ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; ഫേഷ്യല്‍ ഇനി സ്വന്തമായി ചെയ്യാം, വെറും 8 സ്റ്റെപ്സ്
മുഖം വൃത്തിയാക്കാനും ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനുമെല്ലാം സഹായിക്കുന്ന വിവിധ പ്രക്രിയകള്‍ ഉള്‍പ്പെടുന്ന ഒരു സ്പാ ട്രീറ്റ്‌മെന്റാണ് ഫേഷ്യല്‍. എല്ലാത്തരം ചർമസംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും. വരണ്ട ചർമം, മുഖക്കുരുവിന് സാധ്യതയുള്ള ചർമം അല്ലെങ്കില്‍ സെന്‍സിറ്റീവ് ചർമം എന്നിവയ്ക്ക്
മുഖം വൃത്തിയാക്കാനും ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനുമെല്ലാം സഹായിക്കുന്ന വിവിധ പ്രക്രിയകള്‍ ഉള്‍പ്പെടുന്ന ഒരു സ്പാ ട്രീറ്റ്‌മെന്റാണ് ഫേഷ്യല്‍. എല്ലാത്തരം ചർമസംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും. വരണ്ട ചർമം, മുഖക്കുരുവിന് സാധ്യതയുള്ള ചർമം അല്ലെങ്കില്‍ സെന്‍സിറ്റീവ് ചർമം എന്നിവയ്ക്ക്
മുഖം വൃത്തിയാക്കാനും ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനുമെല്ലാം സഹായിക്കുന്ന വിവിധ പ്രക്രിയകള്‍ ഉള്‍പ്പെടുന്ന ഒരു സ്പാ ട്രീറ്റ്‌മെന്റാണ് ഫേഷ്യല്‍. എല്ലാത്തരം ചർമസംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും. വരണ്ട ചർമം, മുഖക്കുരുവിന് സാധ്യതയുള്ള ചർമം അല്ലെങ്കില്‍ സെന്‍സിറ്റീവ് ചർമം എന്നിവയ്ക്ക്
മുഖം വൃത്തിയാക്കാനും ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനുമെല്ലാം സഹായിക്കുന്ന വിവിധ പ്രക്രിയകള്‍ ഉള്‍പ്പെടുന്ന ഒരു സ്പാ ട്രീറ്റ്‌മെന്റാണ് ഫേഷ്യല്‍. എല്ലാത്തരം ചർമസംരക്ഷണവും ഫേഷ്യലിലൂടെ സാധ്യമാകും. വരണ്ട ചർമം, മുഖക്കുരുവിന് സാധ്യതയുള്ള ചർമം അല്ലെങ്കില്‍ സെന്‍സിറ്റീവ് ചർമം എന്നിവയ്ക്ക് പ്രത്യേക തരം ഫേഷ്യലുകളാണ് ചെയ്യേണ്ടത്. ബ്യൂട്ടി പാര്‍ലറുകളില്‍ എല്ലാവിധ ചർമത്തിനുമുള്ള ഫേഷ്യലുകള്‍ ലഭ്യമാണ്. മുഖ സൗന്ദര്യത്തിനും തിളക്കത്തിനും ഫേഷ്യല്‍ ഫലപ്രദമായ ചികിത്സയാണെങ്കിലും എല്ലാത്തിലും മിതത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.
Read More: വേനല്‍ച്ചൂടില്‍ ചുണ്ടിനെ മറക്കരുതേ...; ഈ 5 പൊടികൈകൾ ശ്രദ്ധിച്ചാൽ അഴകേറും!
