പൗഡറിനു മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ധാതുവാണ് ടാൽക്. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുത്ത് വേർതിരിക്കുന്ന ഈ ധാതുവിന്റെ രാസനാമം ഹൈഡ്രസ് മഗ്നീഷ്യം സിലിക്കേറ്റ് എന്നാണ്. പൗഡറിൽ മാത്രമല്ല, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ഐഷാഡോ ഉൾപ്പെടെയുള്ള പല സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് അടങ്ങിയിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കാനും നനവു മൂലമുണ്ടാകുന്ന സ്കിൻ റാഷ് ഇല്ലാതാക്കാനും ഇതിന് അപാരമായ കഴിവുണ്ട്. എന്നാൽ......

പൗഡറിനു മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ധാതുവാണ് ടാൽക്. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുത്ത് വേർതിരിക്കുന്ന ഈ ധാതുവിന്റെ രാസനാമം ഹൈഡ്രസ് മഗ്നീഷ്യം സിലിക്കേറ്റ് എന്നാണ്. പൗഡറിൽ മാത്രമല്ല, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ഐഷാഡോ ഉൾപ്പെടെയുള്ള പല സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് അടങ്ങിയിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കാനും നനവു മൂലമുണ്ടാകുന്ന സ്കിൻ റാഷ് ഇല്ലാതാക്കാനും ഇതിന് അപാരമായ കഴിവുണ്ട്. എന്നാൽ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗഡറിനു മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ധാതുവാണ് ടാൽക്. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുത്ത് വേർതിരിക്കുന്ന ഈ ധാതുവിന്റെ രാസനാമം ഹൈഡ്രസ് മഗ്നീഷ്യം സിലിക്കേറ്റ് എന്നാണ്. പൗഡറിൽ മാത്രമല്ല, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ഐഷാഡോ ഉൾപ്പെടെയുള്ള പല സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് അടങ്ങിയിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കാനും നനവു മൂലമുണ്ടാകുന്ന സ്കിൻ റാഷ് ഇല്ലാതാക്കാനും ഇതിന് അപാരമായ കഴിവുണ്ട്. എന്നാൽ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നു വീഴുന്ന കുഞ്ഞിനൊരു ഇരട്ടക്കൂട്ടായിരുന്നു ജോൺസൺ ബേബി പൗഡർ. പിങ്ക് ഉടുപ്പിട്ട് വെളുത്ത ടവലിൽ പൊതിഞ്ഞ് കുരുന്നിനെ ആശുപത്രിയിൽനിന്നു കൊണ്ടുവരുമ്പോൾ തന്നെ ബേബി പൗഡറിനെയും ഒപ്പം കൊണ്ടുവന്നു. കുഞ്ഞിനെ കാണാനെത്തുന്നവരുടെയെല്ലാം കയ്യിൽ കാണും ജോൺസന്റെ പൗഡറും സോപ്പും ഓയിലും ഷാംപുവും ഡയപ്പറും ഒക്കെയുള്ള കിറ്റ്. ബേബി ഓയിൽ‌ പുരട്ടി ബേബി സോപ്പിട്ടു കുളിപ്പിച്ച് കഴുത്തിലും തുടകളിലും മടക്കുകളിലും പൗഡർ വാരിപ്പൂശി ടവലിൽ പൊതിഞ്ഞെടുക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി പൗഡറിന്റെ മണമായിരുന്നു. വീടുകൾക്കു പോലുമുണ്ടായിരുന്നു ആ സുഗന്ധം. അമ്മയുടെ സ്നേഹവും ‘ജോൺസന്റെ’ കരുതലും ചേർത്താണ് ഓരോ കുഞ്ഞും പിച്ചവച്ചിരുന്നത്. ഒരു പൗഡർ ടിന്നിന്റെ കുളിർന്ന ഗന്ധം മതിയാകുമായിരുന്നു കുഞ്ഞിന്റെ അസാന്നിധ്യം പോലും നികത്താൻ. അത്ര കുട്ടിത്തമൊന്നുമില്ലാത്ത പേരുവച്ച് ലോകമെങ്ങുമുള്ള അമ്മമാരുടെ ഹൃദയം കവരുകയായിരുന്നു ജോൺസൺ ആൻഡ് ജോൺസൺ എന്ന അമേരിക്കൻ കമ്പനി. കുഞ്ഞിളംചിരിയിൽ മൃദുസ്പർശമേകിയ 128 വർഷങ്ങൾ! ജോൺസൺ ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ മതി, കുഞ്ഞുങ്ങളുടേതുപോലെ ചർമം സുന്ദരമാകും എന്നൊരു വിശ്വാസം മുതിർന്നവർക്കുപോലുമുണ്ടായിരുന്നു. ബോളിവുഡ് നടി ശ്രീദേവി ജോൺസൺ ബേബി ഉൽപന്നങ്ങൾ മാത്രമാണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത് എന്നു കേട്ടപ്പോൾ പോലും നമ്മൾ അദ്ഭുതപ്പെട്ടില്ല. അത്രയ്ക്കുണ്ടായിരുന്നല്ലോ ആ ചർമത്തിന്റെ മൃദുത്വവും ഓമനത്തവും. ജനനം മുതൽ ഊട്ടിയുറപ്പിച്ച ഈ ആത്മബന്ധമാണ് പുതിയ വാർത്തകളിൽ തകർന്നടിയുന്നത്. എന്താണ് ജോണ്‍സൺ ആൻഡ് ജോൺസണ് സംഭവിച്ചത്?

