ഇനിയില്ല വരണ്ടുണങ്ങിയ തലമുടി; മിനുസവും തിളക്കവും ലഭിച്ച് കരുത്തോടെ വളരാൻ 6 മാർഗങ്ങൾ
തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി പരീക്ഷിക്കാവുന്ന 6 മാർഗങ്ങൾ ഇതാ: ∙ ഷാംപൂവും കണ്ടിഷനറും ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ.

തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി പരീക്ഷിക്കാവുന്ന 6 മാർഗങ്ങൾ ഇതാ:
∙ ഷാംപൂവും കണ്ടിഷനറും
ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ. വരണ്ട മുടിയുള്ളവർക്ക് അനുയോജ്യമായ ഷാംപൂകൾ വിപണിയിൽ ലഭ്യമാണ്. ഷാംപൂ ചെയ്തശേഷം കണ്ടിഷനറും ഉപയോഗിക്കണം.
∙ തല കഴുകാൻ ചൂടുവെള്ളം വേണ്ട
ചൂടുവെള്ളംകൊണ്ട് തല കുളിക്കുന്നത് ഒഴിവാക്കാം. ചൂടുവെള്ളം മുടിയിലെ ഈർപ്പം ഇല്ലാതാക്കും. ഇതു മുടി വരളാൻ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകുന്നു.
∙ സീറം ഉപയോഗിക്കുക
ഹെയർ സ്റ്റൈലിങ് ടൂളുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഡാമേജുകൾ ഇല്ലാതാക്കാൻ ഹെയർ സീറം ഉപയോഗിക്കാം. മുടി പൊട്ടുന്നതു തടയാനും മിനുസവും തിളക്കവും ലഭിക്കാനും സീറം സഹായിക്കും.
∙ ഹോട്ട് സ്റ്റൈലിങ് ടൂളുകൾ സൂക്ഷിക്കണം
ഹീറ്റ് സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗം മുടിയുടെ സ്വാഭാവിക ഘടനയെ ബാധിക്കും. ഇത്തരം ടൂളുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. പകരം മുടിയിഴകളെ ഹൈഡ്രേറ്റ് ചെയ്യുന്ന സ്റ്റൈലിങ് മാർഗങ്ങൾ പിന്തുടരാം.
∙ ഹെയർമാസ്ക്
ആഴ്ചയിലൊരിക്കൽ ഹെയർമാസ്ക് ട്രീറ്റ്മെന്റ് ചെയ്യാം. മുടിയുടെ ആരോഗ്യം നിലനിർത്താനും വരൾച്ചയെ പ്രതിരോധിക്കാനും ഹെയർമാസ്ക്കുകൾ സഹായിക്കും.
∙ ഹെയർ ഓയിൽ
ഹെയർ ഓയിൽ ഉപയോഗിക്കുന്നത് മുടിയിഴകളിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ചെറുതായി ചൂടാക്കി തലയിൽ പുരട്ടാം.
English Summary: 6 Simple Ways To Make Hair Healthy, Silky and Smooth