പോഷകങ്ങളുടെയും അവശ്യ വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. സിനിമ താരങ്ങളുടെ പോലും തിളക്കമാർന്ന ചർമത്തിന് പിന്നിൽ അവർ പിന്തുടരുന്ന കൃത്യമായ ഭക്ഷണ ശീലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പഴങ്ങൾ. മുഖക്കുരു കുറയ്ക്കുന്നത് മുതൽ ചർമത്തിന് തിളക്കം നൽകാൻ വരെ ഈ പഴങ്ങൾക്ക് സാധിക്കും. നിങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകങ്ങളുടെയും അവശ്യ വിറ്റാമിനുകളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. സിനിമ താരങ്ങളുടെ പോലും തിളക്കമാർന്ന ചർമത്തിന് പിന്നിൽ അവർ പിന്തുടരുന്ന കൃത്യമായ ഭക്ഷണ ശീലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പഴങ്ങൾ. മുഖക്കുരു കുറയ്ക്കുന്നത് മുതൽ ചർമത്തിന് തിളക്കം നൽകാൻ വരെ ഈ പഴങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിലും ചർമസംരക്ഷണ ദിനചര്യയിലും ഉൾപ്പെടുത്താൻ പറ്റിയ പഴങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് നോക്കാം. 

Read More: താരനും മുടികൊഴിച്ചിലും കൊണ്ട് പൊറുതി മുട്ടിയോ; പേടിക്കേണ്ട പ്രതിവിധി വീട്ടിൽ തന്നെയുണ്ട്

ADVERTISEMENT

ഓറഞ്ച്
എല്ലാ സീസണിലും ലഭിക്കില്ലെങ്കിലും ചർമത്തിന് ഏറ്റവും ഗുണം നൽകുന്ന പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. പ്രകൃതിദത്തമായ വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്. ചർമത്തിന് തിളക്കം നൽകാൻ ഇതിലും മികച്ച പഴമില്ല എന്ന് വേണം പറയാൻ. ഓറഞ്ചിൽ സ്വാഭാവിക സിട്രസ് എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും പുറമെ മിനുസമുള്ളതാക്കുകയും ചെയ്യുന്നു. ഓറഞ്ച് വെറുതെ കഴിക്കുകയോ ജ്യൂസ് അടിച്ച് കുടിക്കുകയോ ചെയ്യാം. മുഖത്ത് ഓറഞ്ചിന്റെ നീര് പുരട്ടുന്നതും ചർമം തിളങ്ങാൻ സഹായിക്കും.

തണ്ണിമത്തൻ
92% ജലാംശം നിറഞ്ഞിട്ടുള്ള തണ്ണിമത്തൻ നിങ്ങളുടെ മുഖത്തിന് എത്രത്തോളം നല്ലതാണെന്ന് ഊഹിക്കാവുന്നതാണ് അല്ലെ?. തണ്ണിമത്തൻ വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ചർമത്തിന് ഉണ്ടാകുന്ന കേടുപാടുകൾ അകറ്റുകയും, കൂടുതൽ തിളക്കം നൽകുകയും ചെയ്യും. 

ADVERTISEMENT

Read More: ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ; ദീപികയുടെ സൂപ്പർ സ്കിൻകെയർ ടിപ്പുകൾ നിങ്ങൾക്കും പരീക്ഷിക്കാം

സ്ട്രോബെറി
മുഖക്കുരു അകറ്റാൻ മികച്ച പഴമാണ് സ്ട്രോബെറി. ഇതിലടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ് ആണ് മുഖക്കുരു അകറ്റുന്നത്. ഇത് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമത്തിനെതിരെ ഒരു കവചം ഉണ്ടാക്കുന്നു. കൂടാതെ ആന്റി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് സ്ട്രോബറി.

ADVERTISEMENT

കിവി
ചർമത്തിന് തിളക്കം നൽകുന്ന മറ്റൊരു പഴമാണ് കിവി. ഇത് ചർമത്തെ എളുപ്പത്തിൽ മോയ്സ്ചറൈസ് ചെയ്യുന്നു. കിവി പഴം പതിവായി കഴിക്കുന്നത് നിങ്ങളുടെ മുഖത്തെ ജലാംശം നിലനിർത്താൻ സഹായിക്കും, അതേസമയം ഇതിലെ ആന്റിഓക്‌സിഡന്റുകൾ അധിക സെബത്തിന്റെ ഉത്പാദനം കുറയ്ക്കും. കൂടാതെ, വൈറ്റമിൻ സിയുടെ അതിസമ്പന്നമായ ഉറവിടമാണിത്. റാഷസ് ശമിപ്പിക്കാനും കിവി സഹായിക്കും.

Read More: നീട്ടിയെഴുതിയ കണ്ണുകളല്ല, കണ്ണിന് ഹൈലൈറ്റ് നൽകാൻ പുത്തൻ ട്രെന്റുകള്‍ പരീക്ഷിക്കാം

വാഴപ്പഴം 
വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിൻ എയുടെയും സമ്പന്നമായ ഉറവിടമാണ്, ഇവ രണ്ടും നിങ്ങളുടെ ചർമത്തെ ജലാംശവും തിളക്കവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഈർപ്പം കൊണ്ട് സമ്പന്നമായ വാഴപ്പഴം ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഒരു വാഴപ്പഴം കഴിക്കുന്നത് നിങ്ങളെ ദീർഘനേരം ഊർജത്തോടെ നിലനിർത്തുന്നു, അതുവഴി അനാരോഗ്യകരമായ ജങ്ക് ഫുഡ് കഴിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു. വാഴപ്പഴം അരച്ച് ഫേസ് മാസ്കായി പുരട്ടുന്നതും ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.