∙ ലോകം ഞെട്ടിയ വാർത്ത

ADVERTISEMENT

ടാൽക് അടങ്ങിയ ജോൺസൺ ബേബി പൗഡർ അടുത്ത വർഷത്തോടെ വിപണിയിൽനിന്നു പൂർണമായും പിൻവലിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് പലരും കേട്ടത്. അതും കാൻസറിനു കാരണമാകുന്ന ആസ്ബസ്റ്റോസ് എന്ന വിഷപദാർഥം അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ. ബേബി പൗഡറിന്റെ തുടർച്ചയായ ഉപയോഗം മൂലം അണ്ഡാശയ കാൻസർ ബാധിച്ച ആയിരക്കണക്കിനു സ്ത്രീകൾ കമ്പനിക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് പൂർണമായ പിൻവാങ്ങൽ. കുട്ടികളിൽ ഡയപ്പർ റാഷ് മാറ്റാൻ പൗഡർ വിതറുന്നതുപോലെ, സാനിറ്ററി പാഡ് ധരിക്കുമ്പോഴും മറ്റും പല സ്ത്രീകളും സ്വകാര്യഭാഗങ്ങളിൽ ബേബി പൗഡർ ഇട്ടിരുന്നു. പൗഡറിന്റെ തുടർച്ചയായ ഉപയോഗം മൂലമാണ് അണ്ഡാശയ കാൻസർ ഉണ്ടായത് എന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ വാദം. കാൻസർ ബാധിച്ച പല സ്ത്രീകളുടെയും അണ്ഡാശയത്തിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

Image Credits: rafapress/ Shutterstock.com

യുഎസിൽ മാത്രം കമ്പനിക്കെതിരെ 40,300 കേസുകളുണ്ട്. ഏറ്റവും വലിയ നഷ്ടപരിഹാരത്തുക നൽകിയതും ഈ കേസുകളിലാണ്. യുഎസിലും കാനഡയിലും ടാ‍ൽക് അടങ്ങിയ പൗഡർ 2 വർഷങ്ങൾക്കു മുൻപേ തന്നെ പിൻവലിച്ചിരുന്നു. കേസുകൾ ശ്വാസംമുട്ടിക്കുമ്പോഴും തങ്ങളുടെ ഉൽപന്നം കുഞ്ഞുങ്ങൾക്കു സുരക്ഷിതമാണെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണു കമ്പനി അധികൃതർ. 

∙ അമേരിക്കയിൽ തുടക്കം 

1892ൽ അമേരിക്കയിൽ ജോൺസൺ കമ്പനിയുടെ സയന്റിഫിക് അഫയേഴ്സ് ഡയറക്ടർ ഡോ. ഫ്രെഡറിക് ബി. കിൽമറിനു സുഹൃത്തായ ഡോക്ടറിൽനിന്നു ലഭിച്ച ഒരു കത്താണ് കുഞ്ഞുങ്ങൾക്കൊരു പൗഡർ എന്ന ആശയത്തിനു തുടക്കമിട്ടത്. സ്ഥിരമായി പ്ലാസ്റ്റർ കൊണ്ടു മുറിവു കെട്ടുന്ന തന്റെ രോഗിക്കു മുറിവിനു ചുറ്റും ത്വക്കിൽ തടിപ്പും വ്രണങ്ങളുമുണ്ടാകുന്നു. ഇതിനൊരു പരിഹാരം തേടിയായിരുന്നു കത്ത്. തടിപ്പുള്ള ഭാഗങ്ങളിൽ ഇറ്റാലിയൻ ടാൽകം പൗഡർ വിതറാനായിരുന്നു ഫ്രെഡറിക്കിന്റെ നിർദേശം. മുറിവു വേഗം ഉണങ്ങി. 

