വരണ്ട ചർമം എന്നത് എല്ലാക്കാലത്തും മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്രയൊക്കെ മേക്കപ്പിട്ടാലും മുഖം തിളങ്ങാത്ത അവസ്ഥ ഏറെ സങ്കടപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാമാണ് വരണ്ട ചർമത്തിന്റെ പ്രധാന പ്രശ്നം. ചർമം വരണ്ടെന്ന് കരുതി മിണ്ടാതിരിക്കാൻ പറ്റുമോ, ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരണ്ട ചർമം എന്നത് എല്ലാക്കാലത്തും മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്രയൊക്കെ മേക്കപ്പിട്ടാലും മുഖം തിളങ്ങാത്ത അവസ്ഥ ഏറെ സങ്കടപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാമാണ് വരണ്ട ചർമത്തിന്റെ പ്രധാന പ്രശ്നം. ചർമം വരണ്ടെന്ന് കരുതി മിണ്ടാതിരിക്കാൻ പറ്റുമോ, ചില കുറുക്കു വഴികൾ പരീക്ഷിച്ചല്ലേ പറ്റൂ... വരണ്ട ചർമം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ.

Read More: താരൻ കാരണം തലയിലെ ചൊറിച്ചിൽ മാറുന്നില്ലേ ? പരീക്ഷിച്ചോളൂ ഈ 5 ടിപ്സ്

ADVERTISEMENT

ഒലിവ് ഓയിൽ + മുട്ടയുടെ വെള്ള
ഒരു സ്പൂൺ ഒലിവ് ഒായിലും ഒരു മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.

പപ്പായ + തേൻ
നന്നായി പഴുത്ത പപ്പായയും തേനും ചേർത്ത മിശ്രിതം മുഖത്തു തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമകാന്തി വർദ്ധിക്കാനും വരണ്ട ചര്‍മം അകറ്റാനും ഇത് സഹായിക്കും.

ADVERTISEMENT

പഴം + കട്ടത്തൈര്
എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു പായ്ക്കാണിത്. അല്പം തൈരും പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. വരണ്ട ചര്‍മം മാറി ചർമം കൂടുതൽ മൃദുലമാകും.

Read More: മുടിക്ക് ഉള്ളില്ലെന്ന് കരുതി ടെൻഷനടിക്കേണ്ട, ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ

ADVERTISEMENT

ഗ്ലിസറിൻ + നാരങ്ങാനീര്
ചർമത്തിലെ ജലാംശം നിലനിർത്താൻ ഗ്ലിസറിൻ സഹായിക്കും. ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഈ മിശ്രിതം മുഖത്തു പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകാം. കൂടുതൽ അളവിലെടുത്ത മിശ്രിതം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

തേൻ + പാൽ + മുട്ടയുടെ വെള്ള
രണ്ട് സ്പൂൺ പാൽ അര സ്പൂൺ തേനും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്ത് 20 മിനിറ്റിനു ശേഷം കഴുകാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ ചർമത്തിലെ മൃതകോശങ്ങൾ അകന്ന് ചർമം കൂടുൽ മൃദുലവും സുന്ദരവുമാകും.