വാലന്റൈൻസ് ദിനത്തിൽ മുഖം തിളങ്ങണ്ടേ? ഇതാ 5 വഴികൾ
വെയില് കൊണ്ട് മുഖത്തിന് നിറവ്യത്യാസം കണ്ട് തുടങ്ങിയല്ലേ, ഇനി എങ്ങനെ വാലന്റൈൻസ് ദിനത്തിൽ സുന്ദരിയാകും. ആലോചിച്ച് ടെൻഷനടിക്കേണ്ട. വീട്ടിൽ തയ്യാറാക്കാവുന്ന ഫേസ്പാക്കുകൾ കൊണ്ട് മുഖം സൂപ്പർ ഗ്ലോ ആക്കാം. ഇതാ 5 വഴികൾ. 1. അലോവേര അലോവേരയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങളും

വെയില് കൊണ്ട് മുഖത്തിന് നിറവ്യത്യാസം കണ്ട് തുടങ്ങിയല്ലേ, ഇനി എങ്ങനെ വാലന്റൈൻസ് ദിനത്തിൽ സുന്ദരിയാകും. ആലോചിച്ച് ടെൻഷനടിക്കേണ്ട. വീട്ടിൽ തയ്യാറാക്കാവുന്ന ഫേസ്പാക്കുകൾ കൊണ്ട് മുഖം സൂപ്പർ ഗ്ലോ ആക്കാം. ഇതാ 5 വഴികൾ.
1. അലോവേര
അലോവേരയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുകയും അതുവഴി കറുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ, രണ്ട് ടേബിൾസ്പൂൺ മിൽക്ക് ക്രീം, ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 30 മിനിറ്റിന് ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകി കളയാം.
2. തേൻ
ചർമത്തിന് ഏറ്റവും ഗുണകരമാണ് തേൻ. ഇത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. നാല് ടീസ്പൂൺ പാൽ ചൂടാക്കുക. ഇതിൽ 2 ടീസ്പൂൺ തേൻ കലർത്തുക. ശേഷം മിശ്രിതം മുഖത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
3. കടലപ്പൊടി
അടുക്കളയിൽ സുലഭമായി കിട്ടുന്ന കടലപ്പൊടിക്ക് ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമം നേടാൻ ഏറ്റവും ഫലപ്രദമാണ് കടലപ്പൊടി. രണ്ട് ടേബിൾസ്പൂൺ കടലപ്പൊടി, ഒരു ടേബിൾസ്പൂൺ പാൽ ക്രീമും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക. പേസ്റ്റിൽ വെള്ളം കൂടി ചേർത്ത ശേഷം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
4. മഞ്ഞൾ
ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്‌സിഡന്റുകളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, സോറിയാസിസ് എന്നിവയെ ചികിത്സിക്കാൻ മഞ്ഞൾ സഹായിക്കുന്നു, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരുമിച്ച് ഇളക്കുക. ഒന്നോ രണ്ടോ ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് മിനുസമാർന്ന പേസ്റ്റ് ലഭിക്കുന്നത് വരെ ഇളക്കുക. ശേഷം മിശ്രിതം 5 മിനിറ്റ് നേരം മുഖത്ത് പുരട്ടി വെക്കുക. കൈ കൊണ്ട് നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകി കളയാം.
5. കുക്കുമ്പർ ഫേസ്പാക്ക്
വൈറ്റമിൻ സി, കെ, മാംഗനീസ്, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ഇത് ആരോഗ്യമുള്ള ചർമ്മം ഉറപ്പാക്കുന്നു.
ഒരു കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം മുഖത്ത് പുരട്ടുക.15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. വരണ്ട ചർമമാണെങ്കിൽ ശേഷം മോയ്സ്ചറൈസർ പുരട്ടാവുന്നതാണ്.
Content Summary: 5 Home Remedies for glowing skin