ADVERTISEMENT

മൂത്രം നനഞ്ഞ് കുഞ്ഞുങ്ങളിൽ തടിപ്പും വ്രണങ്ങളും ഉണ്ടാകുന്ന പല സംഭവങ്ങളും ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അതോടെയാണ് കുഞ്ഞുങ്ങൾക്കൊരു സ്പെഷൽ പൗഡർ എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ മുളപൊട്ടിയത്. ടാൽകം പൗഡർ ആദ്യം മാർക്കറ്റിൽ ലഭ്യമായിരുന്നില്ല. ചെറിയ ബോക്സുകളിലാക്കിയ പൗഡർ പ്രസവശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്കാണ് നൽകിയിരുന്നത്. പുതിയ പൗഡറിന്റെ സുഗന്ധവും മൃദുലതയും അമ്മമാർ ഏറ്റെടുത്തു. പൗഡറിന് ആവശ്യക്കാരേറെയായി. അങ്ങനെയാണ് അതു പായ്ക്ക് ചെയ്തു മെഡിക്കൽ സ്റ്റോറുകളിൽ എത്തിച്ചത്. 1894ലാണ് ആദ്യ പൗഡർ പുറത്തിറക്കിയത്. മഞ്ഞയും ചുവപ്പും ടിന്നുകളിലിറക്കിയ പൗഡറിന്റെ പുറത്ത് ഇങ്ങനെ എഴുതിയിരുന്നു– ഫോർ ടോയ്‌ലറ്റ് ആൻഡ് നഴ്സറി. 

Image Credits: Koy_Hipster/ Shutterstock.com

നഴ്സുമാർക്കു നൽകിയിരുന്ന പൗഡർ പാക്കറ്റിൽ 12 സാനിറ്ററി നാപ്കിനുകളും വച്ചിരുന്നു. പൗഡറിന്റെ സുഗന്ധത്തിനൊപ്പം തന്നെ സാനിറ്ററി നാപ്കിൻ നൽകുന്ന സുരക്ഷിതത്വവും ശുചിത്വവും സ്ത്രീകളുടെ ഹൃദയം കവർന്നു. ഇത് എവിടെ വാങ്ങാൻ കിട്ടും എന്നന്വേഷിച്ച് ആയിരക്കണക്കിനു കത്തുകളാണു കമ്പനിക്കു ലഭിച്ചത്. അങ്ങനെ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന അമേരിക്കയിലെ ആദ്യ കമ്പനിയായി ജോൺസൺ ആൻഡ് ജോൺസൺ മാറി. സാനിറ്ററി നാപ്കിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ആഘോഷമാക്കുന്ന പേരും അതിനു നൽകി– ‘കെയർഫ്രീ’. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും സ്ത്രീകൾ ആദ്യമായി ഉപയോഗിച്ച സാനിറ്ററി നാപ്കിൻ കെയർഫ്രീ തന്നെയായിരിക്കണം. 

∙ പടർന്നു പന്തലിച്ച് 

ജോൺസൺ സ്ഥാപകൻ റോബർട്ട് വുഡ് ജോൺസന്റെ കൊച്ചുമകളായിരുന്നു ബേബി പൗഡറിന്റെ ആദ്യ മോഡൽ. അതിമൃദുലം, നനവിനെ ചെറുക്കുന്നു, ഒട്ടിപ്പിടിക്കില്ല, കുടുംബത്തിൽ എല്ലാവർക്കും ഉപയോഗിക്കാം തുടങ്ങി അതിന്റെ പരസ്യവാചകങ്ങളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമെല്ലാം ആളുകളെ വേഗം അടുപ്പിച്ചു. ജനിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പം ജോൺസൺ കമ്പനിയും പിച്ചവച്ചു. പിന്നെ ചുവടുറപ്പിച്ചു നടന്നു. അമ്മയും കുഞ്ഞും ജോൺസൺ പൗഡറും എന്ന നിലയിലേക്കായിരുന്നു ആ വളർച്ച.

