ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി കേമനാണ്. നിരവധി ഗുണങ്ങളുള്ള ഉള്ളി മുടിയുടെയും ചർമത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താന്‍ ഉപയോഗിക്കാനാകും. ∙ മുടിയുടെ വളർച്ചയും ചർമ സംരക്ഷണവും ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി കേമനാണ്. നിരവധി ഗുണങ്ങളുള്ള ഉള്ളി മുടിയുടെയും ചർമത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താന്‍ ഉപയോഗിക്കാനാകും.

∙ മുടിയുടെ വളർച്ചയും ചർമ സംരക്ഷണവും

ADVERTISEMENT

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. മുടിയുടെ പ്രശ്നങ്ങൾക്കനുസരിച്ച് മറ്റു പ്രകൃതിദത്ത കൂട്ടുകൾക്കൊപ്പവും ഉള്ളി നീര് തലയിൽ ഉപയോഗിക്കാം.

∙ ചർമം ശുദ്ധമാക്കുന്നു

ADVERTISEMENT

ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിർവീര്യമാക്കാൻ ഉള്ളി ഉപയോഗിക്കാം. അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരിൽ നാരങ്ങാ നീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.

∙ പ്രായത്തെ ചെറുക്കാൻ

ADVERTISEMENT

ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുകയും ചർമത്തിന് ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കിയാൽ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചർമത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും.

∙ കൊളാജിന്റെ ഉൽപാദനം കൂട്ടും

കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യുന്നു. അതേസമയം ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചർമത്തെ പലവിധ അലർജികളിൽനിന്നും സംരക്ഷിക്കുന്നു.

Content Summary: Amazing Onion benefits for Skin And Hair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT