മഴയെന്ന് കരുതി മേക്കപ്പിടാതിരിക്കാൻ പറ്റില്ലല്ലോ, മുഖം തിളങ്ങാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മഴ നല്ല തിമിർത്ത് പെയ്യുകയാണ്...എന്ത് ചെയ്യാനും മടിയുള്ളൊരു കാലാവസ്ഥ. എങ്ങനൊക്കെ മെയ്ക്കപ്പിട്ടാലും മെയ്ന്റൈൻ ചെയ്യാൻ ബുദ്ധിമുട്ട്. മഴക്കാലമായാൽ പലർക്കുമുള്ള ഒരു സംശയമാണ് ഇനി എങ്ങനെ പുറത്തിറങ്ങുമ്പോൾ മേക്കപ്പിടും എന്നത്. പക്ഷേ മഴയാണെന്ന് കരുതി മേക്കപ്പ് ഉപേക്ഷിക്കാനാകുമോ...എന്നാൽ ഇനി അതോർത്ത്

മഴ നല്ല തിമിർത്ത് പെയ്യുകയാണ്...എന്ത് ചെയ്യാനും മടിയുള്ളൊരു കാലാവസ്ഥ. എങ്ങനൊക്കെ മേക്കപ്പിട്ടാലും മെയ്ന്റൈൻ ചെയ്യാൻ ബുദ്ധിമുട്ട്. മഴക്കാലമായാൽ പലർക്കുമുള്ള ഒരു സംശയമാണ് ഇനി എങ്ങനെ പുറത്തിറങ്ങുമ്പോൾ മേക്കപ്പിടും എന്നത്. പക്ഷേ, മഴയാണെന്ന് കരുതി മേക്കപ്പ് ഉപേക്ഷിക്കാനാകുമോ. എന്നാൽ ഇനി അതോർത്ത് ടെൻഷനടിക്കേണ്ട, മഴക്കാലത്ത് നല്ല അസ്സലായി ഒരുങ്ങി പുറത്തിറങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
മോയ്സ്ചറൈസർ മറക്കരുത്
മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ ജെൽ ബെയ്സ്ഡ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണപ്രദം. എല്ലാ തരം ചർമത്തിനും ജെൽ ബെയ്ഡ് മോയ്സ്ചറൈസർ നല്ലതാണ്. പുറത്തിറങ്ങുമ്പോൾ വെയിലില്ലല്ലോ എന്ന് കരുതി സൺസ്ക്രീൻ ഒഴിവാക്കരുത്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റം ചർമത്തിന് പലവിധ പ്രശ്നങ്ങളുമുണ്ടാക്കും. ഇത് ബാധിക്കാതിരിക്കാൻ സൺസ്ക്രീൻ നല്ലതാണ്.
പ്രൈമർ മറക്കണ്ട
മേക്കപ്പ് വളരെയെളുപ്പം ചർമത്തോട് ചേരാനും മേക്കപ്പ് നീണ്ടു നിൽക്കാനും പ്രൈമർ സഹായിക്കുന്നു. മഴവെള്ളത്തിൽ നനഞ്ഞ് മേക്കപ്പ് ഒലിച്ച് പോകാതിരിക്കാനും പ്രൈമർ സഹായിക്കും. ഫൗണ്ടേഷൻ ബേസ് നിലനിർത്താനും പ്രൈമർ നല്ലതാണ്.
Read More: ശരീര ദുർഗന്ധം അകറ്റാൻ റോസാപ്പൂവും റോസ് വാട്ടറും: ചെയ്യേണ്ടത് ഇത്രമാത്രം
ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
മഴക്കാലത്ത് മാറ്റ് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം മാറ്റ് ലിപ്സ്റ്റിക് ദീർഘനേരം ചുണ്ടിൽ നിലനിൽക്കും. ഗ്ലോ ചെയ്യുന്ന ലിപ്സ്റ്റിക്കോ ലിപ്ഗ്ലോസോ ആണ് ഉപയോഗിക്കുന്നതെങ്കിൽ മഴയത്ത് ഒലിച്ച് പോകാൻ സാധ്യത കൂടുതലാണ്. ലിപ് ബാം ഇട്ടതിന് ശേഷം ലിപ്സ്റ്റിക്ക് ഇടുന്നതാണ് നല്ലത്.
പൗഡറാണ് നല്ലത്
സാധാരണ സമയങ്ങളിൽ ഉപയോഗിക്കുന്നതു പോലെ ലിക്യുഡ് ഫൗണ്ടേഷൻ മഴക്കാലത്ത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പൗഡർ ബേസ്ഡ് ഫൗണ്ടേഷനും കൺസീലറുമെല്ലാം ഉപയോഗിക്കുന്നതാണ് നല്ലത്. വാട്ടർ പ്രൂഫ് ഫൗണ്ടേഷനാണ് കയ്യിലുള്ളതെന്ന് ഉറപ്പു വരുത്തണം. വളരെ ചെറിയ രീതിയിൽ ഫൗണ്ടേഷൻ ഉപയോഗിക്കുന്നതാണ് നല്ലത്.