ADVERTISEMENT

1894ൽ പൗഡർ പുറത്തിറക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞാണു മറ്റ് ഉൽപന്നങ്ങളിലേക്കു തിരിയുന്നത്. 1921ലാണ് ബേബി ക്രീം വിപണിയിലെത്തുന്നത്. കുഞ്ഞിനെ കാണാൻ പോകുന്നവർക്കായി ഗിഫ്റ്റ് ബോക്സ് എന്ന ആശയത്തിനും അതേ വർഷം തുടക്കമിട്ടു. അതു വൻ ഹിറ്റായി. ഗിഫ്റ്റ് ബോക്സിൽ കൂടുതൽ ഉൽപന്നങ്ങൾ ഉൾക്കൊള്ളിക്കുക എന്ന ആശയത്തിൽനിന്നാണ് ബേബി ഓയിലും ലോഷനും പിറക്കുന്നത്. 1938ലാണ് ബേബി ഓയിൽ നിർമിച്ചത്. 1942ൽ ലോഷനും. കുഞ്ഞുങ്ങൾക്ക് ഇനിയുമെന്ത് നൽകാനാണ് എന്നു സാധാരണക്കാർ വിചാരിച്ചപ്പോൾ 1950ൽ ബേബി ഷാംപു പുറത്തിറക്കി കമ്പനി വീണ്ടും ഞെട്ടിച്ചു. കുഞ്ഞുങ്ങൾക്കും ഷാംപുവോ എന്ന് ആദ്യം ചിന്തിച്ചെങ്കിലും ‘നോ മോർ ടിയേഴ്സ് ’ എന്ന അതിന്റെ പരസ്യ വാചകം ഉൾപ്പെടെ വൻ ഹിറ്റായി.

ജോൺസണ്‍ & ജോൺസന്റെ വിവിധ ഉത്പന്നങ്ങൾ∙ Image Credits: MailHamdi/ Shutterstock.com

∙ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു 

1990കളിലാണ് ജോൺസൺ ബേബി പൗഡറിന്റെ വിശ്വാസ്യത ആദ്യമായി ചോദ്യംചെയ്യപ്പെടുന്നത്. ഡീൻ ബെർഗ് എന്ന സ്ത്രീ ജോൺസൺ കമ്പനിക്കെതിരെ കേസുമായി എത്തിയതോടെയാണ് സംഭവം ലോകശ്രദ്ധ നേടുന്നത്. സാനിറ്ററി പാഡ് ധരിക്കുമ്പോൾ അവർ സ്വകാര്യഭാഗങ്ങളിൽ ബേബി പൗഡർ ഇട്ടിരുന്നു. പൗഡറിന്റെ തുടർച്ചയായ ഉപയോഗം മൂലമാണ് തനിക്ക് അണ്ഡാശയ കാൻസർ ഉണ്ടായത് എന്നായിരുന്നു ഡീൻ ബെർഗിന്റെ വാദം. പൗഡർ മൃദുലമാക്കാൻ ചേർക്കുന്ന ടാൽക് എന്ന മിനറലിൽ കാൻസറിനു കാരണമാകുന്ന ആസ്ബസ്റ്റോസ് എന്ന വിഷപദാർഥം അടങ്ങിയിരിക്കുന്നതായി യുഎസിൽ മരുന്നുകളുടെ നിലവാരം പരിശോധിക്കുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചു. 

പിന്നീടങ്ങോട്ട് ആയിരക്കണക്കിനു നഷ്ടപരിഹാര ഹർജികളാണ് കമ്പനിക്കു നേരിടേണ്ടി വന്നത്. യുഎസിൽ മാത്രം 40,300 കേസുകളുണ്ട്. പരാതി വ്യാപകമായതോടെ 2019ൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ 33,000 ബോട്ടിൽ യുഎസ് വിപണിയിൽനിന്നു പിൻവലിച്ചു. എന്നാൽ അർബുദകാരിയായ ആസ്ബസ്റ്റോസിന്റെ 0.00002% അംശം മാത്രമാണ് കണ്ടെത്തിയതെന്നും ഇതിനുപയോഗിക്കുന്ന അസംസ്കൃത വസ്തു ശേഖരിക്കുന്ന ഖനിയിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടിട്ടില്ലെന്നും തുറന്ന ബോട്ടിലിൽ മാലിന്യം കടന്നതാകാമെന്നും കമ്പനി വാദിച്ചെങ്കിലും കേസുകളും നടപടികളും തുടർന്നു. 

