വീട്ടിൽ പഴമുണ്ടോ ? മുടി കൊഴിച്ചിലും താരനുമോർത്ത് ഇനി ടെൻഷനടിക്കേണ്ട
നല്ല കറുത്ത കരുത്തുള്ള മുടി. കാലമെത്ര കഴിഞ്ഞാലും സ്ത്രീകൾക്ക് മുടി ഒരു വീക്ക്നെസ് തന്നെയാണ്. പക്ഷേ, തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലർക്കും മുടി സംരക്ഷിക്കാൻ സമയം കിട്ടാറില്ല. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകലുമെല്ലാം സ്ഥിരമാണ്. മുടി കൊഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോഷക ആഹാരകുറവ്, അന്തരീക്ഷ

നല്ല കറുത്ത കരുത്തുള്ള മുടി. കാലമെത്ര കഴിഞ്ഞാലും സ്ത്രീകൾക്ക് മുടി ഒരു വീക്ക്നെസ് തന്നെയാണ്. പക്ഷേ, തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലർക്കും മുടി സംരക്ഷിക്കാൻ സമയം കിട്ടാറില്ല. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകലുമെല്ലാം സ്ഥിരമാണ്. മുടി കൊഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോഷക ആഹാരകുറവ്, അന്തരീക്ഷ മലിനീകരണം, താരൻ, മറ്റ് അസുഖങ്ങൾ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉത്പ്പന്നങ്ങളും പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ദോഷകരമാകും.
മുടിയുടെ സംരക്ഷണത്തിനായി കുറച്ച് സമയം മാറ്റിവെക്കാനുണ്ടെങ്കിൽ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് പ്രതിവിധി. എന്താണെന്നല്ലേ, വാഴപ്പഴം...ചർമത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും മികച്ച സഹായിയാണ് പഴം. പഴത്തിലെ കാറ്റെച്ചിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാനും അകാല നര, മുടിയുടെ കട്ടി കുറയൽ, വരൾച്ച, പൊട്ടൽ എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
പാർശ്വഫലങ്ങളില്ലാതെ പ്രകൃതിദത്തമായ രീതിയിൽ മുടിയിൽ വാഴപ്പഴം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില മാസ്ക്കുകൾ നോക്കാം.
വാഴപ്പഴവും മുട്ടയും
താരൻ അകറ്റാൻ ഏറെ മികച്ചതാണ് പഴം ഉപയോഗിച്ചുള്ള ഹെയർ മാസ്‌ക്കുകൾ. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കുമറിയാം അതുപോലെ മുടിയ്ക്കും ഇത് ഏറെ മികച്ചതാണ്. വാഴപ്പഴം കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയിലിട്ട് അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം മുട്ടയിൽ മിക്സ് ചെയ്യുക. ശേഷം അത് മുടിയിൽ പിടിപ്പിക്കാം. മുടിയുടെ അറ്റഭാഗത്തും ഉള്ളിലും ഈ മിശ്രിതം നന്നായി പുരട്ടിയെന്ന് ഉറപ്പ് വരുത്തണം. 20–30 മിനിറ്റിന് ശേഷം കഴുകി കളയാം. മുടിക്ക് കൂടുതൽ ആരോഗ്യവും ബലവും നൽകാൻ ഇത് സഹായിക്കും.
Read More: ശരീര ദുർഗന്ധം അകറ്റാൻ റോസാപ്പൂവും റോസ് വാട്ടറും: ചെയ്യേണ്ടത് ഇത്രമാത്രം
തൈരും വാഴപ്പഴവും
മുടി കൊഴിച്ചിൽ തടയാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും വാഴപ്പഴവും തൈരും ചേർന്ന മിശ്രിതം ഏറെ നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് തടഞ്ഞ് മുടിക്ക് സ്വാഭാവിക നിറം നൽകുകയും കേടായ മുടി പുനഃസ്ഥാപിക്കുകയും ചെയ്യാൻ ഈ മിശ്രിതം സഹായിക്കും. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി തൈര് കലർത്തി ഹെയർ മാസ്ക് ഉണ്ടാക്കാം. ഇത് താരൻ മാറ്റാനും നല്ലതാണ്. മുടിയിൽ ജലാംശം നിലനിർത്താൻ ഇത് ഏറെ ഗുണകരമാണ്. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്.
വാഴപ്പഴവും കറ്റാർ വാഴയും
മുടിയുടെയും ചർമ്മത്തിന്റെയും പല പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കറ്റാർവാഴ. മുടിയെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വാഴപ്പഴവും കറ്റാർ വാഴയും ചേർത്തുള്ള ഹെയർ മാസ്‌ക് ഉപയോഗിക്കാം. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക. ശേഷം മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.