ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വൈറ്റമിനുകളിലൊന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വൈറ്റമിനുകളിലൊന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കും. അതുകൊണ്ട് തന്നെ മുഖത്ത് വൈറ്റമിൻ സി സിറം ഉപയോഗിച്ചാൽ പലതുണ്ട് ഗുണം. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി കാണപ്പെടുന്നു. അതുപോലെ തന്നെ വിറ്റാമിൻ സി സിറങ്ങൾ നേരിട്ട് മുഖത്ത് പുരട്ടുന്നത് ഫലം രണ്ടിരട്ടിയാക്കും. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read More: മുഖം മിനുക്കാൻ ഈ പൂക്കൾ മാത്രം മതി; സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ 5 പൂക്കൾ

ADVERTISEMENT

യുവത്വം നിലനിർത്താൻ
ഒരു പ്രായം കഴിഞ്ഞാല്‍ വാർധക്യത്തിന്റെ ലക്ഷണങ്ങളായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചർമത്തിന്
വിറ്റാമിൻ സി ചർമത്തിന്റെ ഉപരിതലത്തിലുള്ള പഴയ നിർജീവ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ മങ്ങിയതും പിഗ്മെന്റുള്ളതുമായ ചർമകോശങ്ങളെ ഇല്ലാതാക്കാൻ ഈ സിറം സഹായിക്കുന്നു. ഇത് സ്വാഭാവികമായും മുഖത്തിന് തിളക്കവും നിറവും നൽകും. 

ADVERTISEMENT

Read More: മുഖത്തിന്റെ തിളക്കമില്ലായ്മയാണോ നിങ്ങളെ അലട്ടുന്നത്? എങ്കിൽ ശീലമാക്കാം ഈ പഴങ്ങൾ

സൂര്യാഘാതത്തിൽ നിന്നും സംരക്ഷണം
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ചർമത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കൊളാജന്റെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും. പക്ഷെ വിറ്റാമിൻ സി സെറം സൺസ്‌ക്രീനുമായി സംയോജിച്ച് ഉപയോഗിക്കുമ്പോൾ ചർമത്തെ സംരക്ഷിക്കാനും, യുവി-ഇൻഡ്യൂസ്ഡ് ഡിഎൻഎ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ചർമത്തിലെ ജലാംശം
ഈർപ്പം ഇല്ലെങ്കിൽ, ചർമം ഉണങ്ങാനും, നിറം മങ്ങാനും, നിർജ്ജലീകരണം സംഭവിക്കാനും കാരണമാവും. വരണ്ട ചർമത്തിനുള്ള വിറ്റാമിൻ സി സെറം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത് മുഖം മിനിസമുള്ളതാക്കാനും ചർമം ഫ്രഷ് ആയി നിലനിർത്താനും കാരണമാവും.