മുടിക്ക് ഉള്ളില്ലെന്ന് കരുതി ടെൻഷനടിക്കേണ്ട, ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ
എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്ത് വച്ചാലും മുടിയ്ക്ക് ഉള്ളില്ലാത്തതു കൊണ്ട് കണ്ടാൽ ഒരു ഭംഗി തോന്നില്ല. പലരും പലപ്പോഴായി പറയുന്ന ഒരു കാര്യമാണിത്. എത്രയൊക്കെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാലും മുടിക്ക് ഉള്ള് ഇല്ലാത്തതുകൊണ്ട് ആകെ മടുപ്പാണ്. എന്നാൽ മുടിയുടെ ഉള്ള് കുറഞ്ഞുപോയെന്ന് ഓർത്ത് ഇനി

എങ്ങനെയൊക്കെ സ്റ്റൈൽ ചെയ്ത് വച്ചാലും മുടിയ്ക്ക് ഉള്ളില്ലാത്തതു കൊണ്ട് കണ്ടാൽ ഒരു ഭംഗി തോന്നില്ല. പലരും പലപ്പോഴായി പറയുന്ന ഒരു കാര്യമാണിത്. എത്രയൊക്കെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാലും മുടിക്ക് ഉള്ള് ഇല്ലാത്തതുകൊണ്ട് ആകെ മടുപ്പാണ്. എന്നാൽ മുടിയുടെ ഉള്ള് കുറഞ്ഞുപോയെന്ന് ഓർത്ത് ഇനി ടെൻഷനടിച്ചിരിക്കേണ്ട. ചെറിയ ചില നുറുങ്ങു വിദ്യകൾ മാത്രം മതി മുടിക്ക് ഉള്ള് തോന്നിക്കാനായി...പരീക്ഷിക്കാം ഈ ടിപ്സ്.
Read More: മുടി കൊഴിച്ചിൽ മുതൽ താരൻ അകറ്റുക വരെ: തലയിൽ എണ്ണയിട്ടാൽ പലതുണ്ട് ഗുണം
ശ്രദ്ധിക്കാം മുടി വെട്ടുമ്പോൾ
മുടിക്ക് കൂടുതൽ നീളമുള്ളപ്പോഴാണ് ഉള്ള് കുറഞ്ഞതായി കൂടുതൽ ഫീൽ ചെയ്യുക. അതിനാൽ നിങ്ങളുടേത് ഉള്ള് കുറഞ്ഞ മുടിയാണെങ്കിൽ നീളം കുറയ്ക്കുന്നതാണ് നല്ലത്. ചെറുതായി മുടി വെട്ടിയാൽ കുറച്ചു മുടിയാണെങ്കിലും കൂടുതൽ കട്ടിയുള്ള പോലെ തോന്നിപ്പിക്കും. മുടി വെട്ടുമ്പോൾ ലെയർ കട്ട് ഫോളോ ചെയ്യുന്നത് നല്ലതാണ്. ഇത് മുടിക്ക് കൂടുതൽ ഉള്ളുള്ളതുപോലെ തോന്നിപ്പിക്കും.
കോംമ്പ് ചെയ്യുമ്പോൾ ശ്രദ്ധ വേണം
കോംമ്പിങ്ങിൽ അത്യാവശ്യം ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി മുടിയുടെ ഉള്ള് തോന്നിപ്പിക്കാൻ. മുടി പിന്നോട്ട് ചീകുന്നതിന് പകരം, മുഴുവൻ മുടിയും മുന്നോട്ട് ഇട്ടതിന് ശേഷം ചീകുന്നത് നല്ലതാണ്. ഇത് മുടിക്ക് ഉള്ള് തോന്നിപ്പിക്കാൻ സഹായിക്കും.
മുടി കഴുകാം
തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിക്കരുത്. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേർന്ന് അമര്‍ത്തി കഴുകുക. മുടിയുടെ അറ്റത്ത് അധികം ഉരച്ചു കഴുകേണ്ട. അതേസമയം കണ്ടീഷണർ മുടിയുടെ അറ്റത്ത് മാത്രം ഉപയോഗിച്ചാൽ മതി.
കളറിങ്
മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് കളറിങ്. മുടിയുടെ നിറം മുഴുവനായി മാറ്റുകയല്ല വേണ്ടത്. മുടിയുടെ പുറം ഭാഗത്തായി ചേരുന്ന നിറം നൽകുക. യഥാർഥ മുടിയ്ക്കൊപ്പം നിറം ഇടകലര്‍ത്താം. ഇങ്ങനെ ചെയ്താൽ കൂടുതൽ ഉള്ള് തോന്നിക്കും.
മുടി ഡ്രൈ ചെയ്യാം
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.
ഹെയർസ്റ്റൈലിലും ശ്രദ്ധ വേണം
തലയോടിനോടു ചേര്‍ന്ന് ഹെയര്‍പിന്നുകൾ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്തിയ ശേഷം മുടി കെട്ടിവെക്കുകയാണെങ്കിൽ കൂടുതൽ ഉള്ള് തോന്നിപ്പിക്കും. കൂടാതെ മുടി പൊക്കി വച്ചുകൊണ്ടുള്ള ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നത് നല്ലതാണ്. എല്ലാ മുടിയും ഒതുക്കി കെട്ടുന്നതിനേക്കാൾ നല്ലത്, ചില മുടിയിഴകൾ അലസമായി ഇടുന്നതാണ്.
Read More: റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട
ക്രീമുകള്‍ വേണ്ട
ഹെയര്‍ ക്രീമുകള്‍, സെറം എന്നിവ അധികം ഉപയോഗിക്കുന്നത് നല്ലതല്ല. മുടി കൂടുതല്‍ പതിഞ്ഞിരിക്കാനും ഉള്ള് തീരെയില്ലാത്തതു പോലെ തോന്നിക്കാനും ഇത് ഇടയാക്കും.