എപ്പോഴും മുഖം തിളങ്ങി, സുന്ദരിയായി കാണാനായിരിക്കും എല്ലാവരുടെയും ഇഷ്ടം എന്നാൽ കാലാവസ്ഥയിലെ മാറ്റവും മറ്റ് ചർമ പ്രശ്നങ്ങളുമെല്ലാം എപ്പോഴും വിലങ്ങു തടിയായി വരും. വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, വിയർപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ പോകുന്നു അസ്വസ്ഥതകൾ. പക്ഷേ, ചർമത്തെ സംരക്ഷിക്കാൻ പോംവഴി കണ്ടെത്തിയല്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോഴും മുഖം തിളങ്ങി, സുന്ദരിയായി കാണാനായിരിക്കും എല്ലാവരുടെയും ഇഷ്ടം എന്നാൽ കാലാവസ്ഥയിലെ മാറ്റവും മറ്റ് ചർമ പ്രശ്നങ്ങളുമെല്ലാം എപ്പോഴും വിലങ്ങു തടിയായി വരും. വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, വിയർപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ പോകുന്നു അസ്വസ്ഥതകൾ. പക്ഷേ, ചർമത്തെ സംരക്ഷിക്കാൻ പോംവഴി കണ്ടെത്തിയല്ലേ മതിയാവു. പ്രകൃതിദത്തമായ ഫെയ്സ്പാക്കുകൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ചർമത്തിന് വളരെ നല്ലതാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഫെയ്സ്പാക്കുകൾ ഇതാ.

Read More: മുഖത്തെ ചുളിവ് മാറ്റുന്നത് മുതൽ തിളക്കം കൂട്ടുന്നത് വരെ; നിസാരക്കാരനല്ല വൈറ്റമിൻ സി സിറം

ADVERTISEMENT

തൈര് - കടലമാവ് ഫെയ്സ് പാക്ക്
വെയിലിൽ കരുവാളിച്ച ചർമത്തിന്റെ ഫ്രഷ്നസും തിളക്കവും വീണ്ടെടുക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും. ഏകദേശം തുല്യ അളവിൽ തൈരും കടലമാവും എടുക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. 20 മിനിറ്റ് നേരം മുഖത്ത് പുരട്ടിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. 

കുക്കുംബർ- പഞ്ചസാര ഫെയ്സ് പാക്ക്
വളരെ ഫലപ്രദമായ ഒന്നാണ് കുക്കുംബർ-പഞ്ചസാര ഫെയ്സ്പാക്ക്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ് പാക്ക് സഹായിക്കുന്നു. 

ADVERTISEMENT

Read More: മുഖം മിനുക്കാൻ ഈ പൂക്കൾ മാത്രം മതി; സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ 5 പൂക്കൾ

പാൽ- തേൻ ഫേസ് പാക്ക്
പാൽപ്പൊടിയോ പാലോ എടുത്തശേഷം അതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച് മുഖത്തുപുരട്ടുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ചർമം തിളങ്ങാനും മൃദുവാകാനും ഈ ഫെയ്സ് പാക്ക് സഹായിക്കും.

ADVERTISEMENT

നാരങ്ങ-തേൻ ഫെയ്സ് പാക്ക്
ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി, തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫെയ്സ് പാക്ക് ആണിത്. ഓരോ സ്പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Read More: മുഖത്തിന്റെ തിളക്കമില്ലായ്മയാണോ നിങ്ങളെ അലട്ടുന്നത്? എങ്കിൽ ശീലമാക്കാം ഈ പഴങ്ങൾ

നേന്ത്രപ്പഴം ഫെയ്സ് പാക്ക്
വേനൽക്കാലത്ത് ചർമത്തിലുണ്ടാകുന്ന വരൾച്ച നിരവധിപ്പേര്‍ നേരിടുന്ന പ്രശ്നമാണ്. ഈ സന്ദർഭത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം ഫെയ്സ് പാക്ക്. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേന്‍ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

Content Highlights: Facepack | Beauty | Glowing Skin | Beauty Tips | Lifestyle | Manoramaonline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT