ചുണ്ട് പഴയത് പോലെ നിറമില്ലെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണം പലതാവാം. ജനിതകമായുള്ള കറുപ്പല്ലെങ്കിൽ ആരോഗ്യം, ഭക്ഷണക്രമം, ലിപ്സ്റ്റിക്ക് എന്നിവ നമ്മുടെ ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കാം. വിറ്റാമിൻ കുറവും ചുണ്ടിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ചുണ്ടുകൾ ചർമത്തേക്കാൾ മൂന്നിരട്ടി സെൻസിറ്റീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുണ്ട് പഴയത് പോലെ നിറമില്ലെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ കാരണം പലതാവാം. ജനിതകമായുള്ള കറുപ്പല്ലെങ്കിൽ ആരോഗ്യം, ഭക്ഷണക്രമം, ലിപ്സ്റ്റിക്ക് എന്നിവ നമ്മുടെ ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കാം. വിറ്റാമിൻ കുറവും ചുണ്ടിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ചുണ്ടുകൾ ചർമത്തേക്കാൾ മൂന്നിരട്ടി സെൻസിറ്റീവ് ആണ്. അതിനാൽ അവയ്ക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ടെൻഷൻ അടിക്കേണ്ട ചുണ്ടുകളെ സംരക്ഷിക്കാനുള്ള പ്രകൃതിദത്ത പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. 

∙ നാരങ്ങ

ADVERTISEMENT

നാരങ്ങയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ്, എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. പകുതി നാരങ്ങ പിഴിഞ്ഞ് ആ നീര് ദിവസവും ചുണ്ടിൽ പുരട്ടാം അല്ലെങ്കിൽ ഒരു കഷ്ണം നാരങ്ങ എടുത്ത് മുകളിൽ അൽപം പഞ്ചസാര വിതറിയും ചുണ്ടിൽ പുരട്ടാം. ഇത് ചർമം പുഷ്ടിപ്പെടാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. ആഴ്ചയിൽ 3 തവണയെങ്കിലും പരീക്ഷിച്ചാൽ നല്ല ഫലം കാണാം.

Read More: വേനൽക്കാലത്ത് ചർമത്തിനും വേണം തണ്ണിമത്തൻ; കുരുക്കൾ മാറ്റി ചർമം തിളങ്ങാൻ 4 പൊടികൈകൾ

∙ റോസ് വാട്ടർ 

റോസ് വാട്ടറിന്റെ ഗുണങ്ങൾ ഏറെയാണ്. ഇത് നിങ്ങളുടെ ചുണ്ട് മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും. ഒരു തുള്ളി റോസ് വാട്ടർ ഒരു ടീസ്പൂൺ തേനിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. തേനിന് പകരം പാലും ഉപയോഗിക്കാവുന്നതാണ്. 

ADVERTISEMENT

∙ മാതളനാരങ്ങ

നല്ല റോസ് നിറമുള്ള ചുണ്ടുകൾ കിട്ടാൻ ഏറ്റവും മികച്ചതാണ് മാതളനാരങ്ങ. ഒരു ടേബിൾസ്പൂൺ മാതളനാരങ്ങ നീര്, ബീറ്റ്റൂട്ട് നീര്, കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം ചുണ്ടുകളിൽ 15 മിനിട്ടെങ്കിലും തേച്ചു പിടിപ്പിക്കുക. ദിവസവും ചെയ്യാവുന്ന മികച്ച ഫലം ചെയ്യുന്ന മിശ്രിതമാണിത്. 

Read More: ഉറങ്ങുന്നതിനു മുന്‍പ് ശീലിക്കാം ഈ 5 കാര്യങ്ങൾ; തിളങ്ങുന്ന സുന്ദര ചർമത്തിന് വേറൊന്നും വേണ്ട!

∙ മഞ്ഞൾ

ADVERTISEMENT

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് മെലാനിൻ ഉൽപാദനത്തെ തടയും. ഇത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. പാലും മഞ്ഞളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിൽ പുരട്ടുക. 5–10 മിനിട്ടിന് ശേഷം കഴുകി കളയാം. ഉണങ്ങിയ ശേഷം മോയിസ്ചറൈസർ അല്ലെങ്കിൽ ലിപ് ബാം പുരട്ടാം.

∙ സ്ട്രോബെറി മാസ്ക്

ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിൽ കുറച്ച് സ്ട്രോബെറി മിക്സ് ചെയ്യാം. ഇത് പേസ്റ്റ് രൂപത്തിലാക്കി ഉറങ്ങുന്നതിനുമുമ്പ് ചുണ്ടിൽ പുരട്ടുക. നിങ്ങളുടെ ചുണ്ടുകളുടെ ഇരുണ്ട നിറം ലഘൂകരിക്കാൻ ഈ മാസ്ക് സഹായിക്കും.

Content Summary: Dark Lips? - 5 Natural Remedies to Lighten and Treat Them