പോഷക ഗുണങ്ങളുടേയും ഔഷധമൂല്യങ്ങളുടേയും കലവറയാണ് നെല്ലിക്ക. ജീവകം സിയും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുള്ള ഫലമാണിത്. നെല്ലിക്ക ജ്യൂസ്, പൊടി, ജാം എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ആരോഗ്യത്തിൽ മാത്രമല്ല ചർമത്തിലും നെല്ലിക്ക അദ്ഭുതങ്ങൾ സൃഷ്ടിക്കും. പലവിധ ചർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക ഗുണങ്ങളുടേയും ഔഷധമൂല്യങ്ങളുടേയും കലവറയാണ് നെല്ലിക്ക. ജീവകം സിയും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുള്ള ഫലമാണിത്. നെല്ലിക്ക  ജ്യൂസ്, പൊടി, ജാം എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ആരോഗ്യത്തിൽ മാത്രമല്ല ചർമത്തിലും നെല്ലിക്ക അദ്ഭുതങ്ങൾ സൃഷ്ടിക്കും. പലവിധ ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായി നെല്ലിക്ക ഉപയോഗിക്കാം. നിങ്ങളുടെ സൗന്ദര്യം സംരക്ഷണത്തിന് നെല്ലിക്ക എങ്ങനെ പ്രയോജനപ്പെടുത്താമെന്നു നോക്കാം. 

ADVERTISEMENT

∙ നെല്ലിക്ക-മഞ്ഞള്‍ ഫെയ്സ്പാക്ക്:

മഞ്ഞള്‍പ്പൊടിയും നെല്ലിക്കയും അടങ്ങിയ ഫെയ്സ് പാക്ക് ശൈത്യകാല ചർമ സംരക്ഷണത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്, കറുത്ത പാടുകള്‍ എന്നിവ ഇതുപയോഗിച്ച് കുറയ്ക്കാം. ഫെയ്സ് മാസ്‌ക് ഉണ്ടാക്കാന്‍ 2 സ്പൂണ്‍ നെല്ലിക്കാപ്പൊടി എടുക്കുക. ഇതില്‍ 2 ടീസ്പൂണ്‍ മഞ്ഞള്‍, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് 15 മിനിറ്റ് മുഖത്ത് പുരട്ടി ശുദ്ധമായ വെള്ളത്തില്‍ കഴുകുക.

∙ നെല്ലിക്ക നീര് 

ADVERTISEMENT

ശൈത്യകാലത്ത് ചമത്തിലുണ്ടാകുന്ന മുഖക്കുരുവും പാടുകളും ഇല്ലാതാക്കാന്‍ നെല്ലിക്കാനീര് ഉപയോഗിക്കാം. ഒരു നെല്ലിക്ക എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകുക. ഇത് ദിവസവും ചെയ്യുക.

∙ നെല്ലിക്ക–തേന്‍ ഫെയ്‌സ് മാസ്‌ക്

തിളക്കമുള്ള സുന്ദരവുമായ ചർമം ലഭിക്കാന്‍ നെല്ലിക്ക- തേന്‍ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം. ഇതിനായി പപ്പായ പള്‍പ്പ്, തേന്‍, നെല്ലിക്ക നീര് എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകാം. ഇത് ചർമത്തിന്റെ ഈര്‍പ്പവും മൃദുത്വും നിലനിര്‍ത്തുന്നു.

ADVERTISEMENT

∙ നെല്ലിക്ക- കറ്റാര്‍ വാഴ ജെല്‍ ഫെയ്സ് പാക്ക്

നെല്ലിക്ക, കറ്റാര്‍ വാഴ ജെല്‍ ഫെയ്സ്പാക്ക് പുരട്ടുന്നത് ചർമത്തിന് സുരക്ഷയൊരുക്കുന്നു. ഒരു സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും ഒരു സ്പൂണ്‍ നെല്ലിക്കാപ്പൊടിയും യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി കുറച്ച് മിനിറ്റിനു ശേഷം കഴുകുക.

∙ നെല്ലിക്ക–തൈര് ഫെയ്സ് പാക്ക്:

ഒരു ടീസ്പൂണ്‍ തൈര് ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടിയുമായി കലര്‍ത്തി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ഇത് ചർമത്തിലെ പാടുകള്‍, മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ ഇല്ലാതാക്കും. ചർമത്തിൽ ഈർപ്പം നിലനിർത്തും.