പ്രായം പിടിച്ചു കെട്ടാൻ മൂന്ന് കാര്യങ്ങൾ
എന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? പ്രായത്തെ പിടിച്ചുനിർത്താൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ തോന്നിപ്പിക്കാതിരിക്കാൻ ചിലതെല്ലാം നമുക്ക് ചെയ്യാനാവും. അത് എന്തെല്ലാമെന്നു നോക്കാം. ∙ വ്യായാമം മുടക്കല്ലേ ദിവസവും 45 മിനിറ്റെങ്കിലും നടക്കാൻ സമയം കണ്ടെത്തണം. യോഗ, ജിം വർക്കൗട്ടുകൾ

എന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? പ്രായമാകുന്നത് പിടിച്ചുനിർത്താൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ തോന്നിപ്പിക്കാതിരിക്കാൻ ചിലതെല്ലാം നമുക്ക് ചെയ്യാനാവും. അത് എന്തെല്ലാമെന്നു നോക്കാം.
∙ വ്യായാമം മുടക്കല്ലേ
ദിവസവും 45 മിനിറ്റെങ്കിലും നടക്കാൻ സമയം കണ്ടെത്തണം. യോഗ, ജിം വർക്കൗട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് അതാകാം. രക്തയോട്ടം വർധിപ്പിച്ചു ചർമത്തിന് കൂടുതൽ തിളക്കം നൽകാനും അയഞ്ഞു കിടക്കുന്ന ചർമം കൂടുതൽ ദൃഢമാക്കാനും വ്യായാമം സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫ്രിൻ, ഡോപമിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം കൂടുന്നതു മാനസികോന്മേഷം വർധിപ്പിക്കും.
∙ ചർമം കാക്കാം
രാത്രി ഉറങ്ങുന്നതിനു മുമ്പ് മോയിസ്ച്യുറൈസറോ, നൈറ്റ് ക്രീമോ ചർമത്തിൽ പുരട്ടുക. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്. 3 മണിക്കൂർ ഇടവേളയിൽ ദിവസം രണ്ടു തവണ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനേക്കാൾ പ്രധാനമാണ് ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്. ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിക്കണം.
∙ ഭക്ഷണത്തിൽ ശ്രദ്ധിക്കാം
ആന്റിഓക്സിഡന്റുകളും വിറ്റാമിൻസിയും അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പച്ചക്കറികൾ അധികം വേവിക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉത്തമം.
എത്രയും പെട്ടെന്ന് തെറ്റായ ജീവിത രീതികൾ മാറ്റി, ചിട്ടയായ വ്യായാമവും ഭക്ഷണരീതിയും ചർമ സംരക്ഷണ മാര്‍ഗങ്ങളും പിന്തുടർന്നാൽ പ്രായത്തെ തോൽപ്പിക്കാൻ ആർക്കുമാവും.