മൃദുലവും സുന്ദരവുമായ ചർമം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നും ബ്യൂട്ടിപാർലറിൽ പോകാൻ സാധിക്കുമോ..സമയം കിട്ടിയാലും അതിന് എവിടുന്ന് പണം... ചർമ സംരക്ഷണം എന്നും ഒരു തലവേദന തന്നെയാണ്. എന്നുകരുതി ചർമ സൗന്ദര്യത്തെ പറ്റി ചിന്തിക്കാതിരിക്കാനാകുമോ? അടുക്കളയിൽ തന്നെ ഒരു ബ്യൂട്ടിപാര്‍ലർ ഒരുക്കിയാൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃദുലവും സുന്ദരവുമായ ചർമം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നും ബ്യൂട്ടിപാർലറിൽ പോകാൻ സാധിക്കുമോ..സമയം കിട്ടിയാലും അതിന് എവിടുന്ന് പണം... ചർമ സംരക്ഷണം എന്നും ഒരു തലവേദന തന്നെയാണ്. എന്നുകരുതി ചർമ സൗന്ദര്യത്തെ പറ്റി ചിന്തിക്കാതിരിക്കാനാകുമോ?  അടുക്കളയിൽ തന്നെ ഒരു ബ്യൂട്ടിപാര്‍ലർ ഒരുക്കിയാൽ ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം മോചനം നേടാം. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയുമൊക്കെ ഉപയോഗിച്ച് നല്ല സൂപ്പർ ബ്യൂട്ടി പാർലർ. 

Read More: ‘ടോക്സിക്കാണെന്ന് പലരും പറഞ്ഞു, ഞാൻ സ്ലീവ്‍ലെസ് ഇട്ടത് ചേട്ടൻ വന്നശേഷം’; ഹാപ്പിയെന്ന് റോബിനും ആരതിയും

ADVERTISEMENT

മുട്ട
ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ് മുട്ട. മുട്ടയുടെ വെള്ള എടുത്ത് മുടിയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. എണ്ണമയമുള്ള ചർമം കൊണ്ട് കഷ്ടപ്പെടുന്നവർ കോഴിമുട്ടയുടെ വെള്ളയും ഒരു ചെറുനാരങ്ങയുടെ നീരും കൂട്ടിയോജിപ്പിച്ച് മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകി കളയാം. 

പാൽ
മൃദുലമായ ചർമത്തിന് ഒരു ടേബിൾ സ്പൂൺ പാൽ എല്ലാ ദിവസവും രാത്രി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇളംചൂടുവെള്ളത്തിൽ മുഖം കഴുകുക. ചെറിയൊരു പഞ്ഞി പാലിൽ മുക്കി മുഖം തുടച്ചാൽ അഴുക്കു നീക്കാനാവും.

ADVERTISEMENT

പപ്പായ
പപ്പായ കഴിക്കാനും കൊള്ളാം, സൗന്ദര്യ സംരക്ഷണത്തിനും കൊള്ളാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ കുഴമ്പു പരുവത്തിലാക്കി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനുറ്റിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.

Read More: ‘ചേച്ചിക്ക് എന്നും പ്രായം 25’; ട്രഡീഷണൽ ഔട്ട്ഫിറ്റിൽ ആരാധകരുടെ മനം കവർന്ന് മഞ്ജു വാരിയർ

ADVERTISEMENT

ഉരുളക്കിഴങ്ങ്
മുഖകാന്തി വർധിപ്പിക്കാൻ ഉരുളക്കിഴങ്ങ് നല്ലതാണ്. പകുതിയായി മുറിച്ച ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം വെള്ളത്തിലിട്ട് കുതിർക്കുക. ഇത് ഉടച്ച് മുഖത്തു പുരട്ടുക. അതിനുശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യാം. 

തൈര്
തൈര് സ്ഥിരമായി മുഖത്തു പുരട്ടിയാൽ മുഖകാന്തി വർധിക്കും. കഴുത്തിലെ കറുപ്പു നിറം മാറ്റാനും ഇത് സഹായകരമാണ്. തലയിൽ തൈര് തേച്ച് കുളിക്കുന്നത് താരൻ അകറ്റാൻ സഹായിക്കും.

Content Highlights: Beauty | Skin Care | Glowing Skin | Lifestyle | Manoramaonline