വെയിൽ കൊണ്ട് മുഖം കരിവാളിച്ചോ? എന്ത് ചോദ്യമാണല്ലേ? ഈ കൊടും വെയിലിൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം മുഖത്തെ കരിവാളിപ്പും, നിറം മങ്ങലുമാണ്. ഓഫിസുകളിലും, കോളേജുകളിലുമൊക്കെ പോകുന്നവർക്ക് ഇതൊരു വലിയ തലവേദനയാണ്. ബ്യൂട്ടി പാർലറില്‍ പോയി സമയം കളയാനില്ലാത്തതു കൊണ്ട് ഇനി സങ്കടപ്പെടണ്ട. ഒരു അസ്സല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെയിൽ കൊണ്ട് മുഖം കരിവാളിച്ചോ? എന്ത് ചോദ്യമാണല്ലേ?  ഈ കൊടും വെയിലിൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം മുഖത്തെ കരിവാളിപ്പും, നിറം മങ്ങലുമാണ്. ഓഫിസുകളിലും, കോളേജുകളിലുമൊക്കെ പോകുന്നവർക്ക് ഇതൊരു വലിയ തലവേദനയാണ്. ബ്യൂട്ടി പാർലറില്‍ പോയി സമയം കളയാനില്ലാത്തതു കൊണ്ട് ഇനി സങ്കടപ്പെടണ്ട. ഒരു അസ്സല് ഫേസ്പാക്ക് വീട്ടിൽ തന്നെ നിർമിച്ച് മുഖം തിളക്കമുള്ളതാക്കാം...

കാപ്പി പൊടി 

ADVERTISEMENT

കാപ്പിപ്പൊടി ചര്‍മത്തിലെ കരുവാളിപ്പകറ്റാനുള്ള നല്ലൊരു വഴിയാണ്. കാപ്പിപൊടിയുടെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ഒപ്പം ചര്‍മത്തില്‍ ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായിട്ടാണ് കാപ്പി പൊടി പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും കൂടാതെ കഫീന്‍ ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. 

കടലമാവ് 

ADVERTISEMENT

പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്.

തേൻ 

ADVERTISEMENT

മുഖത്തെ പലവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മികച്ച വീട്ടുവൈദ്യമാണ് തേൻ. തേൻ ഒരു സ്വാഭാവിക ഹ്യൂമെക്ടന്റാണ്. അതായത്, ഇത് ചർമത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. ഇത് ചർമത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പാൽ 

പാല്‍ ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ കുറയ്ക്കാനും പാല്‍ വളരെ നല്ലതാണ്. ഫേസ് പാക്കുകളില്‍ പാല്‍ ചേര്‍ക്കുന്നത് പാക്കുകളുടെ ഗുണം ഇരട്ടിയാക്കും. 

തയ്യാറാക്കേണ്ട വിധം 

ഒരു ചെറിയ ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ആവശ്യത്തിന് പാല്‍ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കൽ കടലമാവ് ഇല്ലെങ്കിൽ ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്, പാലിന് പകരമായി തൈരും ഉപയോഗിക്കാം. ഇവ എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടി 15 – 20 മിനുട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഒരാഴ്ചയിൽ ഒരു മൂന്ന് തവണയെങ്കിലും ഇത് പരീക്ഷിച്ചു നോക്കൂ. ഫലം കണ്ട് തന്നെ അറിയൂ.

Content Summary: Face pack for glowing skin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT