നിങ്ങളുടെ നഖങ്ങൾ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ? നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കിൽ നഖ സംരക്ഷണത്തിനായി ഇനി ഒട്ടും താമസിക്കേണ്ട. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. മറ്റുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ നഖങ്ങൾ നിരന്തരം പൊട്ടുകയോ അടർന്നുപോകുകയോ ചെയ്യുന്നുണ്ടോ? നഖത്തിന്റെ സ്വാഭാവിക നിറം നഷ്ടമായോ? അതെ എന്നാണ് ഉത്തരമെങ്കിൽ നഖ സംരക്ഷണത്തിനായി ഇനി ഒട്ടും താമസിക്കേണ്ട. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. മറ്റുള്ളവർ നമ്മുടെ നഖവും നോക്കി സൂപ്പർ എന്ന് പറയണ്ടേ...നഖ സംരക്ഷണത്തിന് ഇനിയും വൈകണ്ട.  

ADVERTISEMENT

നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ലളിതമായ ചില പൊടികൈകളിതാ...

1. നഖങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കാം.

ADVERTISEMENT

ബലമുള്ളതും സൗന്ദര്യമുള്ളതുമായ നഖങ്ങൾക്ക് വെളിച്ചെണ്ണ ഒരു മികച്ച പോംവഴിയാണ്. വെളിച്ചെണ്ണയുടെ ഉപയോഗം നഖങ്ങളേയും പുറംതൊലിയേയും ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കും. നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയെ നേരിടാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. നഖങ്ങളിൽ ഇടയ്ക്കിടയ്ക്ക് വെളിച്ചെണ്ണ പുരട്ടുന്നത് ഉത്തമമാണ്. 

2. തിളക്കമുള്ള നഖത്തിന് നാരങ്ങാനീര്

ADVERTISEMENT

നാരങ്ങനീര് നഖങ്ങളെ തിളക്കമുള്ളതാക്കി മാറ്റുക മാത്രമല്ല, പൊടി, മലിനീകരണം കറകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നാരങ്ങ വെള്ളത്തിൽ കൈകൾ കുറച്ചു നേരം മുക്കിവയ്ക്കുക. അതിനുശേഷം ചെറുനാരങ്ങാനീരിൽ കുറച്ച് വിനാഗിരിയും ചൂടു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് നഖങ്ങളിൽ ബ്രഷ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കൈ കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്.

3. ബിയർ നഖത്തിന് ബെസ്റ്റാണ്.

നഖങ്ങളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ നിരവധി ധാതുക്കൾ ബിയറിൽ അടങ്ങിയിട്ടുണ്ട്. 1 ഗ്ലാസ് ചൂടാക്കിയ ഒലിവ് ഓയിലും 1 ഗ്ലാസ് ആപ്പിൾ വിനെഗറും ബിയറിൽ മിക്സ് ചെയ്യുക. ഈ മിശ്രിതത്തിൽ  നഖങ്ങൾ 10-15 മിനിറ്റ് മുക്കിവെക്കാം. ഏറ്റവും മികച്ച ഫലങ്ങൾ നേടുന്നതിന് ആഴ്ചയിൽ രണ്ടുതവണ വീതം ഈ പ്രവൃത്തി ആവർത്തിക്കുക.

4. നഖത്തിന്റെ സൗന്ദര്യത്തിന് ഉരുളക്കിഴങ്ങ്

നഖത്തിന് തിളക്കം ലഭിക്കാൻ ഉരുളക്കിഴങ്ങുകൾ സഹായം ചെയ്യും. ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതിന് ശേഷം നഖങ്ങളിൽ പുരട്ടുക. നഖങ്ങളും കൈപ്പത്തിയും ഉൾപ്പടെ കവർ ചെയ്യുന്ന രീതിയിൽ പുരട്ടണം. അരമണിക്കൂറിന് ശേഷം കഴുകി കളയാം. 

5. തൈരും ഗ്ലിസറിനും

നഖത്തിന്റെ മഞ്ഞ നിറം ഒഴിവാക്കാൻ തൈരും ഗ്ലിസറിനും ചേർത്ത മിശ്രിതം മികച്ചതാണ്. തൈരും ഗ്ലിസറിനും ഒരുമിച്ച് ചേർത്ത് നഖങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാം. 

ഓർക്കുക...

നഖങ്ങളെ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണെങ്കിലും, അമിതമാകരുത്. അത് നഖത്തിന്റെ സ്വാഭാവിക വളർച്ചയ്ക്ക് തടസ്സമാകും. നഖം കടിക്കുന്നത് പോലുള്ള ശീലങ്ങളിൽ നിന്നും വിട്ടു നിൽകുകയും വേണം.

Content Summary: Tips for healthy nails