പുറത്ത് നല്ല അസ്സൽ ചൂട്. പുറത്തേക്കൊന്നിറങ്ങിയാൽ പിന്നെ മുഖമെല്ലാം കരുവാളിച്ചു വരും. വേനൽ കാലത്ത് ഒട്ടുമിക്ക സ്ത്രീകളുടെയും ഒരു വലിയ പ്രശ്നമാണിത്. ചൂടുകാലത്ത് സൗന്ദര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ലെന്ന പരാതി ഇനി വേണ്ട. വഴരെ പെട്ടന്ന് സൗന്ദര്യം സംരക്ഷിക്കാൻ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്ത് നല്ല അസ്സൽ ചൂട്. പുറത്തേക്കൊന്നിറങ്ങിയാൽ പിന്നെ മുഖമെല്ലാം കരിവാളിച്ചു വരും. വേനൽ കാലത്ത് ഒട്ടുമിക്ക സ്ത്രീകളുടെയും ആശങ്കയാണിത്. ചൂടുകാലത്ത് സൗന്ദര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ലെന്ന പരാതി ഇനി വേണ്ട. വളരെ പെട്ടന്ന് സൗന്ദര്യം സംരക്ഷിക്കാൻ ചില കുറുക്കുവഴികളിതാ...

ADVERTISEMENT

മറക്കേണ്ട സൺസ്ക്രീൻ

സൺസ്ക്രീൻ എപ്പോഴും കയ്യിൽ കരുതുക. വേനലിൽ നിന്ന് ചർമത്തെ രക്ഷിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാണ്. ചർമത്തിനനുസരിച്ച് സൺസ്ക്രീനിന്റെ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) തിരഞ്ഞെടുക്കാം. വരണ്ട ചർമമുള്ളവർ ക്രീം റിച്ച്നസ് കൂടുതലുള്ള സൺ സ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്. ജെൽ ബേസ്ഡ് സൺസ്ക്രീനാണ് ഓയിലി സ്കിന്നുള്ളവർക്ക് നല്ലത്. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം.

ADVERTISEMENT

ഇടയ്ക്ക് മുഖം കഴുകാം

ADVERTISEMENT

വരണ്ട ചർമമാണു വേനൽകാലത്തു അലട്ടുന്ന പ്രധാന പ്രശ്നം. ഗ്ലിസറിൻ കൂടുതലുള്ള ഫേഷ്യൽ വാട്ടർ ഉപയോഗിക്കാം. ചർമസംരക്ഷണത്തിനു ഏറ്റവും മികച്ചതാണിത്. കൂടാതെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകാം. ഇതുവഴി മുഖത്തെ എപ്പോഴും ഫ്രഷായി സൂക്ഷിക്കാൻ കഴിയും. 

ഫേഷ്യൽ പാക്ക്

പപ്പായ, നാരങ്ങാനീര്, തക്കാളി നീര്, എന്നിവ മുഖത്ത് തേക്കുന്നത് നല്ലതാണ്. വെയിലു കൊണ്ടുള്ള കരിവാളിപ്പ് മാറാനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി മിക്സിയിൽ അടിച്ച് കുഴമ്പു രൂപത്തിലാക്കി തേൻ ചേർത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്. 

ചുണ്ടുകൾക്കും വേണം ശ്രദ്ധ

വെയിലായാലും തണുപ്പായാലും അത് ഏറ്റവും ആദ്യം ബാധിക്കുന്നത് ചുണ്ടുകളെയാണ്. വളരെ സെന്‍സിറ്റീവായ ചുണ്ടുകൾക്ക് വേനലിൽ നിന്ന് രക്ഷനേടാൻ എക്സ്ട്രാ കെയർ ആവശ്യമാണ്. ലിപ് ബാമുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തേക്കിറങ്ങുന്നതിനു മുൻപു മാത്രമല്ല, വീട്ടിലിരിക്കുമ്പോഴും ലിപ്ബാം ഉപയോഗിക്കാം. 

ധാരാളം വെള്ളം കുടിക്കാം

വേനൽ കാലത്ത് ചർമ സംരക്ഷണത്തിനായി മറക്കാതെ ചെയ്യേണ്ട കാര്യം വെള്ളം കുടിയ്ക്കുകയാണ്. ദിവസേന 10–20 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോൾ മാത്രമല്ല, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. വെള്ളത്തിനോടൊപ്പം തന്നെ തണ്ണിമത്തൻ, ഓറഞ്ച്, നെല്ലിക്ക എന്നിവ കഴിക്കുന്നതും നല്ലതാണ്. 

Content Summary: Summer skin care tips