കൃത്യമായ ധാരണയുണ്ടെങ്കില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട്ടിലിരുന്നു തന്നെ ഫേഷ്യല്‍ ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ ഇങ്ങനെ സ്വന്തമായി ഫേഷ്യല്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ചർമം ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയണം. സാധാരണയായി നാലു തരത്തിലുള്ള ചർമങ്ങളാണ് ഉണ്ടാവുന്നത്. സാധാരണ ചർമം, വരണ്ട ചർമം, എണ്ണമയമുള്ള ചർമം, കോമ്പിനേഷന്‍ സ്‌കിന്‍. ഈ സ്‌കിന്‍ടോണുകള്‍ തിരിച്ചറിഞ്ഞ് ഇതിനനുസരിച്ചുള്ള ഫേഷ്യലുകള്‍ വേണം തിരഞ്ഞെടുക്കാന്‍. വീട്ടിലിരുന്ന് ഫേഷ്യല്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട 8 അടിസ്ഥാന ഘട്ടങ്ങള്‍ ഇതാ:
1. റിലാക്‌സായിരിക്കുക
ഫേഷ്യല്‍ ചെയ്യുന്നത് മുഖ സംരക്ഷണത്തിന്റെ ഭാഗമായാണ്. അതിനാല്‍ നിങ്ങള്‍ റിലാക്‌സായി, വിശ്രമ മൂഡില്‍ ആയിരിക്കാന്‍ ആദ്യം തന്നെ ശ്രദ്ധിക്കുക. തിരക്ക് പിടിച്ച് ഒന്നും ചെയ്യരുത്. ഫേഷ്യല്‍ ഒരു സ്പാ പോലെ തന്നെ റിലാക്‌സിങ്ങാക്കിത്തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
2. മുഖം വൃത്തിയാക്കുക
ഏറ്റവുമാദ്യം ക്ലെന്‍സിംഗ് ലോഷനോ എണ്ണയോ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ലൈറ്റ് മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ച് മുഖത്തെ മേക്കെപ്പെല്ലാം നീക്കം ചെയ്യുക. ചെറുചൂടുള്ള വെള്ളമോ, ലൈറ്റ് ഫോമിംഗ് ക്ലെന്‍സറോ, നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഫേഷ്യല്‍ ക്ലെന്‍സറോ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. മുഖത്തെ എണ്ണമയം നീക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
Read More: ചൂടിൽ സൺസ്ക്രീൻ ഒഴിവാക്കല്ലേ; ഇങ്ങനെ ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ, 5 കാര്യങ്ങൾ
3. എക്‌സ്‌ഫോളിയേഷന്‍
എക്‌സ്‌ഫോളിയേഷന്‍ ചർമത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചർമത്തിന്റെ നിറം മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു. ഏതൊരു ഫേഷ്യലിനും ഇത് നിര്‍ബന്ധമാണ്. ഒരു എന്‍സൈം അല്ലെങ്കില്‍ കെമിക്കല്‍ എക്‌സ്‌ഫോളിയേറ്റര്‍ (ഗ്ലൈക്കോളിക് ആസിഡ് പോലുള്ളവ) ഉപയോഗിക്കുക. ഫേസ് സ്‌ക്രബുകള്‍ മുഖത്ത് സ്‌ക്രാച്ചിങ്ങിന് കാരണമാകുമെന്നതിനാല്‍ ബ്രൈറ്റനിംഗ് പീലുകള്‍ നല്ലൊരു ഓപ്ഷനാണ്. ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്നതിനായി ഈ ഘട്ടത്തില്‍ എക്സ്ട്രാക്ഷന്‍ നടത്തേണ്ടതാണെങ്കിലും ധാരണയില്ലെങ്കിൽ അറിവുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതാണ് നല്ലത്.
