നനഞ്ഞ മുടി ചീകേണ്ട, അമിത എണ്ണ വേണ്ട, കെമിക്കലുകളും പ്രശ്നമാണ്; മുടി കൊഴിച്ചിൽ അകറ്റാൻ ഇതെല്ലാം ശ്രദ്ധിക്കാം
Mail This Article
മുടി കൊഴിച്ചിൽ ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പലവിധത്തിലുള്ള പ്രതിവിധികൾ നോക്കിയിട്ടും മുടികൊഴിച്ചിലിൽ നിന്ന് രക്ഷനേടാൻ പറ്റാത്തവരാണ് പലരും. മുടികൊഴിച്ചിലിന്റെ കൃത്യമായ കാരണം അറിഞ്ഞാലേ അതിനുള്ള പ്രതിവിധി കണ്ടെത്താനാകൂ. നമ്മൾ ശരിയെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളുമാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി കൊഴിച്ചിൽ തടയാനാവും.
Read More: കുറഞ്ഞ ചെലവില്‍ മുഖം തിളങ്ങണോ? വിഷമിക്കേണ്ട അരിപ്പൊടി ഉണ്ടല്ലോ, ഇതാ ഈസി ടിപ്സ്!
∙കൂടിയാൽ എണ്ണയും പ്രശ്നം
തലയോട്ടിയിലും മുടിയിലും എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ചിലർ അമിതമായ രീതിയിൽ എണ്ണ ഉപയോഗിക്കും. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ മുടിയുടെ ഇഴകളിലും അഗ്രങ്ങളിലും ഉപയോഗിക്കണം. കൂടാതെ ഒരു മണിക്കൂറിൽ കൂടുതൽ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്.
∙കെമിക്കലുകളും പ്രശ്നമാണ്
കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി കൂടിയ അളവിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. പ്രകൃതിദത്തമായ ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക.
∙നിറങ്ങളും ബ്ലീച്ചിങ്ങും
ഡൈ ചെയ്യുന്നതും നിറങ്ങൾ നൽകുന്നതും ഇന്ന് സ്വാഭാവികമാണ്. എന്നാൽ ഇക്കാര്യങ്ങൾ ചെയ്യാൻ ഒരു വിദഗ്ദനെ സമീപിക്കുന്നതാണ് ശരിയായ മാർഗം. തുടർച്ചയായി നിറം നൽകുന്ന രീതിയും ഒഴിവാക്കണം. മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കൊഴിയുകയും ചെയ്യും. ഇത് ഒഴിവാക്കാം.
Read More: ചർമത്തിന് തിളക്കമില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട, മറക്കാതെ കുടിക്കാം ഈ ജ്യൂസുകൾ
∙മുടി ചീകുമ്പോൾ ശ്രദ്ധിക്കണം
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് മുടി ചീകൽ. പലപ്പോഴും മുടി ചീകി കഴിഞ്ഞ് ചീപ്പിൽ നോക്കുമ്പോഴാണ് മുടി കൊഴിയുന്നത് തിരിച്ചറിയുക. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും. അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം. ബലമായി കെട്ടുന്നതും മുടി കൊഴിയാനും പൊട്ടാനും കാരണമാകും. ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീകാം.
∙ഹെയർ ഡ്രൈയർ
അത്യാവശ്യ സാഹചര്യങ്ങളിൽ മുടി ഉണക്കാൻ ഹെയർ ഡ്രൈയർ ഉപയോഗിക്കാം. എന്നാൽ അത് പതിവാക്കിയാൽ മുടിയിഴകളെ ദോഷമായി ബാധിക്കും. സ്വാഭാവികമായി മുടി ഉണങ്ങുന്നതാണ് നല്ലത്.
Read More: ഓണത്തിന് എല്ലാവരും നിങ്ങളെ തന്നെ ശ്രദ്ധിക്കേണ്ടേ? സുന്ദരിയാവാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി
∙ഭക്ഷണം, ഉറക്കം
ഭക്ഷണശീലത്തിന് ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. ആൽക്കഹോളിന്റെയും കാപ്പിയുടെയുമെല്ലാം അമിത ഉപയോഗം മുടിക്ക് ദോഷമാണ്. അതിനാൽ സമീകൃത ആഹാരം കഴിക്കുക. ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കുക. നന്നായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. ശരീരവും മനസ്സും വിശ്രമിക്കുന്ന ഈ സമയത്താണ് ശരീരകോശങ്ങൾ വളരുന്നത്. തലയോട്ടിയിലും ഇങ്ങനെ തന്നെയാണ്.
Content Highlights: Hair Fall | Hair | Hair Care | Lifestyle | Beauty | Manoramaonline