പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായി മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് കൗമാരപ്രായം. യാതൊരു മേക്കപ്പുമില്ലാതെ തന്നെ അവര്‍ ഏറ്റവും കൂടുതല്‍ സുന്ദരികളായിരിക്കുന്നതും ഈ പ്രായത്തിലാണ്. എങ്കിലും സൗന്ദര്യ സംരക്ഷണം അത്യാവശ്യം തന്നെയാണ്. ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല

പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായി മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് കൗമാരപ്രായം. യാതൊരു മേക്കപ്പുമില്ലാതെ തന്നെ അവര്‍ ഏറ്റവും കൂടുതല്‍ സുന്ദരികളായിരിക്കുന്നതും ഈ പ്രായത്തിലാണ്. എങ്കിലും സൗന്ദര്യ സംരക്ഷണം അത്യാവശ്യം തന്നെയാണ്. ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായി മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് കൗമാരപ്രായം. യാതൊരു മേക്കപ്പുമില്ലാതെ തന്നെ അവര്‍ ഏറ്റവും കൂടുതല്‍ സുന്ദരികളായിരിക്കുന്നതും ഈ പ്രായത്തിലാണ്. എങ്കിലും സൗന്ദര്യ സംരക്ഷണം അത്യാവശ്യം തന്നെയാണ്. ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായി മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ് കൗമാരപ്രായം. യാതൊരു മേക്കപ്പുമില്ലാതെ തന്നെ അവര്‍ ഏറ്റവും കൂടുതല്‍ സുന്ദരികളായിരിക്കുന്നതും ഈ പ്രായത്തിലാണ്. എങ്കിലും സൗന്ദര്യ സംരക്ഷണം അത്യാവശ്യം തന്നെയാണ്. ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. മുഖക്കുരു, കരുവാളിപ്പ്, വരണ്ട ചര്‍മം, ചൊറിച്ചില്‍ തുടങ്ങി അസ്വസ്ഥതകള്‍ പലതാകാം. ശരിയായ ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍, നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ ആരോഗ്യകരവും മനോഹരവുമാക്കി നിലനിര്‍ത്താന്‍ കഴിയും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള ചില സൗന്ദര്യ നുറുങ്ങുകള്‍ ഇതാ

Read More: വിവാഹദിനത്തിൽ തിളങ്ങേണ്ടേ... സുന്ദരിയാവാൻ ഇതെല്ലാമൊന്ന് പരീക്ഷിച്ച് നോക്കൂ

ADVERTISEMENT

1. ചര്‍മം വൃത്തിയാക്കുക

സൗന്ദര്യ സംരക്ഷണം എല്ലാ ദിവസവും ശുദ്ധീകരണത്തോടെ തുടങ്ങാം. ദിവസേന നിങ്ങളുടെ ചര്‍മം വൃത്തിയാക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ചര്‍മത്തിന്റെ തരത്തിനനുസരിച്ചുള്ള ഒരു ക്ലെന്‍സര്‍ തിരഞ്ഞെടുക്കുക. ക്ലെൻസിങ് ചെയ്യുന്നത് മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറന്ന് വൃത്തിയാക്കാനും പൊടിപടലങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിനായി അവരവരുടെ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഫേഷ്യല്‍ ക്ലെൻസർ ഉപയോഗിക്കാം. നിങ്ങളുടേത് മുഖക്കുരുവിന് സാധ്യതയുള്ള ചര്‍മമാണെങ്കില്‍ സാലി സിലിക് ആസിഡ് അടങ്ങിയ ഒരു ക്ലെന്‍സര്‍ തിരഞ്ഞെടുക്കുക.

2. മോയ്‌സ്ചറൈസ്

ചര്‍മത്തെ ഈര്‍പ്പവും ആരോഗ്യമുള്ളതുമാക്കി നിലനിര്‍ത്തുന്നതിന് മോയ്‌സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ചര്‍മം മൃദുത്വവും തിളക്കമുള്ളതുമാക്കാനും മോയ്ചറൈസര്‍ കൂടിയേ തീരൂ. ചില ആളുകള്‍ക്ക് ശൈത്യകാലത്ത് ഡീപ് മോയ്‌സ്ചറൈസര്‍ ആവശ്യമായി വന്നേക്കാം, അതേസമയം എണ്ണമയമുള്ള ചര്‍മമുള്ളവര്‍ അതനുസരിച്ചുള്ള ലളിതമായ മോയ്ചറൈസര്‍ തിരഞ്ഞെടുക്കണം. എണ്ണ മയമുള്ള ചര്‍മത്തിന് എണ്ണ അടങ്ങിയിട്ടില്ലാത്തതോ അല്ലെങ്കില്‍ ജെല്‍ അടങ്ങിരിക്കുന്നതോ ആയ മോയ്സ്ചറൈസര്‍ ആണ് നല്ലത്.

ADVERTISEMENT

Read More: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാം ബ്ലാക്ക് സീഡ് ഓയില്‍; ഏഴു ഗുണങ്ങൾ ഉറപ്പ്

3. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗം ചര്‍മസംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്, പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ SPF ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

4. എക്സ്ഫോളിയേഷന്‍

ADVERTISEMENT

ചര്‍മ സംരക്ഷണത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ് എക്‌സ്‌ഫോളിയേഷന്‍. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും പുതിയ ചര്‍മം വെളിപ്പെടുത്താനും സഹായിക്കും. മുഖക്കുരുവിന്റെ പ്രധാന കാരണം ജീവനില്ലാത്ത ചര്‍മ കോശങ്ങളാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ അടക്കുകയും ചര്‍മത്തെ കേടു വരുത്തുകയും ചെയ്യും. ഇങ്ങനെ അടഞ്ഞു പോകുന്ന സുഷിരങ്ങള്‍ മുഖക്കുരുവിനു കാരണമാവുന്നു. ഇതിനായി മൃദുവായ സ്‌ക്രബ് അല്ലെങ്കില്‍ എക്സ്ഫോളിയേറ്റിംഗ് ബ്രഷ് ഉപയോഗിക്കാം. 

Read More: ഇനിയില്ല ആ കറുത്ത കുത്തുകൾ; ബ്ലാക്ക്ഹെഡ്‌സ് നീക്കി ചർമം തിളക്കമുള്ളതാക്കാൻ 6 കാര്യങ്ങൾ!

5. ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനൊപ്പം സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ് തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. കൂടുതല്‍ നല്ല പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആരോഗ്യവും സൗന്ദര്യവുമുള്ളവരാകുകയും ചെയ്യാം. കൂടാതെ, ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

6. ആവശ്യത്തിന് ഉറങ്ങുക

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് വേണ്ടത്ര ഉറക്കം അത്യാവശ്യമാണ്. ദിവസവും 7–8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവ് ക്ഷീണം, ക്ഷോഭം, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകും.

Content Summary: Essential Beauty Tips For Teenage Girls