4. സ്റ്റീമിങ്ങ്
മുഖത്ത് ചെറുതായി ആവി കൊള്ളിക്കുന്നത് മുഖ ചർമത്തിലെ ചെറു സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ഹോം ഫെയ്‌സ് സ്റ്റീമര്‍ ടൂള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച ശേഷം അതില്‍ നിന്ന് ആവി പിടിച്ചാലും മതി. നിങ്ങളുടെ മുഖം വെള്ളത്തില്‍ നിന്ന് കുറഞ്ഞത് പന്ത്രണ്ട് ഇഞ്ച് അകലെ വയ്ക്കുക. നിങ്ങളുടെ തലയും തോളും പാത്രവും ഒരു തൂവാല കൊണ്ട് മൂടുക, ആവി നിങ്ങളുടെ മുഖത്തേക്ക് അടിക്കുന്ന വിധത്തില്‍ അഞ്ച് മിനുട്ട് നേരം ഇരിക്കുക. ചൂട് കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
Read More: വേനൽക്കാലത്ത് ചർമത്തിനും വേണം തണ്ണിമത്തൻ; കുരുക്കൾ മാറ്റി ചർമം തിളങ്ങാൻ 4 പൊടികൈകൾ
5. ഫെയ്‌സ് മാസ്‌ക്
ആവി പിടിച്ചതിനു ശേഷം മുഖത്ത് ഫെയ്‌സ് മാസ്‌ക് അപ്ലൈ ചെയ്യാം. മുഖ ചർമത്തിലെ സുഷിരങ്ങള്‍ തുറന്നിരിക്കുന്നതിനാല്‍ ഇപ്പോള്‍ അനുയോജ്യമായ ഫെയ്‌സ് മാസ്‌ക് അപ്ലൈ ചെയ്യാനുള്ള സമയമാണ്. ചർമത്തിന്റെ തരത്തിന് അനുയോജ്യമായ ഷീറ്റ് മാസ്‌ക് തിരഞ്ഞെടുക്കുക.
6. ടോണിംഗ് ട്രീറ്റ്‌മെന്റ് അപ്ലൈ ചെയ്യുക
ടോണിംഗ് ട്രീറ്റ്‌മെന്റ് അപ്ലൈ ചെയ്യുന്നത് ചർമത്തിന്റെ പിഎച്ച് തുല്യമാക്കാനും സന്തുലിതമാക്കാനും സഹായിക്കുന്നു. കോട്ടണ്‍ ബോള്‍, കോട്ടണ്‍ പാഡ് അല്ലെങ്കില്‍ സ്പ്രിറ്റ്‌സറോ ഉപയോഗിച്ച് നിങ്ങളുടെ ടോണര്‍ അപ്ലൈ ചെയ്യുക.
7. ഹൈഡ്രേറ്റിംഗ് സെറം ഉപയോഗിക്കുക
ചർമത്തിന്റെ തരവും ആവശ്യവും അനുസരിച്ച്, ആന്റി-ഏജിംഗ് സെറം, വിറ്റാമിന്‍ സി സെറം അല്ലെങ്കില്‍ ചർമത്തിന് തിളക്കം നല്‍കുന്ന സെറം ഇവയിലേതെങ്കിലും തിരഞ്ഞെടുക്കുക. ബെഡ്ടൈം ദിനചര്യയുടെ ഭാഗമായാണ് നിങ്ങള്‍ ഫേഷ്യല്‍ ചെയ്യുന്നതെങ്കില്‍, ചർമത്തിന് അധിക ജലാംശം ലഭിക്കുന്നതിനായി ഹൈലൂറോണിക് ആസിഡ് അടങ്ങിയ നൈറ്റ് സെറം പുരട്ടുന്നത് ഉചിതമായിരിക്കും.
8. ചർമത്തെ മോയ്‌സ്ചറൈസ് ചെയ്യുക
നല്ലൊരു മോയ്ചറൈസര്‍ അപ്ലൈ ചെയ്ത് ഫേഷ്യല്‍ അവസാനിപ്പിക്കാം. മോയ്ചറൈസര്‍ ഉപയോഗിക്കുമ്പോള്‍ ഫേഷ്യല്‍ മസാജ് കൂടി ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും മോയ്‌സ്ചറൈസര്‍ ചർമത്തില്‍ പിടിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
Content Summary: Eight expert tips to give yourself the best at home facial possible