അകാലനരയെ നേരിടാനുള്ള മാർഗമായാണ് പലരും ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഹെന്നയുടെ ഗുണങ്ങൾ. തലമുടിക്ക് കനം തോന്നിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമമാർഗമാണിത്. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ചെയ്യാൻ. ഹെന്നപ്പൊടിക്കൊപ്പം മുടിയുടെ ഗുണത്തിന് ആവശ്യാനുസരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകാലനരയെ നേരിടാനുള്ള മാർഗമായാണ് പലരും ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഹെന്നയുടെ ഗുണങ്ങൾ. തലമുടിക്ക് കനം തോന്നിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും ഉത്തമമാർഗമാണിത്. എണ്ണ തേച്ച് മുടി നന്നായി മസാജ് ചെയ്തശേഷം വേണം ഹെന്ന ചെയ്യാൻ. ഹെന്നപ്പൊടിക്കൊപ്പം ആവശ്യാനുസരണം പലതരം വസ്തുക്കൾ ചേർക്കാം. മുടിക്ക് നിറം ലഭിക്കാൻ തേയിലപ്പൊടി, തണുപ്പു കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, മൃദുവാകാൻ തൈര്, താരനും പേനും അകറ്റാൻ ഷിക്കാക്കായി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള എന്നിവ ചേർക്കാം. 

അകാല നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കേണ്ടത് രീതി - 

ADVERTISEMENT

റെഡ്ഡിഷ് ബ്രൗൺ നിറമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരാങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് പേസ്റ്റ് തയാറാക്കുക. 

ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3-4 മണിക്കൂർ പുരട്ടി വയ്ക്കുക.

ADVERTISEMENT

ബർഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് ഹെന്ന പേസ്റ്റ് തയാറാക്കുക.

കൂടുതൽ കടുത്ത ഷേഡ് കിട്ടാൻ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ രണ്ടു ചെറിയ സ്പൂൺ ബ്ലാക് ടീ പൊടി ചേർത്ത് ഒരു കപ്പാക്കി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് തണുപ്പിക്കാൻ വെയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ടു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വെയ്ക്കുക. രണ്ടും തണുത്തു കഴിഞ്ഞാൽ അരിച്ചെടുത്ത് മികസ് ചെയ്യുക. ഒരു കപ്പ് ഹെന്ന പൗഡർ, മുട്ടയുടെ വെള്ള, ചെറിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ആറു മണിക്കൂർ അടച്ചു സൂക്ഷിച്ചശേഷം തലയിൽ പുരട്ടാം. നാലു മണിക്കൂർ ഇത് തലയിൽ സൂക്ഷിച്ചാൽ മുടിക്ക് നല്ല നിറം കിട്ടും. 

ADVERTISEMENT

ഹെന്ന ചെയ്യും മുൻപ് എന്തെങ്കിലും സ്റ്റൈലിങ് ഉൽപന്നം തേച്ചിട്ടുണ്ടെങ്കിൽ അത് അത് ക്ലാരിഫഫൈയിങ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം.

English Summary : Use henna to prevent premature greying of hair