∙ ഏറ്റവും വലിയ നഷ്ടപരിഹാരം 

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽകം പൗഡർ മൂലം അണ്ഡാശയ അർബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകൾ നൽകിയ കേസിൽ 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎസ് സംസ്ഥാനമായ മിസോറിയിൽ കോടതി വിധിച്ചു. പൗഡറിൽ അർബുദത്തിനിടയാക്കുന്ന ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന പരാതിയുമായി രോഗബാധിതരായ 9000ൽ പരം സ്ത്രീകളാണു കോടതിയെ സമീപിച്ചത്. ഇതിലെ ആദ്യ വിധിയായിരുന്നു 2018ൽ നടന്നത്. ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുടേതും. 

പരാതിക്കാരായ 22 സ്ത്രീകളിൽ ആറുപേർ അർബുദം ബാധിച്ചു മരിച്ചിരുന്നു. ആസ്ബസ്റ്റോസിന്റെ സാന്നിധ്യം 40 വർഷമായി കമ്പനി മറച്ചുപിടിക്കുകയായിരുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം. പൗഡറിന്റെ അസംസ്കൃത വസ്തുവിൽ ആസ്ബസ്റ്റോസ് ഉണ്ടെന്നും അത് അർബുദത്തിനിടയാക്കുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 1970കൾക്കു ശേഷമാണ് ആസ്ബസ്റ്റോസ് നീക്കിയ അസംസ്കൃത വസ്തു പൗഡർ നിർമാണത്തിന് ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ഇതും അർബുദത്തിനിടയാക്കുന്നതായി ചില പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹർജികളിൽ പറയുന്നു. പൗഡറിൽ ആസ്ബസ്റ്റോസ് അടങ്ങിയിരിക്കുന്ന വിവരം 1970കൾ മുതൽക്കേ കമ്പനിക്ക് അറിയാമായിരുന്നു എന്ന് 2018ൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 

ജോൺസൺ&ജോൺസന്റെ വിവിധതരം പൗഡറുകൾ∙ Image Credits: mark_vyz/ Shutterstock.com

∙ വില്ലൻ ടാൽക്?

പൗഡറിനു മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ധാതുവാണ് ടാൽക്. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുത്ത് വേർതിരിക്കുന്ന ഈ ധാതുവിന്റെ രാസനാമം ഹൈഡ്രസ് മഗ്നീഷ്യം സിലിക്കേറ്റ് എന്നാണ്. പൗഡറിൽ മാത്രമല്ല, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ഐഷാഡോ ഉൾപ്പെടെയുള്ള പല സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് അടങ്ങിയിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കാനും നനവു മൂലമുണ്ടാകുന്ന സ്കിൻ റാഷ് ഇല്ലാതാക്കാനും ഇതിന് അപാരമായ കഴിവുണ്ട്. എന്നാൽ ഭൂമിക്കടിയിൽ ടാൽക്കിനൊപ്പം കാണപ്പെടുന്ന ആസ്ബസ്റ്റോസ് എന്ന മറ്റൊരു ധാതുവാണ് ഇവിടെ വില്ലനാകുന്നത്. ശ്വാസകോശം, അണ്ഡാശയം, ഹൃദയഭിത്തി എന്നിവിടങ്ങളിൽ കാൻസറിനു കാരണമാകുന്ന ആസ്ബസ്റ്റോസും ടാൽക്കും തമ്മിൽ കൂടിക്കലരുന്നതാണ് ജോൺസൺ ബ്രാൻഡിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയത്. ആസ്ബസ്റ്റോസ് അടങ്ങാത്ത ടാൽക് സുരക്ഷിതമാണോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. എന്നാൽ കുട്ടികളിൽ ആസ്മ, അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും എന്ന കാരണത്താൽ പൗഡറിന്റെ ഉപയോഗം ഡോക്ടർമാർ പലപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ട്.

English Summary: Johnson and Johnson: Why the Company Decided to Discontinue the Sales of its Talc-based Baby Powder in 2023?