ചർമം തിളങ്ങാൻ പരീക്ഷിക്കാം തേൻ, എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പായ്ക്കുകൾ
സുന്ദരമായ ചർമം കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമകാന്തി വർധിപ്പിക്കാനായി പലതരം ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ആ ക്രീമുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാനായി പലവഴികളും നോക്കും. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ

സുന്ദരമായ ചർമം കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമകാന്തി വർധിപ്പിക്കാനായി പലതരം ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ആ ക്രീമുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാനായി പലവഴികളും നോക്കും. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് ഇങ്ങനെ രാസപദാർഥങ്ങള്‍ തേടി പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമത്തെ താൽകാലികമായി സുന്ദരമാക്കുമെങ്കിലും ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.
Read More: തിളക്കമാർന്ന ചർമത്തിന് പ്രതിവിധി വീട്ടിൽ തന്നെയുണ്ട്; പരീക്ഷിക്കാം ഈ ടിപ്സ്
പ്രശ്നങ്ങൾ ഒഴിവാക്കി ചർമകാന്തി വീണ്ടെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ഉപയോഗിക്കാനാവുന്ന വസ്തുവാണ് തേൻ. ശരിയായി ഉപയോഗിച്ചാൽ ചർമത്തിൽ മറ്റൊരു പരീക്ഷണവും വേണ്ടിവരില്ല. തേനിന് ചർമത്തെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ പതിവ് ഉപയോഗം ചർമം മിനുസമാർന്നതാക്കും. തേൻ ഉപയോഗിച്ച് ഉണ്ടാക്കാനാവുന്ന നിരവധി ഫെയ്സ് പായ്ക്കുകളുണ്ട്. അതിൽ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന ചില പാക്കുകൾ ഇതാ.
പപ്പായയും തേനും
ഒരു പാത്രത്തിൽ 1/2 സ്പൂൺ തേനും 1/2 കപ്പ് പപ്പായ ജ്യൂസും ചേർത്തു നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. ഈ മിശ്രിതത്തിൽ വിറ്റാമിൻ A, C, E എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത ആന്റി-ടാനിങ് ഏജന്റായി പ്രവർത്തിക്കും.
തേനും പാലും
പാൽ, തേൻ എന്നിവ ചർമത്തിന് ഏറ്റവും അനുയോജ്യമാണ്. ചർമത്തിന്റെ ആരോഗ്യവും തിളക്കവും നിലനിർത്താൻ ഇത് സഹായിക്കുന്നു. പാലും തേനും 1 ടേബിൾ സ്പൂൺ എടുത്ത് നന്നായി യോജിപ്പിച്ചു ചർമത്തിൽ വൃത്താകൃതിയിൽ പുരട്ടുക. 20 മിനിറ്റുകൾക്കുശേഷം കഴുകി കളയുക. ദിവസേനെ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും.
Read More: ‘അയ്യോ പിന്നെയും വന്നോ മുഖക്കുരു’; ഇനി ടെൻഷനടിക്കേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്
കുങ്കുമവും പപ്പായയും തേനും
1/2 കപ്പ് പപ്പായ, 1 സ്പൂൺ തേൻ, 1 സ്പൂൺ കുങ്കുമം എന്നിവ നന്നായി കലർത്തി മുഖത്തു പുരട്ടുക. വിരലുകൾ വൃത്താകൃതിയിൽ ചലിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് ചർമം തെളിച്ചമുള്ളതാക്കാൻ ഇത് സഹായിക്കും.
തേനും തക്കാളിയും
1 സ്പൂൺ തേൻ, 1/2 കപ്പ് പുളിച്ച തൈര്, 1 തക്കാളി പൾപ്പ്, 2 ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്താൽ മിനുസമാർന്ന ചർമം സ്വന്തമാക്കാം.
Content Highlights: Honey | Honey Facepack | Facepack | Beauty | Manoramaonline