാവിക ഭംഗി തോന്നിക്കാനും ബ്ലഷ് സഹായിക്കും. ഒപ്പം കണ്ണുകൾ വിടർന്നിരിക്കാനും തിളക്കം തോന്നാനും ചുവപ്പ്, ബ്രൗൺ ഐ ഷാഡോ നല്ലതാണ്.
∙ ലിപ് ലൈനർ ശീലമാക്കാം
ലിപ്സ്റ്റിക് ഇടുന്നതിനു മുൻപ് ലിപ് ലൈനർ കൊണ്ടു ചുണ്ടിനു ഔട്‌ലൈൻ കൊടുക്കാം. ലിപ്സ്റ്റികിനു അനുയോജ്യമായ ലിപ് ലൈനർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. റെഡ്, പിങ്ക് ഷെയ്‌ഡുകൾ ചുണ്ടുകളെ എടുത്തറിയിക്കും. അതു ചുണ്ടുകളുടെ ആകർഷണം വർധിപ്പിക്കും
∙ മസ്‌റ്റാണ് മസ്കാര
മസ്‌കാര ഉപയോഗിച്ചു കണ്‍പീലികളെ മനോഹരമാക്കാം. കണ്ണുകള്‍ വിടരാനും മുഖത്തിനു ഉണർവു തോന്നിക്കാനും മസ്‍കാര മികച്ചതാണ്. ഫേക്ക് ലാഷസ് ഉപയോഗിക്കാതെ തന്നെ ആരെയും ആകർഷിക്കുന്ന കണ്ണുകള്‍ മസ്‌കാര കൊണ്ട് നേടിയെടുക്കാം.
ഔട്ടിങ്ങിനും ഫങ്ഷനുകൾക്കും ഇങ്ങനെ റെഡിയായി നോക്കൂ, ആരെയും ആകർഷിക്കുന്ന പെർഫക്ട് ലുക്ക് നിങ്ങൾക്കും സ്വന്തമാക്കാം.