സൗന്ദര്യ സംരക്ഷണവും കൃത്യമായ പരിചരണവുമൊക്കെ മുഖത്തിന് മാത്രം മതിയോ? മുഖം മനോഹരമായിരിക്കുകയും എന്നാല്‍ കൈകള്‍ തീരെ ഭംഗിയില്ലാതിരിക്കുകയും ചെയ്താല്‍ അത് മൊത്തം ലുക്കിനെ മോശമായി ബാധിക്കും. അതിനാല്‍ കൈകളുടെ സംരക്ഷണവും അത്യാവശ്യമാണ്. മുഖത്തിന് കൊടുക്കുന്ന അത്ര തന്നെ പ്രാധാന്യം കൈകള്‍ക്കും കൊടുക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യ സംരക്ഷണവും കൃത്യമായ പരിചരണവുമൊക്കെ മുഖത്തിന് മാത്രം മതിയോ? മുഖം മനോഹരമായിരിക്കുകയും എന്നാല്‍ കൈകള്‍ തീരെ ഭംഗിയില്ലാതിരിക്കുകയും ചെയ്താല്‍ അത് മൊത്തം ലുക്കിനെ മോശമായി ബാധിക്കും. അതിനാല്‍ കൈകളുടെ സംരക്ഷണവും അത്യാവശ്യമാണ്. മുഖത്തിന് കൊടുക്കുന്ന അത്ര തന്നെ പ്രാധാന്യം കൈകള്‍ക്കും കൊടുക്കണം. മുഖം പോലെ കൈകളും തിളങ്ങാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാലോ? 

Read More: കൺമഷിയിട്ട കണ്ണുകൾ അതിമനോഹരം എന്നാൽ മഷി പടരുന്നത് അതിലും കഷ്ടം!! ഇനി പേടിക്കണ്ട പോംവഴിയുണ്ട്

ADVERTISEMENT

പൈനാപ്പിളും ബദാമും ചേര്‍ത്തൊരു മാജിക് കൂട്ട്

കൈകള്‍ക്ക് നല്ല ഭംഗിയും മൃദുത്വവുമുണ്ടാകാന്‍ സഹായിക്കുന്നൊരു കൂട്ടാണ് പൈനാപ്പിളും ബദാമും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം. നാല് സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസും മൂന്നു സ്പൂണ്‍ ബദാം എണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ പതിനഞ്ചുമിനിട്ടോളം കൈകള്‍ മുക്കി വയ്ക്കുക. പിന്നീട് ചെറിയ മസാജ് കൂടി നല്‍കുന്നത് കൈകള്‍ക്ക് ഭംഗിയും മൃദുത്വവും നല്‍കും. 

ADVERTISEMENT

ഹാന്‍ഡ് ക്രീം പുരട്ടി മസാജ് ചെയ്യാം

എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് ഹാന്‍ഡ് ക്രീം പുരട്ടി കൈകള്‍ മസാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കുളി കഴിഞ്ഞും കൈകള്‍ ഇതുപോലെ ഹാന്‍ഡ് ക്രീം പുരട്ടി ഭംഗിയാക്കണം. റോസ് വാട്ടറും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ കൈകള്‍ക്ക് നല്ല നിറം ലഭിക്കും. ഓറഞ്ച് നീരും തേനും ചേര്‍ത്ത് പുരട്ടുന്നതും നാരങ്ങയുടെ തോട് ഉപയോഗിച്ച് കൈകളില്‍ മസാജ് ചെയ്യുന്നതും ഇതേ ഗുണം ചെയ്യും. 

ADVERTISEMENT

Read More: മഴക്കാലത്ത് ചർമത്തിന് വേണം എക്സ്ട്രാ കെയർ, വീട്ടിൽ പരീക്ഷിക്കാം ഈ ടിപ്സ്

ക്ലെന്‍സര്‍ അത്യാവശ്യം

കൂടുതലായി സോപ്പ് ഉപയോഗിക്കുന്നവരുടേയും അടുക്കള ജോലികള്‍ ചെയ്യുന്നവരുടേയും കൈകള്‍ കൂടുതല്‍ വരണ്ടതായിരിക്കും. അതിനാല്‍ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുന്നതിന് മൈല്‍ഡ് ആയ സോപ്പ് ഫ്രീ ക്ലെന്‍സര്‍ ഉപയോഗിക്കണം. ഷാംപൂ കലര്‍ത്തിയ വെള്ളത്തില്‍ അഞ്ച് മിനിറ്റ് കൈകള്‍ മുക്കി വെച്ച ശേഷം മസാജ് ചെയ്യുന്നതും ഗുണം ചെയ്യും. ഏതെങ്കിലും ഹാന്‍ഡ്ക്രീമോ, എണ്ണയോ ഉപയോഗിച്ച് കൈകള്‍ മസാജ് ചെയ്യുന്നതും വരള്‍ച്ച ഒഴിവാക്കാനും മൃദുദ്വം ലഭിക്കാനും സഹായിക്കും. 

പാടുകളും ചുളിവുകളും നീക്കാന്‍ പപ്പായ

കൈകളില്‍ പാടുകളും ചുളിവുകളുമുണ്ടാകുന്നത് പല കാരണങ്ങളാലാവാം. കൂടുതലായി സോപ്പ് ഉപയോഗിക്കുന്നതും മറ്റ് അലര്‍ജികളുമൊക്കെ കൈകളുടെ ചര്‍മം വരണ്ടതാക്കും. ഇങ്ങനെയുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ അല്‍പ്പം ഉപ്പിട്ട ശേഷം അതില്‍ കൈകള്‍ മുക്കി വെക്കുക. പിന്നീട് വൃത്തിയായി കഴുകി തുടച്ചതിനു ശേഷം പഴുത്ത പപ്പായയുടെ നീര് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. ഇത് കൈകള്‍ക്ക് മൃദുത്വം നല്‍കും. തക്കാളി നീരുപയോഗിച്ചും ഇങ്ങനെ മസാജ് ചെയ്യാം.