അമ്മമാർക്കും വേണം സൗന്ദര്യ സംരക്ഷണം, ഇതാ ചില നുറുങ്ങുവഴികൾ
മാതൃത്വം എന്ന് പറയുന്നത് അത്ര ചില്ലറ പണി ഒന്നും അല്ല അല്ലെ? കുഞ്ഞുങ്ങളെ പരിപാലിക്കുക, വീട്ടുജോലികൾ കൈകാര്യം ചെയ്യുക, ഓഫീസ് ജോലികൾ പൂർത്തിയാക്കുക തുടങ്ങി ഒരു നൂറുകൂട്ടം പണി ദിവസവും ഉണ്ടാവും. ഇതിനിടയ്ക്ക് സ്വന്തം സൗന്ദര്യം ശ്രദ്ധിക്കാൻ മാത്രം സമയം ഉണ്ടാവില്ല. എന്നാൽ കുഞ്ഞ് ഉറങ്ങുന്ന ഒരിത്തിരി സമയം

മാതൃത്വം എന്ന് പറയുന്നത് അത്ര ചില്ലറ പണി ഒന്നും അല്ല. കുഞ്ഞുങ്ങളെ പരിപാലിക്കുക, വീട്ടുജോലികൾ കൈകാര്യം ചെയ്യുക, ഓഫീസ് ജോലികൾ പൂർത്തിയാക്കുക തുടങ്ങി ഒരു നൂറുകൂട്ടം പണി ദിവസവും ഉണ്ടാവും. ഇതിനിടയ്ക്ക് സ്വന്തം സൗന്ദര്യം ശ്രദ്ധിക്കാൻ മാത്രം സമയം ഉണ്ടാവില്ല. എന്നാൽ കുഞ്ഞ് ഉറങ്ങുന്ന ഒരിത്തിരി സമയം മതി നിങ്ങളുടെ ചർമത്തെയും ലാളിക്കാൻ. എല്ലാത്തിനുമുപരി സ്വന്തം കാര്യത്തിനായി ഇത്തിരി സമയം കണ്ടെത്തുന്നത് നിങ്ങളുടെ മാനസികാവസ്ഥയും ഊർജ്ജവും വർദ്ധിപ്പിക്കും.
കുഞ്ഞു കുട്ടികളുടെ അമ്മമാരാണെങ്കിൽ ഉറക്കം വളരെ കുറവായിരിക്കും. അങ്ങനെയുള്ളവരെ തേടിയെത്തുന്ന ഒരു കൂട്ടുകാരൻ ആണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുപോലെ ചുണ്ട് ഡ്രൈ ആവുക, മുടി കൊഴിയുക തുടങ്ങി നിരവധി പ്രശ്നങ്ങൾ അമ്മമാരിൽ സാധാരണയായി കാണാറുണ്ട്. ഇവയൊക്കെ ചില നുറുങ്ങു വഴികൾ പ്രയോഗിച്ച് ഒരു പരിധി വരെ മാറ്റാൻ സാധിക്കും.
∙ കണ്ണിന് താഴത്തെ കറുപ്പ്
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ ഇല്ലാതാക്കാൻ നമുക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു പ്രകൃതിദത്ത വഴിയാണ് കറ്റാർ വാഴ ജെൽ. ഇത് ദിവസവും കണ്ണിന് താഴെ പുരട്ടുന്നത് വളരെ ഉത്തമമാണ്. കുഞ്ഞുങ്ങൾ ഉറങ്ങുന്ന സമയത്തോ, നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്ന സമയങ്ങളിലോ പോലും ഇത് കണ്ണിന് താഴെ പുരട്ടാം.
Read More: മുടിയുടെ കറുപ്പ് നിറം കുറഞ്ഞെന്നോർത്ത് ഇനി പേടിക്കണ്ട, പരീക്ഷിക്കാം ഈ ‘നെല്ലിക്ക മാജിക്’
∙ ചർമത്തിന് വെളിച്ചെണ്ണ
വെളിച്ചെണ്ണ ചില്ലറക്കാരനല്ല. ചർമത്തിന്റെ ജലാംശവും ആരോഗ്യവും നിലനിർത്തുക മാത്രമല്ല, മുഖക്കുരു, വരണ്ട ചർമം എന്നിവ കൈകാര്യം ചെയ്ത് മുഖത്തിനും ചുണ്ടുകൾക്കും മികച്ച മോയ്സ്ചറൈസറായി പ്രവർത്തിക്കാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ഉറങ്ങുന്നതിന് മുൻപ് വെളിച്ചെണ്ണ ഇട്ടാൽ നല്ല മാറ്റം കാണാം.
∙ മുടി ശ്രദ്ധിക്കാം
തിരക്കുള്ള ദിവസങ്ങളിൽ മുടി ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടിയെന്ന് വരില്ല. നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതുകൊണ്ട് തന്നെ ദിവസവും തല കുളിക്കാതിരിക്കുന്നതാണ് നല്ലത്. രാത്രി ആകുമ്പോൾ മുടി പിന്നി വയ്ക്കുന്നതും നല്ലതായിരിക്കും. ആഴ്ചയിൽ ഒരിക്കൽ മുടിയിൽ എണ്ണയിട്ട് മസാജ് ചെയ്യുന്നതും നിങ്ങളുടെ മനസ് ശാന്തമാക്കാൻ സഹായിക്കും.
Read More: മുപ്പതുകളിലും യുവത്വം തുളുമ്പുന്ന ചർമം; മറക്കാതെ ഓർക്കാം ഈ 5 കാര്യങ്ങൾ
∙ ചുണ്ടിനും വേണം ശ്രദ്ധ
ചുണ്ടിന്റെ ഡ്രൈനെസ് തടയാനും നിറം നൽകാനും റോസ് വാട്ടറോ, തേനോ ഇടയ്ക്ക് തേക്കുന്നത് നന്നായിരിക്കും. ബീറ്റ്‌റൂട്ടിന്റെ നീര് തേക്കുന്നതും വളരെ നല്ലതാണ്. നിങ്ങളുടെ ദൈനംദിന ജോലിക്കിടയിൽ തന്നെ ഇതൊക്കെ ചെയ്യാവുന്നതാണ്. അതാകുമ്പോൾ ജോലിയും നടക്കും ഒപ്പം സെൽഫ് കെയറും.