കാരറ്റും കാബേജും അല്‍പം തേനും; മുഖത്തെ ചുളിവുകള്‍ ഇനി ഇങ്ങനെ നീക്കാം
മുഖത്തെ ചുളിവുകള്‍ എല്ലാവരേയും വല്ലാതെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കൂടുതല്‍ പ്രായം തോന്നിക്കുമെന്നതാണ് നിരാശ്ശയുടെ പ്രധാന കാരണം. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ് ചുളിവുകള്‍ വീഴാന്‍ കാരണം. എന്നാല്‍ ഈ ചുളിവുകളെ ഒരു പരിധി വരെ

മുഖത്തെ ചുളിവുകള്‍ എല്ലാവരേയും വല്ലാതെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കൂടുതല്‍ പ്രായം തോന്നിക്കുമെന്നതാണ് നിരാശ്ശയുടെ പ്രധാന കാരണം. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ് ചുളിവുകള്‍ വീഴാന്‍ കാരണം. എന്നാല്‍ ഈ ചുളിവുകളെ ഒരു പരിധി വരെ നിയന്ത്രിച്ച് പ്രായത്തെ കൈപ്പിടിയില്‍ നിര്‍ത്താന്‍ ചില ചെപ്പടി വിദ്യകളുണ്ട്. വന്‍ വില കൊടുത്ത് സൗന്ദര്യ വർദ്ധക വസ്തുക്കളോ, മരുന്നുകളോ വാങ്ങാതെ ചുളിവുകള്‍ നീക്കാനുള്ള മാര്‍ഗം വീട്ടില്‍ തന്നെയുണ്ട്.
കാരറ്റും തേനും ചേര്‍ത്ത് ചുളിവുകള്‍ നീക്കാം
പ്രായം കൂടുന്നതു മാത്രമല്ല, അന്തരീക്ഷ മലിനീകരണവും മുഖത്തുപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മേക്കപ്പുമെല്ലാം ചിലപ്പോള്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകും. ഇതിനു നല്ലൊരു പ്രതിവിധിയാണ് കാരറ്റും തേനും ചേര്‍ത്ത മിശ്രിതം. കാരറ്റ് ചതച്ച് നീരെടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ വച്ചതിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നോ, നാലോ തവണ ഇത് ആവര്‍ത്തിക്കാം. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലൊരു പ്രതിവിധിയാണ് ഈ വിദ്യ.
ചുളിവുകള്‍ നീക്കാന്‍ കാബേജ്
ഭക്ഷണമായി മാത്രമാണ് കാബേജിനെ നമുക്ക് പരിചയം. എന്നാലിതിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. കാബേജിന്റെ നീര് നല്ലൊരു ഔഷധമാണ്. കാബേജ് നന്നായി ചതച്ച് അതിന്റെ നീരെടുത്ത ശേഷം അതിലേക്ക് അല്‍പം യീസ്റ്റ് ചേര്‍ക്കാം. ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി അല്‍പ സമയം വച്ചതിനു ശേഷം കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ നീക്കം ചെയ്യാനും തിളക്കം നല്‍കാനും നല്ലൊരു മരുന്നാണിത്.
Content Highlights: Carrot | Cabbage | Beauty | Lifestyle | Manoramaonline