വേനല്‍ക്കാലത്തെ ചര്‍മ സരംക്ഷണം ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കാര്യമാണ്. കടുത്ത ചൂടില്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മത്തെ മോയ്ചറൈസ് ചെയ്യാനുമൊന്നും അത്ര എളുപ്പമല്ല. എന്നാല്‍ ഇതിനെല്ലാമൊരു പോംവഴി വീട്ടില്‍ തന്നെ ഉണ്ടെങ്കിലോ? മറ്റൊന്നുമല്ല, തൈര് തന്നെ. ചൂടില്‍ കഴിക്കാന്‍ സുഖപ്രദമെന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനല്‍ക്കാലത്തെ ചര്‍മ സരംക്ഷണം ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കാര്യമാണ്. കടുത്ത ചൂടില്‍ ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മത്തെ മോയ്ചറൈസ് ചെയ്യാനുമൊന്നും അത്ര എളുപ്പമല്ല. എന്നാല്‍ ഇതിനെല്ലാമൊരു പോംവഴി വീട്ടില്‍ തന്നെ ഉണ്ടെങ്കിലോ? മറ്റൊന്നുമല്ല, തൈര് തന്നെ. ചൂടില്‍ കഴിക്കാന്‍ സുഖപ്രദമെന്നതു പോലെ ചര്‍മത്തിനും തൈര് നല്ലതാണ്. ചര്‍മത്തിന്റെ ഉപരിതലത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ പോംവഴിയാണ് തൈര്. 

തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതു തന്നെയാണ് അതിന്റെ പ്രധാന ഗുണവും. ചര്‍മത്തെ ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തുന്നതിനുള്ള ധാരാളം വിറ്റാമിനുകളും ധാതുക്കളും തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരൊരു മികച്ച വേനല്‍ക്കാല ചര്‍മസംരക്ഷണ ഉപാധിയാണെന്നതില്‍ സംശയമില്ല. സൂര്യാഘാതം തടയുന്നതിന് മാത്രമല്ല മറ്റ് ചര്‍മപ്രശ്‌നങ്ങള്‍ക്കും തൈര് ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ചര്‍മത്തെ തണുപ്പിക്കാന്‍ തൈരുപയോഗിച്ചുള്ള മൂന്ന് പോവംഴികള്‍ നോക്കാം. 

ADVERTISEMENT

Read More: പെൺകുട്ടികളുടെ സൗന്ദര്യ സംരക്ഷണം ഇനി ഒരു ടാസ്‌കേയല്ല; മുഖകാന്തി വീണ്ടെടുക്കാൻ ഇതാ ആറ് ടിപ്സ്

∙ ഫെയ്‌സ് മാസ്‌ക് ഉണ്ടാക്കാം

ADVERTISEMENT

തൈരിന് സ്വാഭാവികമായ തണുപ്പുള്ളതിനാല്‍ ഇതൊരു പ്രകൃതിദത്ത മോയ്‌സ്ചറൈസിംഗ് ആണെന്നതില്‍ സംശയമില്ല. തൈരും തേനും തുല്യ അളവില്‍ ചേര്‍ത്താണ് ഫെയ്‌സ് മാസ്‌ക് ഉണ്ടാക്കേണ്ടത്. ഈ മിശ്രിതം പത്ത് മിനുട്ട് മുഖത്ത് പുരട്ടുക. പിന്നീട് തണുത്ത വെള്ളത്തില്‍ മുഖം കഴുകി മാസ്‌ക് നീക്കം ചെയ്യാം. 

∙ബോഡി സ്‌ക്രബ്ബ് തയ്യാറാക്കാം

ADVERTISEMENT

തൈരുപയോഗിച്ച് മികച്ചൊരു ബോഡി സ്‌ക്രബ്ബ് തയ്യാറാക്കാം. ഒരു കപ്പ് തൈരും ഒരു കപ്പ് ഓട്സ് പൊടിച്ചതും മിക്സ് ചെയ്യാം. ഈ മിശ്രിതം ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ചര്‍മത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ ഈ ബോഡി സ്‌ക്രബ്ബ് സഹായിക്കും.

Read More: ഇനിയില്ല ആ കറുത്ത കുത്തുകൾ; ബ്ലാക്ക്ഹെഡ്‌സ് നീക്കി ചർമം തിളക്കമുള്ളതാക്കാൻ 6 കാര്യങ്ങൾ

∙കുളിക്കുന്ന വെള്ളത്തില്‍ തൈര്

ചൂടില്‍ ശരീരത്തെ തണുപ്പിക്കാന്‍ തൈര് മികച്ചൊരു കണ്ടീഷണറാണ്. കുളിക്കാനുള്ള വെള്ളത്തില്‍ അല്‍പം തൈര് ചേര്‍ത്ത് 15-20 മിനുട്ട് വരെ വെക്കുക. പിന്നീട് ഇതുപയോഗിച്ച് കുളിക്കാം. ഇത് ശരീരത്തിലെ ജലാംശം നില നിര്‍ത്താനും കൂടുതല്‍ ഓജസ്സ് ലഭിക്കാനും സഹായിക്കും. മറ്റേതൊരു ചര്‍മസംരക്ഷണ ഉല്‍പ്പന്നത്തേയും പോലെ, നിങ്ങളുടെ ചര്‍മത്തിന് ഇത് യോജിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ട് വേണം തുടര്‍ന്നുള്ള ഉപയോഗം.

Content Summary: Keep Your Skin Cool This Summer With Curd: 3 Ways To Use