കയ്യിലെ തഴമ്പ് മിക്കവരിലും കാണുന്ന ഒരു സ്വാഭാവിക കാര്യമാണ്. ഭാരമുള്ള സാധനങ്ങൾ എടുക്കുന്നവരിലോ, അടുക്കള ജോലി ചെയ്യുന്നവരിലോ, വർക്ക്ഔട്ട് ചെയ്യുന്നവരിലോ ഒക്കെ ഇത് കാണാറുണ്ട്. കയ്യിലെ തഴമ്പ് കളയാൻ പണി പതിനെട്ട് നോക്കിയിട്ടും നടക്കാത്തവരാണ് പലരും. എന്നാൽ ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട. ഇക്കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലെ തഴമ്പ് മിക്കവരിലും കാണുന്ന ഒരു സ്വാഭാവിക കാര്യമാണ്. ഭാരമുള്ള സാധനങ്ങൾ എടുക്കുന്നവരിലോ, അടുക്കള ജോലി ചെയ്യുന്നവരിലോ, വർക്ക്ഔട്ട് ചെയ്യുന്നവരിലോ ഒക്കെ ഇത് കാണാറുണ്ട്. കയ്യിലെ തഴമ്പ് കളയാൻ പണി പതിനെട്ട് നോക്കിയിട്ടും നടക്കാത്തവരാണ് പലരും. എന്നാൽ ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട. ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചാൽ മാത്രം മതി, കയ്യിലെ തഴമ്പ് പമ്പ കടക്കും.

Read More: ഓണത്തിന് എല്ലാവരും നിങ്ങളെ തന്നെ ശ്രദ്ധിക്കേണ്ടേ? സുന്ദരിയാവാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ADVERTISEMENT

ചൂട് വെള്ളം 
ചർമത്തിന്റെ പരുക്കൻ ഭാഗങ്ങൾ മൃദുവാക്കാൻ തിളപ്പിച്ച വെള്ളം നൽകുന്ന ചൂട് സഹായിക്കും. 10 മുതൽ 15 മിനിറ്റ് നേരം വരെ ചെറു ചൂടുള്ള വെള്ളത്തിൽ നിങ്ങളുടെ കൈകൾ പൂർണ്ണമായും മുക്കി വയ്ക്കുക. ഇത്തരത്തില്‍ മുക്കി വെക്കുമ്പോള്‍ നിങ്ങളുടെ കൈകള്‍ നല്ല സോഫ്റ്റാകും. അതുപോലെ തന്നെ തഴമ്പും സോഫ്റ്റാകും. ഈ സമയത്ത് തഴമ്പുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്ത് കൊടുക്കുക. ആഴ്ച്ചയില്‍ രണ്ട് തവണ  ഇത് ചെയ്യുന്നത് നല്ലതാണ്

പ്യൂമിക് സ്റ്റോൺ
മിനുക്കുകല്ല്‌ അഥവാ പ്യൂമിക് സ്റ്റോൺ തഴമ്പ് ഒഴിവാക്കാൻ സഹായിക്കും. കൈ നന്നായി വെള്ളത്തിൽ മുക്കിവച്ച് കഴുകിയതിന് ശേഷം മോയ്സ്ചറൈസറോ എണ്ണയോ പുരട്ടിയതിന് ശേഷം പ്യുമിക് സ്റ്റോൺ ഉപയോഗിച്ച് തഴമ്പുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക. ഇത് കഠിനമായ തൊലി കളയാൻ സഹായിക്കും. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് തഴമ്പ് കളയാൻ സഹായിക്കും.

ADVERTISEMENT

Read More: നിങ്ങള്‍ക്ക് മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

മോയ്‌സ്ചറൈസർ
കൈകളില്‍ മോയ്‌സ്ചറൈസർ പുരട്ടുന്നത് തഴമ്പ് കളയാൻ നല്ലതാണ്. ഇവ കൈകളെ നല്ല മൃദുവാക്കും. കൂടാതെ, കൈകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. അതിനാല്‍, ദിവസേന കൈകളില്‍ മോയ്‌സ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. 

ADVERTISEMENT

ഭാരമുള്ള ജോലികൾ എടുക്കുന്ന സമയത്ത് കൈകളിൽ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്. എന്നാൽ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. തഴമ്പിന് േവദനയുണ്ടെങ്കിൽ ഡോക്ടറെ കാണുന്നതാണ് ഉചിതം. 

Content Highlights: Rough Hands | Hands | Beauty | Beauty Tips | Manoramaonline