വിവാഹദിനത്തില്‍ സുന്ദരിയാകാൻ ചില വിദ്യകള്‍
ഏറ്റവും സുന്ദരിയായിരിക്കണമെന്ന് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് അവളുടെ വിവാഹദിനത്തിലാണ്. എന്നാൽ അതിനായി വിവാഹത്തിന്റെ അന്നു മാത്രം ശ്രദ്ധിച്ചതു കൊണ്ട് പ്രയോജനമില്ല. വധുവാകാൻ 3 മാസം മുമ്പെങ്കിലും തയാറാകണം. മനസ്സും ശരീരവും ഒരുപോലെ സംരക്ഷിക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതു മുതല്‍ നല്ല ഉറക്കം

ഏറ്റവും സുന്ദരിയായിരിക്കണമെന്ന് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് അവളുടെ വിവാഹദിനത്തിലാണ്. എന്നാൽ അതിനായി വിവാഹത്തിന്റെ അന്നു മാത്രം ശ്രദ്ധിച്ചതു കൊണ്ട് പ്രയോജനമില്ല. വധുവാകാൻ 3 മാസം മുമ്പെങ്കിലും തയാറാകണം. മനസ്സും ശരീരവും ഒരുപോലെ സംരക്ഷിക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതു മുതല്‍ നല്ല ഉറക്കം വരെ ഇക്കാലയളവില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളാണ്. ഈ ശൈത്യകാലത്ത് വധുവാകാന്‍ ഒരുങ്ങുന്നവര്‍ ചർമത്തിന് പ്രത്യേക സംരക്ഷണം നല്‍കണം. നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
∙ സമ്മർദം നിയന്ത്രിക്കാം
സമ്മർദം നിയന്ത്രിക്കുക എന്നതിന് വലിയ പ്രാധാന്യം നൽകണം. മാനസിക സമ്മര്‍ദമുണ്ടെങ്കിൽ എന്തു ചെയ്താലും പ്രയോജനമില്ല. ഉറക്കക്കുറവിനും മറ്റു പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിനും ഇതു കാരണമായേക്കാം. നിങ്ങളുടേതായ രീതിയില്‍ സമ്മർദം നിയന്ത്രിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ യോഗ ചെയ്യുക, ധ്യാനത്തിലേര്‍പ്പെടുക. അല്ലെങ്കില്‍ ശാന്തമായി ഇരിക്കാന്‍ സഹായിക്കുന്ന ഒരു ഹോബി കണ്ടെത്തുക.
∙ ബ്യൂട്ടീഷൻ
നിങ്ങളുടെ ചർമസംരക്ഷണത്തിനായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. ബ്യൂട്ടീഷനെ നേരത്തെ തീരുമാനിക്കുക. ആശയവിനിമയം നടത്തുക. അവസാന സമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ഉൽപന്നത്തിന്റെ അലര്‍ജിയോ പ്രതികരണങ്ങളോ മനസ്സിലാക്കാനും അത്തരത്തിലുള്ള ഉൽപന്നങ്ങള്‍ ഒഴിവാക്കി പുതിയവ കണ്ടെത്താനും ഈ സമയം ഉപയോഗപ്പെടുത്താം.
∙ മുഖം
വിവാഹദിനത്തിൽ മുഖത്ത് കൂടിയ അളവിൽ മേക്കപ്പ് ഇടേണ്ടതായി വരും. അതിനുമുമ്പ് ചർമം മൃദുവും മിനുസവുള്ളതാക്കി തീര്‍ക്കണം. ഇതിനായി മാസങ്ങൾക്ക് മുമ്പേ പ്രവർത്തനം തുടങ്ങണം. ചർമത്തിന് ജലാംശം നല്‍കുന്ന സീറം ഉപയോഗിക്കുന്നത് ദിനചര്യയാക്കാം. ഈര്‍പ്പവും പോഷണവും നല്‍കുന്ന ഹൈലൂറോണിക് ആസിഡും ഉപയോഗിക്കാം. ഇത് ചര്‍മത്തിന് മൃദുത്വവും തുടിപ്പും നൽകുന്നു.
∙ ദിനചര്യ
ആരോഗ്യകരമായ തിളക്കത്തിന് സ്ഥിരമായ ഒരു ദിനചര്യ ആവശ്യമാണ്. നിങ്ങള്‍ ഒരു വിവാഹ ദിനചര്യ പിന്തുടരുകയാണെങ്കില്‍ വിശ്വസനീയമായ ചർമസംരക്ഷണ ദിനചര്യയില്‍ ഉറച്ചുനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ചർമത്തെ നന്നാക്കാന്‍ സഹായിക്കുക മാത്രമല്ല, ചര്‍മം സന്തുലിതമാക്കുകയും ചെയ്യും. വിവാഹദിനത്തോട് അനുബന്ധിച്ച് നിങ്ങളുടെ ദിനചര്യയില്‍ വളരെയധികം ഉൽപന്നങ്ങള്‍ ചേര്‍ക്കുന്നതും ഒഴിവാക്കണം.
∙ മേക്കപ്പ് പ്ലാന്‍
നിങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ഹെയര്‍സ്‌റ്റൈലിസ്റ്റിനെയും കുറഞ്ഞത് 6 മാസം മുമ്പെങ്കിലും ബുക്ക് ചെയ്യുകയും പ്രധാന ദിവസത്തിന് മുമ്പായി അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. നിങ്ങളുടെ ചർമം, ഇഷ്ടം, വസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ആവശ്യമെങ്കില്‍ മേക്കപ് ടെസ്റ്റ് നടത്തുക.
∙ ഉറക്കം
നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ഉറക്കം. ഓരോ വധുവിന്റെയും ആത്യന്തിക ലക്ഷ്യം ആ ദിവസം തന്റെ ഏറ്റവും നല്ല ലുക്ക് പുറത്തെടുക്കണമെന്നതാണ്. അതിനു കൃത്യമായ ഉറക്കം വേണം.
∙ ജലാംശം
നിങ്ങളുടെ ചർമത്തിന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും ജലാംശം ആവശ്യമാണ്. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കും. അതിനാൽ ആവശ്യമായ അളവിൽ വെള്ളം ശരീരത്തിലുണ്ടെന്ന് ഉറപ്പിക്കുക.