എല്ലാ ദിവസവും രാവിലെ സുന്ദരവും മൃദുവും തിളങ്ങുന്നതുമായ ചർമത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ചർമത്തിന് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. രാത്രിയിലെ ചർമ സംരക്ഷണ ദിനചര്യ വളരെ പ്രധാനമാണ്. നിങ്ങള്‍

എല്ലാ ദിവസവും രാവിലെ സുന്ദരവും മൃദുവും തിളങ്ങുന്നതുമായ ചർമത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ചർമത്തിന് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. രാത്രിയിലെ ചർമ സംരക്ഷണ ദിനചര്യ വളരെ പ്രധാനമാണ്. നിങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ദിവസവും രാവിലെ സുന്ദരവും മൃദുവും തിളങ്ങുന്നതുമായ ചർമത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ചർമത്തിന് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. രാത്രിയിലെ ചർമ സംരക്ഷണ ദിനചര്യ വളരെ പ്രധാനമാണ്. നിങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ദിവസവും രാവിലെ സുന്ദരവും മൃദുവും തിളങ്ങുന്നതുമായ ചർമത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അതിനായി രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ചർമത്തിന് കൃത്യമായ സംരക്ഷണം നല്‍കേണ്ടതുണ്ട്. രാത്രിയിലെ ചർമ സംരക്ഷണ ദിനചര്യ വളരെ പ്രധാനമാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ചർമത്തില്‍ പുനരുജ്ജീവനം നടക്കുന്നു. അതിനാല്‍ ഉറക്കത്തിനു മുന്‍പ് ചർമത്തിന്റെ തരമനുസരിച്ച് അനുയോജ്യമായ പ്രൊഡക്ടുകള്‍ ഉപയോഗിക്കുകയും രാത്രി മുഴുവന്‍ ചർമത്തിന് അതിന്റെ മായാജാലം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയും വേണം. ഈയൊരു ദിനചര്യ തുടരുകയാണെങ്കില്‍ കുഞ്ഞുങ്ങളെപ്പോലെ മൃദുവായ ചർമത്തോടെ ഉറക്കമുണരാം എന്നതില്‍ സംശയമില്ല. 

Read More: നിനക്കൊന്നും വേറെ പണിയില്ലേന്ന് ചോദിച്ചു വേദനിപ്പിച്ചു, സുഹൃത്തുക്കൾ ഒറ്റപ്പെടുത്തി; ഇന്നിവർ എല്ലാരുടെയും സ്വന്തം‘സൈക്കോ അളിയൻസ്' 

ADVERTISEMENT

∙ മിസെല്ലര്‍ വാട്ടര്‍ + ക്ലെന്‍സര്‍

പകല്‍ സമയത്ത് മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. മേക്കപ്പ് ഉണ്ടെങ്കില്‍ അത് ഒഴിവാക്കാനും പകല്‍ സമയത്ത് നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്, വിയര്‍പ്പ്, എണ്ണ എന്നിവ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുന്നതിനും ശുദ്ധമായ ചർമം നേടുന്നതിനും ഇത് സഹായകമാകും. കനത്ത മേക്കപ്പ് വളരെ സാവധാനത്തില്‍ നീക്കം ചെയ്യാന്‍ മിസെല്ലര്‍ വാട്ടര്‍ സഹായിക്കുന്നു. നിങ്ങളുടെ വളരെ സെന്‍സിറ്റീവായ മുഖ ചർമത്തെ പരിപാലിക്കാന്‍ മിസെല്ലര്‍ വാട്ടറിനെ ആശ്രയിക്കാം.

∙ സെറം

നിങ്ങളുടെ ചർമത്തിന്റെ പ്രശ്‌നം എന്തുതന്നെയായാലും അതിനുള്ള സെറം ലഭ്യമാണ്. പലവിധത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അനുയോജ്യമായ സെറം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും. ദിവസവും രാത്രി ഉറങ്ങുന്നതിനു മുന്‍പ് നല്ല ഒരു സെറം അപ്ലൈ ചെയ്യുക. കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ചർമം മികച്ചതായി കാണാന്‍ തുടങ്ങും.

ADVERTISEMENT

Read More: സിനിമയെ വെല്ലും സെറ്റിൽ നടന്ന താരവിവാഹം; കഥ, തിരക്കഥ: ഉത്തരയുടെയും ആദിത്യന്റെയും അച്ഛന്മാർ

∙ ഐ ക്രീം

ദിവസം മുഴുവനും ഫോണുകളിലും ലാപ്‌ടോപ്പ് സ്‌ക്രീനുകളിലും ഉറ്റുനോക്കുന്നത് മുതല്‍ ടിവി കാണുന്നതും വായിക്കുന്നതും വരെ പകല്‍ സമയത്ത് നമ്മുടെ കണ്ണുകളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ രാത്രിയില്‍ കണ്ണുകള്‍ക്ക് പരിപാലനം നല്‍കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കണ്ണുകള്‍ക്ക് മോയ്ചറൈസേഷന്‍ ലഭിക്കുന്ന ക്രീം പുരട്ടുന്നത് കണ്ണുകളിലെ കറുപ്പ് നീക്കം ചെയ്യുകയും ഇരുണ്ട പാടുകള്‍ നീക്കി കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. 

∙ നൈറ്റ് ക്രീം

ADVERTISEMENT

രാവിലെ മേക്കപ്പിനു മുന്‍പായി മോയ്ചറൈസ് ചെയ്ത് മുഖം കൂടുതല്‍ ഭംഗിയാക്കുന്നതു പോലെ രാത്രി ഉറങ്ങുന്നതിനു മുന്‍പും നൈറ്റ് ക്രീം മുഖത്ത് അപ്ലൈ ചെയ്യുന്നത് ഒരു മോയ്ചറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നു. നൈറ്റ് ക്രീം തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ ചർമത്തിന്റെ തരവും ഉദ്ദേശിക്കുന്ന ലക്ഷ്യവും നിറവേറ്റുന്ന ഒരെണ്ണം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ആന്റി-ഏജിംഗ് മുതല്‍ മോയ്സ്ചറൈസിംഗ്, ബ്രൈറ്റനിംഗ് വരെ, ഓരോ നൈറ്റ് ക്രീമിനും വ്യത്യസ്തമായ ഉപയോഗങ്ങളാണുള്ളത്. അതിനാല്‍ ഉചിതമായത് തിരഞ്ഞെടുക്കുക.

Read More: ഉയരക്കുറവ് തോന്നില്ല; കൂടുതൽ ആകർഷണീയരാകാൻ ഇതാ നാല് 'സ്റ്റൈലിങ് ടിപ്സ്'

∙ ലിപ് ബാം

രാത്രികാല ചർമ സംരക്ഷണ ദിനചര്യയില്‍ ലിപ് ബാമിന് വളരെ വലിയ പങ്കുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അല്‍പം ലിപ് ബാം പുരട്ടുന്നത് ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് ഒഴിവാക്കാനും നിര്‍ജ്ജീവവും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ സുഖപ്പെടുത്താനും ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കും. അതിനാല്‍ കിടക്കുന്നതിനു മുന്‍പ് ലിപ് ബാം പുരട്ടാന്‍ മറക്കരുത്. 

Content Summary: Five Skin care products every woman should use

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT