തിളക്കമാർന്ന നല്ല സൂപ്പർ ചർമം. എല്ലാവരുടെയും ആഗ്രഹങ്ങളും തങ്ങളുടെ ചർമം തിളങ്ങുന്നതും ഭംഗിയുള്ളതുമാകാനാണ്. അതിനായി എന്തു ചെയ്യാനും തയാറാണ്. പക്ഷേ, എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും മുഖത്തിന്റെ തിളക്കം മാത്രം കിട്ടുന്നില്ല. വിപണിയിൽ നിന്നു കിട്ടുന്ന കെമിക്കലുകളടങ്ങിയ ക്രീമുകളല്ല, നമ്മുടെ വീട്ടിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിളക്കമാർന്ന നല്ല സൂപ്പർ ചർമം. എല്ലാവരുടെയും ആഗ്രഹങ്ങളും തങ്ങളുടെ ചർമം തിളങ്ങുന്നതും ഭംഗിയുള്ളതുമാകാനാണ്. അതിനായി എന്തു ചെയ്യാനും തയാറാണ്. പക്ഷേ, എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും മുഖത്തിന്റെ തിളക്കം മാത്രം കിട്ടുന്നില്ല. വിപണിയിൽ നിന്നു കിട്ടുന്ന കെമിക്കലുകളടങ്ങിയ ക്രീമുകളല്ല, നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ചെറിയ സാധനങ്ങൾ കൊണ്ട് ചർമം അടിപൊളിയാക്കാം. അതിന് എന്തെല്ലാം ചെയ്യണമെന്നല്ലേ, പരീക്ഷിക്കാം ഈ ടിപ്സ്. 

Read More: ‘അയ്യോ പിന്നെയും വന്നോ മുഖക്കുരു’; ഇനി ടെൻഷനടിക്കേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്

ADVERTISEMENT

∙തേയില വെള്ളവും തേനും
ചായ കുടിച്ചാൽ ക്ഷീണം മാറുമെന്നു നമുക്കറിയാം. ക്ഷീണം മാറ്റാൻ മാത്രമല്ല സന്ദര്യം വർദ്ധിപ്പിക്കാനും ചായ ഉപയോഗിക്കാം. കാൽ കപ്പ് ചായയ്ക്കൊപ്പം 2 സ്പൂൺ അരിപ്പൊടിയും അര സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ ഇടക്കു നനച്ചു കൊ‌ടുക്കാം. 10 മിനിറ്റ് മിശ്രിതം മുഖത്ത് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യാം. ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം. 

∙ഒാട്സും നാരങ്ങാനീരും
ഒരു സ്പൂൺ വേവിച്ച ഓട്സിൽ ഒരു സ്പൂൺ നാരങ്ങാ നീരു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ ചർമത്തിലെ കറുത്ത പാടുകൾ മാറി ചർമം മൃദുവാകും.

ADVERTISEMENT

Read More: തിളങ്ങുന്ന മുഖത്തിനായി ഇനി ബ്യൂട്ടിപാർലറിൽ കയറിയിറങ്ങേണ്ട; വീട്ടിൽ തയാറാക്കാം അസ്സൽ ഫെയ്സ്പാക്ക്

∙മഞ്ഞളും നാരങ്ങാനീരും
ചർമത്തിന്റെ നിറം വർധിപ്പിക്കാൻ മഞ്ഞളിനെ കൂട്ടു പിടിക്കാം. രണ്ട് സ്പൂൺ കടലമാവ്, ഒരു സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ നാരങ്ങാ നീര് ഒരു സ്പൂൺ പാല് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചർമത്തിൽ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മതി. നിറം വർധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ADVERTISEMENT

∙തക്കാളിയും മഞ്ഞളും
സൂര്യപ്രകാശമേറ്റു ചർമം കരുവാളിച്ചാൽ തക്കാളി തന്നെ ശരണം. കുരു കളഞ്ഞ തക്കാളി മിക്സിയിലടിച്ച ശേഷം രണ്ടു സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിയശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമത്തിന്റെ കരുവാളിപ്പു മാറി ചർമം തിളങ്ങും.

Read More: മുഖത്തെ ചുളിവ് മാറ്റുന്നത് മുതൽ തിളക്കം കൂട്ടുന്നത് വരെ; നിസാരക്കാരനല്ല വൈറ്റമിൻ സി സിറം

∙കടലമാവും പാലും
കടലമാവും പാലും മഞ്ഞൾപ്പൊടിയും നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്തു പുരട്ടാം. 5 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴഉകി കളയാം. ആഴ്ചയിലൊരിക്കൽ ഈ പാക്ക് മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് ചർമം മൃദുവാകാൻ സഹായിക്കും. 

Content Highlights: Beauty Tips | Glowing Skin | Skin Care | Skin Care Tips | Beauty | Lifestyle