ഇനിയില്ല ആ കറുത്ത കുത്തുകൾ; ബ്ലാക്ക്ഹെഡ്സ് നീക്കി ചർമം തിളക്കമുള്ളതാക്കാൻ 6 കാര്യങ്ങൾ!
സൗന്ദര്യാരാധകർ എക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് മുഖക്കുരുവും പാടുകളുമൊന്നും ഇല്ലാത്ത മുഖ ചർമം. ഇതിൽ മുഖക്കുരുവരാതെ നോക്കിയാലും തിളക്കമുള്ള ചർമത്തിന്റെ ഭംഗി കളയുന്ന മറ്റൊരു വില്ലൻ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരും. ബ്ലാക്ക്ഹെഡ്‌സ് എന്നറിയപ്പെടുന്ന ഈ വില്ലൻ മൂക്കിന്റെ ഇരുവശങ്ങളിലുമായാണ്
സൗന്ദര്യാരാധകർ എക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് മുഖക്കുരുവും പാടുകളുമൊന്നും ഇല്ലാത്ത മുഖ ചർമം. ഇതിൽ മുഖക്കുരുവരാതെ നോക്കിയാലും തിളക്കമുള്ള ചർമത്തിന്റെ ഭംഗി കളയുന്ന മറ്റൊരു വില്ലൻ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരും. ബ്ലാക്ക്ഹെഡ്‌സ് എന്നറിയപ്പെടുന്ന ഈ വില്ലൻ മൂക്കിന്റെ ഇരുവശങ്ങളിലുമായാണ്
സൗന്ദര്യാരാധകർ എക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് മുഖക്കുരുവും പാടുകളുമൊന്നും ഇല്ലാത്ത മുഖ ചർമം. ഇതിൽ മുഖക്കുരുവരാതെ നോക്കിയാലും തിളക്കമുള്ള ചർമത്തിന്റെ ഭംഗി കളയുന്ന മറ്റൊരു വില്ലൻ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരും. ബ്ലാക്ക്ഹെഡ്‌സ് എന്നറിയപ്പെടുന്ന ഈ വില്ലൻ മൂക്കിന്റെ ഇരുവശങ്ങളിലുമായാണ്
സൗന്ദര്യാരാധകർ എക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് മുഖക്കുരുവും പാടുകളുമൊന്നും ഇല്ലാത്ത മുഖ ചർമം. ഇതിൽ മുഖക്കുരുവരാതെ നോക്കിയാലും തിളക്കമുള്ള ചർമത്തിന്റെ ഭംഗി കളയുന്ന മറ്റൊരു വില്ലൻ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരും. ബ്ലാക്ക്ഹെഡ്‌സ് എന്നറിയപ്പെടുന്ന ഈ വില്ലൻ മൂക്കിന്റെ ഇരുവശങ്ങളിലുമായാണ് പ്രധാനമായും സ്ഥാനം പിടിക്കുന്നത്. സാധാരണയായി ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്സും ആളുകളിൽ ഉണ്ടാകാറുണ്ടെങ്കിലും ചർമത്തിന്റെ സ്നിഗ്ധത ഇല്ലാതാക്കി ആണികൾ പോലെ ഉയർന്നു നിൽക്കുന്ന ബ്ലാക്ക്ഹെഡ്‌സുകളെയാണ് പലരും കൂടുതലും ഭയക്കുന്നത്.
ചർമത്തിലെ തുറന്ന സുഷിരങ്ങൾ അഴുക്കുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് അഴുക്ക് കണങ്ങളുടെ ശേഖരണത്തിലേക്ക് നയിക്കുകയും അത് ഒടുവിൽ ബ്ലാക്ക്ഹെഡ്സ് ആയി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ചിട്ടയായ പരിചരണമാണ് ഇതിൽ നിന്നും രക്ഷനേടുന്നതിന് ഏറ്റവും ആവശ്യമുള്ള ഘടകം. ബ്ലാക്ക്‌ഹെഡ്‌സിൽ നിന്നും രക്ഷനേടുന്നതിനായി പാർലറുകളെ തന്നെ ആശ്രയിക്കണമെന്നില്ല. വീട്ടിലെ കുറച്ച് നുറുങ്ങുകളും പൊടിക്കൈകളും മുഖത്തുണ്ടാകുന്ന ഈ അഭംഗിയെ മാറ്റിനിർത്താൻ സഹായിക്കുന്നു.
ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാൻ ഇതാ 6 വഴികൾ:
1. ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചു പിടിപ്പിക്കുക. ഇത് സാവധാനം ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗം കഴുകുക . അഞ്ചു ദിവസം ഇതാവർത്തിക്കുക.
2. പഴത്തൊലി ബൾക്ക്ഹെഡ്‌സ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് മുകളില്‍ ഉരസുക. തുടർച്ചായി മൂന്നോ നാലോ ദിവസം ചെയ്യുന്നതിലൂടെയും ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാകും. ചർമത്തിനും നല്ലതാണ്.
3. മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെയ്യുന്നതായാണ് ഉത്തമം. ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതല്പം സമയം എടുക്കുന്ന രീതിയാണ്. രണ്ടാഴ്ച തുടർച്ചയായി ചെയ്‌താൽ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.
4. ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക. ചിലർക്ക് അല്പം പുകച്ചിൽ അനുഭവപ്പെടാറുണ്ട്. കാരണം ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആണ്. അതിനാൽ തന്നെ ഇവ മുഖത്തെ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മൂന്നോ നാലോ ദിവസം ഇത്തവർത്തിക്കുക.
Read Also: മേക്കപ്പ് ബ്രഷ് ഉപയോഗിക്കുന്നവർ ഈ 6 കാര്യങ്ങൾ അറിയാതെ പൊകരുതേ
5 ഓട്സ് , വാഴപ്പഴം, തേൻ എന്നിവ ചേർന്ന മിശ്രിതം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ളിടത്ത് പുരട്ടുന്നതും മികച്ച ഫലം ചെയ്യും. ഓട്‌സ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നതിനും അഴുക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഈ സ്‌ക്രബ് നിങ്ങൾക്ക് ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.
6 ബ്ലാക്ക്ഹെഡ്സ് മായ്ക്കാന്‍ മഞ്ഞള്‍ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക.. പേസ്റ്റ് വളരെ കട്ടിയുള്ളതാണെങ്കില്‍, അതില്‍ പനിനീരോ നാരങ്ങ നീരോ ചേർക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ നന്നായി കഴുകിക്കളയുക. ബ്ലാക്ക്ഹെഡ്‌സ് പോകുന്നതിനൊപ്പം ചർമത്തിന് നല്ല തിളക്കം ലഭിക്കാനും ഈ മിശ്രിതം നല്ലതാണ്.
Content Summary: 6 Safest and Natural Remdies to Remove Blackheads