നല്ല കറുത്ത മുടി എല്ലാവരുടേയും സ്വപ്‌നമാണ്. സ്വാഭാവികമായ മുടിയുടെ കളര്‍ കറുപ്പാണെങ്കിലും ആ കറുപ്പിനും കുറച്ച് കളര്‍ കുറവുണ്ടാകുമെന്നതാണ് വാസ്തവം. എന്നാല്‍ ആരെയും ആകര്‍ഷിക്കുന്ന കറുത്ത മുടി സ്വന്തമാക്കാന്‍ ഇനി ഡൈ വേണ്ട. അതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സൂത്രപ്പണികളുണ്ട്. അല്‍പ്പം നെല്ലിക്കയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കറുത്ത മുടി എല്ലാവരുടേയും സ്വപ്‌നമാണ്. സ്വാഭാവികമായ മുടിയുടെ കളര്‍ കറുപ്പാണെങ്കിലും ആ കറുപ്പിനും കുറച്ച് കളര്‍ കുറവുണ്ടാകുമെന്നതാണ് വാസ്തവം. എന്നാല്‍ ആരെയും ആകര്‍ഷിക്കുന്ന കറുത്ത മുടി സ്വന്തമാക്കാന്‍ ഇനി ഡൈ വേണ്ട. അതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സൂത്രപ്പണികളുണ്ട്. അല്‍പ്പം നെല്ലിക്കയും കുറച്ച് എള്ളും സംഘടിപ്പിക്കാന്‍ പറ്റുമോ? എങ്കില്‍ മുടി കറുപ്പിക്കാന്‍ വേറൊന്നും വേണ്ട. 

Read More: മുപ്പതുകളിലും യുവത്വം തുളുമ്പുന്ന ചർമം; മറക്കാതെ ഓർക്കാം ഈ 5 കാര്യങ്ങൾ

ADVERTISEMENT

തയ്യാറാക്കുന്ന വിധം

അഞ്ചോ ആറോ നെല്ലിക്കയെടുത്ത് കുരു കളഞ്ഞ് ചെറുതായി അരിയുക. ഇതിലേക്ക് മൂന്നു സ്പൂണ്‍ എള്ളു ചേര്‍ക്കുക. ശേഷം രണ്ടും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ആവര്‍ത്തിക്കുക. ഹെയര്‍ പാക്കായും ഹെയര്‍ ഓയിലായും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഹെയര്‍ ഓയിലായി ഉപയോഗിക്കുന്നതിന് ആവശ്യത്തിന് വെളിച്ചെണ്ണ എടുത്ത ശേഷം അതിലേക്ക് അരച്ചു വെച്ച നെല്ലിക്ക-എള്ള് മിശ്രിതം ചേര്‍ത്ത് നന്നായി ചൂടാക്കണം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. 

ADVERTISEMENT

Read More: ഇനിയില്ല ചുളിവുകളും കണ്ണിനടിയിലെ കറുപ്പും; പ്രായം കുറയ്ക്കും 'ബോട്ടോക്സ് ജെൽ' വീട്ടിലുണ്ടാക്കാം!

ഗുണങ്ങള്‍

ADVERTISEMENT

മുടിക്ക് നല്ല കറുത്ത നിറം ലഭിക്കും. കൂടുതല്‍ നിറവും ബലവുമുണ്ടാകും. താരന്‍ ഇല്ലാതാക്കാനും മുടിക്ക് കൂടുതല്‍ നീളവും ഉള്ളും ലഭിക്കാനും സഹായകമാകും. മുടി പൊഴിയുന്നതും പൊട്ടിപ്പോകുന്നതും തടയാനും തലയ്ക്ക് നല്ല തണുപ്പ് നല്‍കാനും സഹായിക്കും. മുടിക്ക് കൂടുതല്‍ സ്മൂത്ത്‌നസ്സ് ലഭിക്കും. ഇതിനെല്ലാം പുറമേ നല്ല ഉറക്കം ലഭിക്കാനും ഈ നെല്ലിക്ക ഹെയര്‍ പാക്ക് സഹായകമാകും. 

Content Summary: How To Use Amla For Hair Growth