പരസ്യത്തില്‍ കാണുന്നതു പോലെ തിളങ്ങുന്ന ചർമം സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. എന്നാല്‍ അതിനായി എന്തൊക്കെ ചെയ്യുന്നുണ്ടെന്നത് ചോദ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുമെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിലുപരിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യത്തില്‍ കാണുന്നതു പോലെ തിളങ്ങുന്ന ചർമം സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. എന്നാല്‍ അതിനായി എന്തൊക്കെ ചെയ്യുന്നുണ്ടെന്നത് ചോദ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുമെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിലുപരിയായി പരസ്യത്തില്‍ കാണുന്ന പുതിയ പ്രൊഡക്റ്റുകള്‍ വാങ്ങി അലമാര നിറയ്ക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ശരിക്കും വില കൂടിയ ക്രീമുകളും മണിക്കൂറുകള്‍ നീളുന്ന നടപടിക്രമങ്ങളുമൊക്കെ ചർമസംരക്ഷണത്തിന് ആവശ്യമുണ്ടോ? ഇല്ലെന്നതാണ് ശരി. ചർമ സംരക്ഷണത്തിന് ചില ശീലങ്ങളും പാലിച്ചേ മതിയാവു. ഈ 6 കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഒട്ടുമിക്ക ചർമപ്രശ്നങ്ങളും മാറും. 

Read More: വേനല്‍ ചൂടില്‍ ഇനി മുടി കൊഴിയില്ല; ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

ADVERTISEMENT

∙ ക്ലെന്‍സര്‍

ചർമത്തിന്റെ ടൈപ്പ് അനുസരിച്ച് വേണം ക്ലെന്‍സര്‍ തിരഞ്ഞെടുക്കാന്‍. കൃത്യമായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മികച്ച ചർമ ഘടന കൈവരിക്കാന്‍ കഴിയും. അതേസമയം അമിത അളവിലും തെറ്റായ പ്രൊഡക്ട്റ്റ്‌സും തിരഞ്ഞെടുക്കുന്നത് കൂടുതല്‍ ചർമസംരക്ഷണ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്ന് മാത്രം. 

∙ മോയ്‌സ്ചറൈസര്‍

ചർമം മോയ്‌സ്ചറൈസ് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. ഈര്‍പ്പത്തിന്റെ അഭാവം ചിലപ്പോള്‍ മുഖക്കുരുവിന് കാരണമാകും. അതിനാല്‍ മോയ്ച്ചറൈസ് അത്യാവശ്യമാണ്. കുളി കഴിഞ്ഞുടനെയും ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പുമാണ് മോയ്‌സ്ചറൈസ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.

ADVERTISEMENT

∙ സണ്‍സ്‌ക്രീന്‍

ഇപ്പോഴത്തെ കാലാവസ്ഥയിൽ സണ്‍സ്‌ക്രീന്‍ ഉപയോഗം വളരെ അത്യാവശ്യമാണ്. പുറത്തിറങ്ങുമ്പോഴെല്ലാം മികച്ച സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ലെയര്‍ അപ്പ് ചെയ്യാന്‍ മറക്കരുത്. സൂര്യപ്രകാശത്തില്‍ നിന്ന് ചർമത്തെ സംരക്ഷിച്ചില്ലെങ്കില്‍ ചർമത്തിൽ കരുവാളിപ്പ്, വരള്‍ച്ച, പ്രായക്കൂടുതൽ തോന്നിപ്പിക്കൽ, പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് കാരണമാകും.

Read More: കരുവാളിപ്പും പാടുകളും നീക്കി മുഖം തിളങ്ങാൻ വെറും 5 മിനിറ്റ്; എളുപ്പവഴി അടുക്കളയിലുണ്ട്

∙ വെള്ളം

ADVERTISEMENT

സ്വയം ഹൈഡ്രേറ്റ് ചെയ്യുക എന്നത് ചർമ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. തിളങ്ങുന്ന ചർമത്തിന് ജലാംശം അത്യാവശ്യമാണ്. വരണ്ടതും ചൊറിച്ചിലുള്ളതും മങ്ങിയതുമായ ചർമം ഒഴിവാക്കാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക. 

∙ വിറ്റാമിന്‍ സി

നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ വിറ്റാമിന്‍ സി ചേർത്തു നോക്കു, വ്യത്യാസം മനസ്സിലാകും. വിറ്റാമിന്‍ സി യുടെ ഉപയോഗം നിങ്ങളുടെ ചർമത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കും. കാലക്രമേണ നിങ്ങള്‍ക്ക് തിളക്കമുള്ളതും മൃദുവുമായ ചർമം ലഭിക്കുകയും ചെയ്യും.

∙ നന്നായി മുഖം കഴുകാം

മുഖം കഴുകുമ്പോള്‍ ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാന്‍ ശ്രമിക്കുക. ചൂടുവെള്ളം നിങ്ങളുടെ ചർമത്തിലെ സുഷിരങ്ങള്‍ തുറക്കുകയും ചർമത്തിന് വളരെ തീവ്രത നല്‍കുകയും ചെയ്യും. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചർമത്തെ കൂടുതൽ ചെറുപ്പമാക്കും.

Read More: മുഖത്തെ കരിവാളിപ്പിന് വിട, വീട്ടിൽ തന്നെയുണ്ട് പരിഹാരം, സിമ്പിളായി തയ്യാറാക്കാം ഈ ഫേസ്പാക്ക്

ഇതിനെല്ലാം പുറമേ ചർമ സംരക്ഷണത്തിന് മതിയായ ഉറക്കം അത്യാവശ്യമാണെന്നത് മറക്കാതിരിക്കുക. നിങ്ങളുടെ തലയിണകള്‍ വൃത്തിയുള്ളതാണെന്നും എല്ലാ ആഴ്ചയും മാറ്റുന്നുണ്ടെന്നും ഉറപ്പാക്കുക. അതുപോലെതന്നെ ഭക്ഷണക്രമവും ചർമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ചർമത്തെ ബാധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പാലുല്‍പ്പന്നങ്ങളും ചില ആളുകള്‍ക്ക് ചർമത്തില്‍ വീക്കം ഉണ്ടാക്കും. എണ്ണമയമുള്ളതും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണം കുറച്ച് കഴിക്കുക. 

Content Summarey: 6 Tips for glowing skin