മുഖക്കുരു ഓർത്ത് ഇനി ടെൻഷൻ വേണ്ട: ഈ ഇലകൾ മാത്രം മതി കല പോലും ബാക്കിയാവില്ല
Mail This Article
മുഖക്കുരു കാരണം ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടോ? കുരു മാത്രമല്ല അതിന് ശേഷമുള്ള കലയും വലിയ പ്രശ്നം തന്നെ. ഇതൊക്കെ അകറ്റാൻ പണി പതിനെട്ടും ശ്രമിച്ചിട്ടും മാറാത്തവർക്ക് വേണ്ടി ഒരു പുത്തൻ ട്രിക്കുണ്ട്. എന്താണന്നല്ലേ, വീട്ടിൽ തന്നെ ലഭിക്കുന്ന ഇലകൾ മാത്രം മതി മുഖക്കുരു എന്ന ശത്രുവിനെ എന്നെന്നേക്കുമായി അകറ്റാൻ.
Read More: മഴക്കാലത്ത് എണ്ണമയമുള്ള ചർമത്തിന് വേണം പ്രത്യേക സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പേരയില
ചർമത്തിന്റെ നിറം വർധിപ്പിക്കാനും മുഖക്കുരു അകറ്റാനും പ്രകൃതിദത്തമായ ഔഷധമാണ് പേരയില. നല്ല ഇളം പേരയിലക്കൂമ്പ് തന്നെ ഇതിനായി ഉപയോഗിക്കണം. ചൂട് വെള്ളത്തിൽ ഇലയിട്ട് തിളപ്പിച്ചെടുത്ത്. ആ വെള്ളം തണുപ്പിച്ചതിന് ശേഷം മുഖം കഴുകിയാൽ മുഖക്കുരു കുറയാൻ സഹായിക്കും. കൂടാതെ പേരയില കൂമ്പും മഞ്ഞളും ചേർത്തരച്ച് മുഖത്ത് തേക്കുന്നതും മുഖക്കുരു മാറ്റാൻ നല്ലതാണ്.
തുളസി
തുളസിയിൽ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഒരു പിടി തുളസിയില എടുത്ത് അത് ചതച്ച് നീരാക്കി മാറ്റി മുഖത്തിടാം. ഇത് ദിവസേന ചെയ്യുന്നത് കുരുക്കൾ കുറയ്ക്കാനും കലകൾ അകറ്റാനും സഹായിക്കും. ചർമത്തിന് തിളക്കം നൽകാനും ഇത് നല്ലതാണ്. മുഖക്കുരു ഉള്ള സ്ഥലത്ത് രാത്രി കിടക്കുന്നതിന് മുൻപ് തുളസിയില പറ്റിച്ചു വയ്ക്കുന്നതും മുഖക്കുരു മാറാൻ സഹായിക്കും.
ആര്യവേപ്പ്
ആന്റിഫംഗല്‍ കൂടാതെ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പ് നന്നായി ചതച്ച് അതിൽ കടലപ്പൊടി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് തേക്കാം. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് വട്ടമെങ്കിലും ചെയ്താല്‍ മുഖത്തെ കുരുക്കളെല്ലാം മാറും. ചർമം ക്ലിയർ ആകാനും ഇത് സഹായിക്കും. ആര്യവേപ്പ് ഇല്ലെങ്കിൽ അതിന്റെ പൊടി വാങ്ങിയും ഉപയോഗിക്കാവുന്നതാണ്.