നിങ്ങള്ക്ക് മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
മുഖക്കുരു വരാത്തവർ ചുരുക്കമായിരിക്കും. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദം എന്നിവയും മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖത്ത് കുരു വരുന്നത് വലിയ കാര്യമല്ല പക്ഷെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്

മുഖക്കുരു വരാത്തവർ ചുരുക്കമായിരിക്കും. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടാതെ മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദം എന്നിവയും മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖത്ത് കുരു വരുന്നത് വലിയ കാര്യമല്ല പക്ഷെ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ചിലർ മുഖക്കുരു സ്ഥിരമായി പൊട്ടിച്ച് കളയാറുണ്ട്. മറ്റ് ചിലർ തുണിയോ മറ്റോ കൊണ്ട് അമർത്തി തുടയ്ക്കുന്ന പതിവുണ്ട്. പക്ഷെ ഇതൊക്കെ മുഖക്കുരു കൂടുന്നതിന് കാരണമാകും എന്നതാണ് മറ്റൊരു വസ്തുത. മുഖക്കുരു പൊട്ടിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം.
Read More: ചർമം തിളങ്ങാൻ പരീക്ഷിക്കാം തേൻ, എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പായ്ക്കുകൾ
ചർമ അണുബാധ
മുഖക്കുരു പൊട്ടിക്കുന്നത് ചർമ അണുബാധ ഉണ്ടാകാൻ കാരണമാകും. മുഖക്കുരു അമർത്തുമ്പോൾ, കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പോകുകയും മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചർമത്തിൽ അണുബാധയ്ക്ക് കാരണമാകും.
കൂടുതൽ കുരുക്കൾ
ഒരു മുഖക്കുരു പൊട്ടിക്കുന്നത് വീണ്ടും മുഖക്കുരു വരാൻ കാരണമാകും. മുഖക്കുരു അമർത്തുന്നത് ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ വരുത്തും. തൂവാലയുടെ സഹായത്തോടെ മുഖക്കുരു പൊട്ടിക്കുമ്പോൾ, ബാക്ടീരിയയും അണുബാധയും ചുറ്റുമുള്ള ചർമ സുഷിരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ പുതിയ മുഖക്കുരു പെട്ടെന്ന് രൂപം കൊള്ളുന്നു.
Read More: തിളക്കമാർന്ന ചർമത്തിന് പ്രതിവിധി വീട്ടിൽ തന്നെയുണ്ട്; പരീക്ഷിക്കാം ഈ ടിപ്സ്
പാടുകൾ
ഒന്നാമത് മുഖക്കുരു പൊട്ടിക്കാൻ പാടില്ല, പക്ഷെ പൊട്ടിച്ചെന്ന് കരുതുക, എന്നാൽ അതിന്റെ പഴുപ്പ് പൂർണമായും തുടച്ച് കളയാൻ ശ്രദ്ധിക്കണം. കാരണം അത് മറ്റു ഭാഗങ്ങളിലേക്ക് വീഴുന്നത് പലപ്പോഴും മുഖക്കുരു പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
പഴുപ്പ് പോകില്ല
മുഖക്കുരു പൊട്ടിച്ചു കളയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരുവിന്റെ ഉള്ളിലുള്ള മുഴുവൻ പഴുപ്പും പുറത്തേക്ക് വരില്ല. കുറച്ച് പഴുപ്പെങ്കിലും മുറിവിൽ അവശേഷിക്കുന്നത് വീണ്ടും കൂടുതൽ വേദന വരുത്തുകയും അതേ ഭാഗത്ത് തന്നെ കൂടുതൽ വലിയ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യും.
Content Highlights: Pimples | Beauty | Beauty Tips | Lifestyle | Manoramaonline