വിവാഹദിനത്തിൽ തിളങ്ങേണ്ടേ... സുന്ദരിയാവാൻ ഇതെല്ലാമൊന്ന് പരീക്ഷിച്ച് നോക്കൂ...
ഈ ചൂടത്തൊക്കെ കല്യാണം വന്നാൽ എന്ത് ചെയ്യാനാ...വേനൽ കാലം ഒരു വിവാഹ സീസൺ കൂടിയായി മാറിയതോടെ ചർമ സംരക്ഷണം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, സ്വന്തം കല്യാണ ദിനത്തിൽ സുന്ദരിയായി തിളങ്ങാൻ പ്രതിവിധികൾ കണ്ടെത്തിയല്ലേ മതിയാവു. ടെൻഷനടിക്കേണ്ട, പോംവഴിയുണ്ട്. വേനൽ കാലത്ത് ഒരൊറ്റ ദിവസത്തെ ചർമസംരക്ഷണം കൊണ്ട്

ഈ ചൂടത്തൊക്കെ കല്യാണം വന്നാൽ എന്ത് ചെയ്യാനാ...വേനൽ കാലം ഒരു വിവാഹ സീസൺ കൂടിയായി മാറിയതോടെ ചർമ സംരക്ഷണം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, സ്വന്തം കല്യാണ ദിനത്തിൽ സുന്ദരിയായി തിളങ്ങാൻ പ്രതിവിധികൾ കണ്ടെത്തിയല്ലേ മതിയാവു. ടെൻഷനടിക്കേണ്ട, പോംവഴിയുണ്ട്. വേനൽ കാലത്ത് ഒരൊറ്റ ദിവസത്തെ ചർമസംരക്ഷണം കൊണ്ട് സുന്ദരിയായി ഒരുങ്ങാം എന്ന് കരുതണ്ട. കല്യാണം ഉറപ്പിച്ചാൽ തന്നെ ചർമസംരക്ഷണം തുടങ്ങാം. ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിങ്ങളുടെ ചർമത്തെ പരിചരിച്ചേ മതിയാവു. കല്യാണം ദിവസം തിളങ്ങാൻ ഇതൊക്കെ പരീക്ഷിക്കാം.
പരീക്ഷണം വേണ്ട
കല്യാണത്തിനോടനുബന്ധിച്ച് മുഖത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ബ്യൂട്ടി പ്രൊഡക്ടുകൾ പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കണ്ണിൽ കണ്ടതെല്ലാം മുഖത്ത് തേച്ചു പിടിപ്പിക്കാതെ ഉപയോഗിച്ച് ശീലിച്ചത് മാത്രം ഉപയോഗിക്കാം. ഇനി ഇതുവരെ പരീക്ഷണങ്ങൾ നടത്താത്തവരാണെങ്കിൽ ഏതെങ്കിലും ബ്യൂട്ടി കൺസൾട്ടന്റിനെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്.
Read More: വേനല്‍ച്ചൂടില്‍ ചുണ്ടിനെ മറക്കരുതേ...; ഈ 5 പൊടികൈകൾ ശ്രദ്ധിച്ചാൽ അഴകേറും!
ക്ലെൻസർ
നിങ്ങളുടെ ചർമത്തിന് യോജിച്ച ഒരു ക്ലെൻസർ വാങ്ങിക്കുക. മുഖം ക്ലെൻസ് ചെയ്യാൻ 20 സെക്കൻഡിൽ കൂടുതൽ ചെലവഴിക്കരുത്. ചർമത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാത്ത ഒരു ക്ലെൻസർ വാങ്ങിക്കുന്നതാവും ഏറ്റവും ഉചിതം. ഇത് ദിവസവും ഉപയോഗിക്കുക.
ഫേസ് മാസ്ക്
ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുഖത്തിന് ചേർന്ന് ഫേസ് മാസ്ക് ഉപയോഗിക്കുക. കടയിൽ നിന്ന് വാങ്ങുന്നതോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഫേസ് മാസ്‌കോ ഉപയോഗിക്കാം. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും ഫ്രഷ്‌നെസ് നിലനിൽക്കാനും സഹായിക്കും.
Read More: ചൂടിൽ സൺസ്ക്രീൻ ഒഴിവാക്കല്ലേ; ഇങ്ങനെ ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ, 5 കാര്യങ്ങൾ
കണ്ണിനും ശ്രദ്ധ വേണം
വിവാഹത്തിന്റെ ഒരുക്കങ്ങൾ കാരണം ഉറക്കമില്ലാത്ത രാത്രികളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ട്. മികച്ച ഐ ജെൽ ഉപയോഗിക്കുന്നത് എന്ത് കൊണ്ടും ഉചിതമായിരിക്കും. കണ്ണിന് മുകളിൽ വെള്ളരി വട്ടത്തിലരിഞ്ഞ് വയ്ക്കുന്നതും നന്നായിരിക്കും.
വെയിലിനെ ശ്രദ്ധിക്കണം
വേനൽകാലമായതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ കൃത്യമായി അപ്ലൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സൺഗ്ലാസോ കുടയോ തൊപ്പിയോ എപ്പോഴും കയ്യിൽ കരുതുന്നത് നല്ലതാണ്. പിന്നെ ശരീരത്തിൽ ജലാംശം നിലനിർത്താനും പ്രത്യേകം ശ്രദ്ധ വേണം.
Content Summary: Beauty tips for bride in summer